കൊല്ലത്ത് ഡിസിസി ഓഫീസില്‍ നെഹ്‌റുവിന്റേയും ആര്‍ ശങ്കറിന്റേയും ഫോട്ടേയ്ക്കു മുന്നിലിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മദ്യപാനം

ജവഹര്‍ലാല്‍ നെഹ്റുവിന്റേയും ആര്‍ ശങ്കറിന്റേയും ഫോട്ടോക്ക് മുന്നിലിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. കൊല്ലം ഡിസിസി ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് സംഭവം. രണ്ട് പ്രവര്‍ത്തകരാണ് ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

കൊല്ലത്ത് ഡിസിസി ഓഫീസില്‍ നെഹ്‌റുവിന്റേയും ആര്‍ ശങ്കറിന്റേയും ഫോട്ടേയ്ക്കു മുന്നിലിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മദ്യപാനം

കൊല്ലത്ത് ഡിസിസി ഓഫീസിലിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മദ്യപിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്. കൈരളി പീപ്പിള്‍ ചാനലാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ജവഹര്‍ലാല്‍ നെഹ്റുവിന്റേയും ആര്‍ ശങ്കറിന്റേയും ഫോട്ടോക്ക് മുന്നിലിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. കൊല്ലം ഡിസിസി ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് സംഭവം. രണ്ട് പ്രവര്‍ത്തകരാണ് ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മദ്യപിച്ച ശേഷം പ്രവര്‍ത്തകര്‍ വിശ്രമിച്ചത് പ്രതാപവര്‍മ്മ തമ്പാന്‍ മുന്‍കൈയെടുത്ത് നിര്‍മ്മിച്ച പുതിയ മുറിയിലാണെന്നും കെെരളി റിപ്പോര്‍ട്ടു ചെയ്യുന്നു. കേരളത്തില്‍ മദ്യനിരോധനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും പാര്‍ട്ടിയുടെ ഓഫീസില്‍ ഇരുന്ന് തന്നെ പരസ്യമായി മദ്യപിക്കുകയും ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്.

Read More >>