മനുഷ്യാവകാശ സംഘടനകളുടെ പരാതി; മാവോയിസ്റ്റുകളുടെ മൃതദേഹം നാളെ വരെ സംസ്‌കരിക്കരുതെന്ന് കോടതി

മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താത്തതും വിമര്‍ശനത്തിന് കാരണമായിരുന്നു. തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ കുപ്പു ദേവരാജിന്റെ സഹോദരനും മനുഷ്യവകാശ പ്രവര്‍ത്തകരും കോടതിയെ സമീപിച്ചത്

മനുഷ്യാവകാശ സംഘടനകളുടെ പരാതി; മാവോയിസ്റ്റുകളുടെ മൃതദേഹം നാളെ വരെ സംസ്‌കരിക്കരുതെന്ന് കോടതി

കോഴിക്കോട്: നിലമ്പൂരില്‍ പൊലീസുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നാളെവരെ സംസ്‌കരിക്കരുതെന്ന് മഞ്ചേരി ജില്ലാകോടതിയുടെ ഉത്തരവ്. നാളെ വൈകിട്ട് എഴുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞു.  ഇവര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്നു മനുഷ്യാവകാശ സംഘടനകൾ പരാതി നൽകിയിരുന്നു. ഇതിനേത്തുടർന്നാണ് കോടതിയുടെ നടപടി.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയത്. അതിനിടെ, നിലമ്പൂരിലേത് വ്യാജമുട്ടലാണെന്ന് കുപ്പു ദേവരാജിന്റെ സഹോദരൻ ആരോപിച്ചിരുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താത്തതും വിമര്‍ശനത്തിന് കാരണമായിരുന്നു. തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ കുപ്പു ദേവരാജിന്റെ സഹോദരനും മനുഷ്യവകാശ പ്രവര്‍ത്തകരും കോടതിയെ സമീപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിലമ്പൂര്‍ കരുളായി വനമേഖലയില്‍ കുപ്പു ദേവരാജും അജിതയും പോലീസിന്റെ വെടിയേറ്റ് മരിച്ചത്.

Read More >>