ഷൈനമോൾ കളക്റ്ററായിക്കെ രണ്ടു ജില്ലാ ആസ്ഥാനങ്ങളിൽ സ്ഫോടനം; ഈ ഐഎഎസുകാരിയെ ഭയപ്പെടുത്തേണ്ടത് ആരുടെ ആവശ്യം?

പറവൂര്‍ പുറ്റിങ്ങല്‍ വെടിമരുന്ന് അപകട വിഷയത്തില്‍ സ്വീകരിച്ച ശക്തമായ നിലപാട് രാഷ്ട്രീയത്തിലും പോലീസിലുമുള്ള പല ഉന്നതരെയും ചൊടിപ്പിച്ചിരുന്നു.

ഷൈനമോൾ കളക്റ്ററായിക്കെ രണ്ടു ജില്ലാ ആസ്ഥാനങ്ങളിൽ സ്ഫോടനം; ഈ ഐഎഎസുകാരിയെ ഭയപ്പെടുത്തേണ്ടത് ആരുടെ ആവശ്യം?

ആറുമാസത്തിനിടെ കേരളത്തിലെ രണ്ടു കളക്ടറേറ്റുകളിൽ  സ്‌ഫോടനം. ഷൈനാമോള്‍ ഐഎഎസായിരുന്നു രണ്ടിടങ്ങളിലേയും ജില്ലാ കളക്‌ടർ. കഴിഞ്ഞ ദിവസം മലപ്പുറം കളക്ടറേറ്റിലും ആറുമാസം മുമ്പ് കൊല്ലം കളക്ടറേറ്റിലും നടന്ന സ്‌ഫോടനങ്ങളാണ് സമാനതകളുടെ പേരിൽ ദുരൂഹമാകുന്നത്. കൊല്ലം കളക്ടറേറ്റിൽ  ജൂണ്‍ 15ന് രാവിലെ പത്തേമുക്കാലോടെയാണ് ഉഗ്രശബ്ദത്തോടുകൂടി സ്ഫോടനം ഉണ്ടായത്.

മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലായിരുന്നു പൊട്ടിത്തെറി.  കൊല്ലത്ത്  കളക്ടറേറ്റ് വളപ്പില്‍ പൊട്ടിത്തെറിച്ചത്  ഉപയോഗശൂന്യമായ ജീപ്പും. അലൂമിനിയം പൗഡറും ഗണ്‍ പൗഡറും കൊണ്ടു നിര്‍മ്മിച്ച സ്റ്റീല്‍ ബോംബ് ടൈമര്‍ ഉപയോഗിച്ചാണ് പൊട്ടിച്ചതെന്ന് പിന്നീടു തെളിഞ്ഞു. സമാനമായ സ്ഫോടകവസ്തുക്കൾ തന്നെയാണ് മലപ്പുറത്തും ഉപയോഗിച്ചത് എന്നാണ് സൂചന.  രണ്ടു സ്ഫോടനങ്ങളും പകൽ സമയത്തായിരുന്നു.


നാടിനെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം സംബന്ധിച്ചും ഷൈനാമോള്‍ വിവാദക്കുരുക്കില്‍ അകപ്പെട്ടിരുന്നു. പറവൂര്‍ പുറ്റിങ്ങല്‍ വെടിമരുന്ന് അപകടവിഷയത്തില്‍ സ്വീകരിച്ച ശക്തമായ നിലപാട് രാഷ്ട്രീയത്തിലും പോലീസിലുമുള്ള പല ഉന്നതരെയും ചൊടിപ്പിച്ചിരുന്നു. ഇത്തരം സ്ഫോടനങ്ങള്‍ക്കു പിന്നില്‍ അന്നു വെട്ടിലായ വെടിമരുന്ന് ഉദ്യേഗസ്ഥ ലോബി ആകാനുള്ള സാധ്യത തള്ളിക്കളയാ൯ സാധിക്കില്ല. ഹിമാചല്‍ കേഡര്‍ ഐഎഎസുകാരിയായ എ. ഷൈനാമോള്‍ കൊല്ലത്ത് കളക്ടറായിരിക്കെയാണ് കളക്ടറേറ്റ് വളപ്പില്‍ സ്ഫോടനമുണ്ടായത്. ആഗസ്റ്റിലാണ് ഷൈനാമോള്‍ മലപ്പുറത്തേക്ക് മാറുന്നത്. തുടരെയുണ്ടാക്കുന്ന സ്‌ഫോടനങ്ങൾ ഷൈനമോൾക്കുള്ള മുന്നറിയിപ്പായി വിലയിരുത്തുന്നു.

കൊല്ലം കളക്ടറേറ്റ് സ്ഫോടനത്തില്‍ കണ്ടെത്തിയ വലിയ വീഴ്ച കളക്ടറേറ്റ് കോമ്പൗണ്ടില്‍ സി സി ടി വി പ്രവര്‍ത്തിച്ചിരുന്നില്ല എന്നതായിരുന്നു. മലപ്പുറം കളക്ടറേറ്റ് കോമ്പൗണ്ടിലും സി സി ടി വി പ്രവര്‍ത്തിച്ചിരുന്നില്ല എന്നത് ഉയര്‍ത്തുന്ന ആശങ്കയേറെയാണ്.

Read More >>