എംവിആറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൂത്തുപറമ്പ് രക്തസാക്ഷിയുടെ പിതാവ്

എംവിആറിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും താന്‍പ്രമാണിത്വവും അഹങ്കാരവും കാരണം, അദ്ദേഹത്താല്‍ മാത്രം തന്റെ മകനടക്കമുള്ള 5 പേരുടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നതായി വാസു ആരോപിക്കുന്നു. ഒരിക്കലെങ്കിലും താങ്കളില്‍ നിന്ന് കുത്തുപറമ്പ് വെടിവെപ്പില്‍ ഒരു ഖേദപ്രകടനം ഞാന്‍ പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ അധികാരഭ്രമം താങ്കളെ അതിന് അനുവദിച്ചില്ലെന്നും വാസു പറയുന്നു.

എംവിആറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൂത്തുപറമ്പ് രക്തസാക്ഷിയുടെ പിതാവ്


മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സിഎംപി സ്ഥാപകനുമായ എം വി രാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി കൂത്തുപറമ്പ് രക്തസാക്ഷിയുടെ പിതാവ്. കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ പിതാവ് കെ വി വാസുവാണ് ഫേസ്ബുക്കില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സിഎംപിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ നാളെ എംവിആറിന്റെ രണ്ടാം ചരമവാര്‍ഷികവും സിപിഎമ്മിന്റെ നേതൃത്വത്തില്‍ 25ന് കൂത്തുപറമ്പ് വെടിവെപ്പിന്റെ 22ാം വാര്‍ഷികവും നടക്കാനിരിക്കെയാണ് വാസുവിന്റെ പ്രതികരണം.

സിപിഐഎമ്മില്‍ എംവിആര്‍ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹവും താനും തമ്മില്‍ അറുത്തുമുറിച്ച് മാറ്റാന്‍ പറ്റാത്ത ബന്ധമായിരുന്നെന്ന് വാസു പറയുന്നു. അത്രയേറെ എംവിആര്‍ തന്നെ സ്‌നേഹിച്ചിരുന്നു. എന്നാല്‍ എംവിആറിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും താന്‍പ്രമാണിത്വവും അഹങ്കാരവും കാരണം, അദ്ദേഹത്താല്‍ മാത്രം തന്റെ മകനടക്കമുള്ള 5 പേരുടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നതായി വാസു ആരോപിക്കുന്നു.

സഖാവ് പുഷ്പന്‍ ഇന്നത്തെ നിലയിലായി. നൂറ് കണക്കിന് ചെറുപ്പക്കാര്‍ നിത്യരോഗികളായി മാറി. ഒരിക്കലെങ്കിലും താങ്കളില്‍ നിന്ന് കുത്തുപറമ്പ് വെടിവെപ്പില്‍ ഒരു ഖേദപ്രകടനം ഞാന്‍ പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ അധികാരഭ്രമം താങ്കളെ അതിന് അനുവദിച്ചില്ലെന്നും വാസു പറയുന്നു.

താങ്കളുടെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ നടത്തിയ കൊടുംക്രൂരത മറക്കാനോ പൊറുക്കാനോ കഴിയാത്തതാണ്. തങ്ങളുടെ ജീവനുള്ള കാലം വരെ താങ്കളെ കൊലയാളി എന്ന് വിളിച്ചുകൊണ്ടേയിരിക്കും. പുതിയ തലമുറയുടെ മുന്നില്‍ നിങ്ങളെന്ന കൊലയാളിയുടെ വികൃതമുഖം ഞങ്ങള്‍ വരച്ചുകാണിച്ചുകൊണ്ടേയിരിക്കുമെന്നും പറഞ്ഞാണ് കെ വി വാസു തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സി പി ഐ (എം)ൽ നിങ്ങളുണ്ടായിരുന്ന കാലത്ത്, നിങ്ങളും, ഞാനും തമ്മിൽ, അറു
ത്തുമുറിച്ച് മാറ്റാൻ പറ്റാത്ത ബന്ധമായിരുന്നു.
അത്ര...

Posted by Vasu Kv on Monday, November 7, 2016

Read More >>