ക്ഷേത്രങ്ങളെ ആര്‍എസ്എസ് ആയുധ സംഭരണകേന്ദ്രങ്ങളാക്കുന്നുവെന്ന് ശബരീനാഥ് എംഎല്‍എ

വിശ്വാസത്തിന്റെ പേരില്‍ യുവാക്കളെ വര്‍ഗീയ വത്കരിച്ചു മതഭ്രാന്തന്‍മാരാക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. അഹിംസയുടെ ആള്‍ രൂപമായ രാഷ്ര്ടപിതാവിന്റെ ഘാതകനു ക്ഷേത്രം നിര്‍മിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്- ശബരിനാഥന്‍ പറഞ്ഞു.

ക്ഷേത്രങ്ങളെ ആര്‍എസ്എസ് ആയുധ സംഭരണകേന്ദ്രങ്ങളാക്കുന്നുവെന്ന് ശബരീനാഥ് എംഎല്‍എ

സംഘപരിവാര്‍ തങ്ങളുടെ ആയുധ കേന്ദ്രങ്ങളാക്കി ആരാധനാലയങ്ങളെ മാറ്റുകയാണെന്ന് കെഎസ് ശബരീനാഥ് എംഎല്‍എ. ഇത്തരം നീക്കങ്ങള്‍ക്കെതിരേ വിശ്വാസികള്‍ രംഗത്തു വരണമെന്നും അദ്ദേഹം ഏആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഗീത കലാക്ഷേത്രത്തില്‍ സംഘടിപ്പിച്ച അബ്ദുറഹ്മാന്‍ സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തിന്റെ പേരില്‍ യുവാക്കളെ വര്‍ഗീയ വത്കരിച്ചു മതഭ്രാന്തന്‍മാരാക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. അഹിംസയുടെ ആള്‍ രൂപമായ രാഷ്ര്ടപിതാവിന്റെ ഘാതകനു ക്ഷേത്രം നിര്‍മിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്- ശബരിനാഥന്‍ പറഞ്ഞു. ഭീകരവാദത്തിനും വര്‍ഗീയതയ്ക്കും എതിരേ ധീരമായി പോരാടിയ രാജ്യസ്‌നേഹിയായിരുന്നു അബ്ദുറഹിമാന്‍ സാഹിബെന്നും ശബരീനാഥ് സൂചിപ്പിച്ചു.

Read More >>