സഹകരണ പ്രതിസന്ധി; ഭിന്നിച്ചുനില്‍ക്കാന്‍ സമയമില്ല; ഒന്നിച്ചുനില്‍ക്കാം; കുഞ്ഞാലിക്കുട്ടി

സഹകരണ പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി സമരത്തിനില്ലെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തുവന്നിരുന്നു.

സഹകരണ പ്രതിസന്ധി; ഭിന്നിച്ചുനില്‍ക്കാന്‍ സമയമില്ല; ഒന്നിച്ചുനില്‍ക്കാം; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നിച്ചുള്ള സമരംതന്നെയാണ് വേണ്ടെതെന്ന് നിമസഭാ കക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കിണാശേരിയില്‍ മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടനെ ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ സിപിഐഎമ്മുമായി സഹകരിക്കും. ഭിന്നിച്ചുനില്‍ക്കാനുള്ള സമയമല്ലിത്. അദ്ദേഹം പറഞ്ഞു.സഹകരണ മേഖലയിലെ സ്ഥാപനങ്ങളും ജീവനക്കാരും ഒറ്റക്കെട്ടായി സമരം ചെയ്യുമ്പോള്‍ മാറി നില്‍ക്കുന്നത് ശരിയല്ല. യുഡിഎഫ് നേതാക്കള്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


സഹകരണ പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി സമരത്തിനില്ലെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തുവന്നിരുന്നു. ഇടത് വലത് ഭേതമന്യേ ഇതിനെതിരെ സമരം നടത്തണമെന്നാണ് ലീഗ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നിച്ചുള്ള സമരം വേണ്ടെന്ന് വിടി ബല്‍റാം എംഎല്‍എ പറഞ്ഞു. കേരളത്തില്‍ മാത്രമുള്ള എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തേണ്ടതില്ലെന്നും സഹകരണ മേഖലയുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കണമെന്നും ബല്‍റാം പറഞ്ഞു. വല്ലപ്പുഴയില്‍ യൂത്തുകോണ്‍ഗ്രസിന്റെ ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിടി ബല്‍റാം.

Read More >>