ബാക്കി നല്‍കാന്‍ നോട്ടില്ല; സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

സാധനം വാങ്ങുന്നവര്‍ക്ക് ചില്ലറ തിരികെ നല്‍കാന്‍ കഴിയാത്തത് കച്ചവടക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.

ബാക്കി നല്‍കാന്‍ നോട്ടില്ല; സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

കോഴിക്കോട്: നോട്ട് നിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടകള്‍ അടയ്ക്കുന്നു. ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടാനാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തീരുമാനം.

500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ 100,50 രൂപാ നോട്ടുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവിക്കുകയാണ്. ഇത് സംസ്ഥാന വാണിജ്യ മേഖലയെ സ്തംഭനാവസ്ഥയിലാക്കിയതാണ് വ്യാപാരികളെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. രണ്ടായിരം രൂപ നോട്ടുകള്‍ ലഭ്യമാണെങ്കിലും ഇതുപയോഗിച്ച് വ്യാപാരം മുന്നോട്ടുകൊണ്ടുപോകാനാവില്ല. സാധനം വാങ്ങുന്നവര്‍ക്ക് ചില്ലറ തിരികെ നല്‍കാന്‍ കഴിയാത്തത് കച്ചവടക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.

Read More >>