വൈദ്യുതി ബോര്‍ഡില്‍ നാളെമുതല്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കുകയില്ല

നാളെയും (9-11-16) അതിനടുത്ത ദിവസവും (10-11-16) പണമടക്കാനുള്ള അവസാന തീയതി എത്തിയവരെ വൈദ്യുതി വിഛേദിക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് ഈ സൗജന്യം അനുവദിച്ചിരിക്കുന്നത്.

വൈദ്യുതി ബോര്‍ഡില്‍ നാളെമുതല്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കുകയില്ല

കേന്ദ്ര സര്‍ക്കാര്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കെഎസ്ഇബിയുടെ കാഷ് കൗണ്ടറിലും 500, 1000 എന്നീ നോട്ടുകള്‍ സ്വീകരിക്കുന്നതല്ല. കെഎസ്ഇബി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജെ മുഹമ്മദ് സിയാദ് ആണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ ഇതില്‍ താഴെയുള്ള നോട്ടുകള്‍ സ്വീകരിച്ച് എല്ലാ കാഷ് കൗണ്ടറുകളും സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെയും (9-11-16) അതിനടുത്ത ദിവസവും (10-11-16) പണമടക്കാനുള്ള അവസാന തീയതി എത്തിയവരെ വൈദ്യുതി വിഛേദിക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് ഈ സൗജന്യം അനുവദിച്ചിരിക്കുന്നത്.

Read More >>