വിവാഹം കഴിച്ചത് ദിലീപും കാവ്യയും; തെറിവിളി ഏറ്റുവാങ്ങി കുഞ്ചാക്കോ ബോബന്‍

മോഹന്‍ലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി, രജനികാന്ത് തുടങ്ങിയവരെയൊക്കെ നല്ല ജീവിതത്തിന്റെ ഉദാഹരണങ്ങളായും ചിലര്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. സ്‌നേഹിച്ച പെണ്ണിനെ കൈവിടാതിരിക്കുന്നതു കൊണ്ടാണ് ഇന്നും അവര്‍ പലര്‍ക്കും മാതൃകയാക്കി ഉയര്‍ത്തിക്കാട്ടാന്‍ പറ്റുന്നതെന്നും, അവര്‍ ജീവിതത്തിലെ കൂടി സൂപ്പര്‍ സ്റ്റാറുകളാണെന്നും കമന്റിലൂടെ ചിലര്‍ വാദിക്കുന്നു.

വിവാഹം കഴിച്ചത് ദിലീപും കാവ്യയും; തെറിവിളി ഏറ്റുവാങ്ങി കുഞ്ചാക്കോ ബോബന്‍

കഴിഞ്ഞ ദിവസം വിവാഹിതരായ ദിലീപ്- കാവ്യ ജോഡികള്‍ക്കു മംഗളാശംസകള്‍ അറിയിച്ച കുഞ്ചാക്കോ ബോബന് ഫേസ്ബുക്കില്‍ തെറിയഭിഷേകം. മഞ്ജുവാര്യരുടെ ആരാധകരാണ് കുഞ്ചാക്കോ ബോബന് എതിരെ രംഗത്തെത്തിയത്.

ഇരുവരുടെയും ഒരുമിച്ചുള്ള യാത്ര മനോഹരമാകട്ടെയെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നുമുള്ള ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റാണ് മഞ്ജു ആരാധകരുടെ അപ്രീതിക്കു പാത്രമായത്. ദിലീപ്- കാവ്യ കല്ല്യാണ ഫോട്ടോയും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

മഞ്ജു വാര്യരെപ്പോലെ മനസ്സില്‍ നന്മയുള്ള ഒരാളുടെ കണ്ണു നനച്ചു കൊണ്ട് ഉണ്ടാക്കുന്ന ഈ ജീവിതത്തിന് മനസ്സറിഞ്ഞ് മംഗളം നേരാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നുവെന്ന് പോസ്റ്റിലെ കമന്റിലൂടെ ആരാധകര്‍ ചോദിക്കുന്നു. ഇവരെ ആശംസിച്ച നിങ്ങളോട് ലജ്ജ തോന്നുവെന്നുള്ള കമന്റുകളും ഉണ്ട്. ദിലീപിനും കാവ്യയ്ക്കും ആശംസ അറിയിക്കാന്‍ ഹൃദയമുള്ള, നല്ല മനസ്സുള്ള കേരളത്തിലെ അമ്മമാര്‍ക്ക് സഹോദരിമാര്‍ക്ക്, ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

മോഹന്‍ലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി, രജനികാന്ത് തുടങ്ങിയവരെയൊക്കെ നല്ല ജീവിതത്തിന്റെ ഉദാഹരണങ്ങളായും ചിലര്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. സ്‌നേഹിച്ച പെണ്ണിനെ കൈവിടാതിരിക്കുന്നതു കൊണ്ടാണ് ഇന്നും അവര്‍ പലര്‍ക്കും മാതൃകയാക്കി ഉയര്‍ത്തിക്കാട്ടാന്‍ പറ്റുന്നതെന്നും, അവര്‍ ജീവിതത്തിലെ കൂടി സൂപ്പര്‍ സ്റ്റാറുകളാണെന്നും കമന്റിലൂടെ ചിലര്‍ വാദിക്കുന്നു.

ഒരു വിവാഹ ആശംസയിലൂടെ പുലിവാലു പിടിച്ച അവസ്ഥയിലായിരിക്കുകയാണ് പാവം ചാക്കോച്ചന്‍.