പാക്കിസ്ഥാന്‍ പരാമര്‍ശം; വിശദീകരണവുമായി ശശികല

ശശികലയുടെ വിശദീകരണം തൃപ്തികരമായതിനാലാണ് സമരം നിര്‍ത്തുന്നതെന്ന് ജനകീയ പ്രതികരണ വേദി വ്യക്തമാക്കി. പ്രതിഷേധം അവസാനിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കും.വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ശശികലക്കെതിരെ വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് സ്‌ക്കൂളില്‍ പ്രതിഷേധം തുടങ്ങിയത്.

പാക്കിസ്ഥാന്‍ പരാമര്‍ശം; വിശദീകരണവുമായി ശശികല

വല്ലപ്പുഴ: താന്‍ നടത്തിയ പ്രസംഗങ്ങള്‍ വല്ലപ്പുഴയെയും, സ്‌കൂളിനെയും അപമാനിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. സര്‍വ്വകക്ഷി യോഗത്തിനുമുന്നില്‍ ഹാജരായി വിശദീകരണം നല്‍കുകയായിരുന്നു അവര്‍. ശരികലയുടെ നാടിനെയും സ്‌കൂളിനെയും പാക്കിസ്ഥാനോടുപമിച്ച പരാമര്‍ശം
വിവാദമായിരുന്നു. ശശികല നല്‍കിയ വിശദീകരണം സര്‍വ്വക്ഷി യോഗം അംഗീകരിച്ചു.

നാളെ മുതല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ശശികലയുടെ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ക്കെതിരെ നിയമനടപടി തുടരാനാണ് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ തീരുമാനം. ശശികലയെ സ്‌ക്കൂളില്‍നിന്ന് പുറത്താക്കാതെ തങ്ങള്‍ സമരത്തില്‍നിന്നും പിന്നോട്ടുപോകില്ലെന്ന് തീരുമാനമെടുത്ത് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ചതോടെയാണ് സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്.

ശശികലയുടെ വിശദീകരണം തൃപ്തികരമായതിനാലാണ് സമരം നിര്‍ത്തുന്നതെന്ന് ജനകീയ പ്രതികരണ വേദി വ്യക്തമാക്കി. പ്രതിഷേധം അവസാനിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കും.വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ശശികലക്കെതിരെ വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് സ്‌ക്കൂളില്‍ പ്രതിഷേധം തുടങ്ങിയത്.

വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുമെന്ന ആശങ്കയാണ് ഇരുകൂട്ടരെയും വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചത്. വല്ലപ്പുഴ കേന്ദ്രീകരിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ സംയുക്തമായി രൂപീകരിച്ച ജനകീയ പ്രതികരണവേദിയുടെ നേതൃത്വത്തില്‍ ശശികലയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുകയും ചെയ്തു. ഇതിനിടെ വല്ലപ്പുഴയെ പാകിസ്താനോടുപമിച്ച് വീണ്ടും പ്രസ്താവന നടത്തിയതോടെ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു.

Read More >>