ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല; രാധാകൃഷ്ണനെതിരെ കോടിയേരി

പാര്‍ട്ടി അധികാര കേന്ദ്രമായി മാറാന്‍ പാടില്ല. സമൂഹത്തിലെ ജീര്‍ണ്ണതയുടെ ഭാഗമായി പാര്‍ട്ടി മാറാന്‍ പാടില്ല. ഇത്തരം പ്രശ്‌നങ്ങളില്‍നിന്നും സിപിഐഎം മാറി നില്‍ക്കണമെന്നും കോടിയേരി പറഞ്ഞു.

ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല; രാധാകൃഷ്ണനെതിരെ കോടിയേരി

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണന്റെ നടപടി ശരിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ നടപടി തെറ്റാണ്.  ഇക്കാര്യത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്. ഇതിനപ്പുറമുള്ള നിലപാട് പാര്‍ട്ടിക്കില്ലെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തിലെത്തിയതിനുശേഷം ഏത് പാര്‍ട്ടിക്കാരനെതിരെയും പരാതി നല്‍കാമെന്ന അവസ്ഥ കേരളത്തില്‍ വന്നുകഴിഞ്ഞു. എല്ലാ കേസിലും സിപിഐഎം നിയമാനുസൃത നടപടിയാണ് കൈക്കൊള്ളുന്നത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷമാണ് ഇത്തരത്തിലുള്ള കേസുകളില്‍ പരാതിയുമായെത്താന്‍ ആളുകള്‍ തയ്യാറാകുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വന്ന മാറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെതിരെ പരാതിയുണ്ടായാലും അത് പരിശോധിക്കും. തെറ്റ് ചെയ്യുന്നവര്‍ക്കാര്‍ക്കും സിപിഐഎമ്മില്‍ സംരക്ഷണം ലഭിക്കില്ല. കോടിയേരി പറഞ്ഞു.

പാര്‍ട്ടി അധികാര കേന്ദ്രമായി മാറാന്‍ പാടില്ല. സമൂഹത്തിലെ ജീര്‍ണ്ണതയുടെ ഭാഗമായി പാര്‍ട്ടി മാറാന്‍ പാടില്ല. ഇത്തരം പ്രശ്‌നങ്ങളില്‍നിന്നും സിപിഐഎം മാറി നില്‍ക്കണമെന്നും കോടിയേരി പറഞ്ഞു.

Read More >>