'പൊരിവെയിലത്ത് ക്യൂ നിന്നു മടുത്താലും ബിജെപിക്കാരുടെ വെള്ളം ഞങ്ങള്‍ക്ക് വേണ്ട'; ഗുജറാത്തില്‍ നിന്നുള്ള വിഡിയോ കാണാം

ബിജെപിയുടെ ചിഹ്നമായ താമര ഷര്‍ട്ടില്‍ കുത്തിവെച്ച് ഗ്ലാസില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പ്രവര്‍ത്തകന്‍ നല്‍കുന്ന വെള്ളം വരിനില്‍ക്കുന്ന വനിതകള്‍ നിരസിക്കുകയാണ്. 'ഭജാപ് നു പാനി നതി പീവു' (ബിജെപിയുടെ വെള്ളം ഞങ്ങള്‍ കുടിക്കില്ല) എന്നാണ് പൊരിവെയിലത്ത് നില്‍ക്കുന്ന വനിതകളുടെ പ്രതികരണം.

ഗുജറാത്ത്: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങളിലുണ്ടാക്കിയ ദുരിതം ചെറുതൊന്നുമല്ല. പ്രഖ്യാപനം വന്ന് എട്ടുദിവസമായിട്ടും തങ്ങളുടെ കൈയിലുള്ള പഴയ നോട്ടുകള്‍ മാറാനും പണമെടുക്കാനുമായി ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ തുടരുകയാണ്. ഇതിനിടെയാണ് ഗുജറാത്തില്‍നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. പൊരിവെയിലത്ത് ക്യൂ നില്‍ക്കുന്ന വനിതകള്‍ക്ക്് ബിജെപിക്കാര്‍ നല്‍കുന്ന വെള്ളം അവര്‍ നിഷേധിക്കുന്ന വീഡിയോ ആണ് ഇതിനോടകം ശ്രദ്ധേയമായിരിക്കുന്നത്.


ഗുജറാത്തിലെ ഒരു ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന വനിതകള്‍ക്ക് സമീപമാണ് വെള്ളവുമായി പ്രദേശത്തെ ബിജെപി പ്രവര്‍ത്തകന്‍ എത്തുന്നത്. എന്നാല്‍ എത്ര ക്യൂ നിന്ന് മടുത്താലും നിങ്ങള്‍ തരുന്ന വെള്ളം ഞങ്ങള്‍ കുടിക്കില്ലെന്ന് യുവതികള്‍ പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബിജെപിയുടെ ചിഹ്നമായ താമര ഷര്‍ട്ടില്‍ കുത്തിവെച്ച് ഗ്ലാസില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പ്രവര്‍ത്തകന്‍ നല്‍കുന്ന വെള്ളം വരിനില്‍ക്കുന്ന വനിതകള്‍ നിരസിക്കുകയാണ്.'ഭജാപ് നു പാനി നതി പീവു' (ബിജെപിയുടെ വെള്ളം ഞങ്ങള്‍ കുടിക്കില്ല) എന്നാണ് പൊരിവെയിലത്ത് നില്‍ക്കുന്ന വനിതകളുടെ പ്രതികരണം. ഇതോടെ വെള്ളവും കൊണ്ട് മടങ്ങേണ്ടിവരികയാണ് ബിജെപിക്കാര്‍ക്ക്. തുടര്‍ന്ന് തങ്ങളുടെ ദുരിതങ്ങള്‍ വിശദീകരിച്ച് വനിതകള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കുന്നതും വീഡിയോയില്‍ കാണാം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തം നാട്ടില്‍ പോലും നോട്ട് നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നതെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.