കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു; മിനിമം ചാര്‍ജ് പത്തു രൂപ

രണ്ടു കിലോമീറ്റര്‍ വരെ 10 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം. ആലുവയില്‍ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണു ടിക്കറ്റ് നിരക്ക്.

കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു; മിനിമം ചാര്‍ജ് പത്തു രൂപ

കൊച്ചി: കൊച്ചി മെട്രോ ട്രെയിനിലെ യാത്രാ നിരക്കുകള്‍ തീരുമാനിച്ചു. 10 രൂപയാണ് കുറ‍‍‍ഞ്ഞ യാത്രാക്കൂലി. രണ്ടു കിലോമീറ്റര്‍ വരെ 10 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം. ആലുവയില്‍ നിന്നു പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണു ടിക്കറ്റ് നിരക്ക്. ദില്ലിയില്‍ ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണു തീരുമാനം.

20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റര്‍ വരെയുള്ള യാത്രക്കു 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റര്‍ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് നിരക്കുകളുടെ ക്രമീകരണം.


സംസ്ഥാന സര്‍ക്കാരുമായി തീരുമാനിച്ചാകും അന്തിമ നിരക്ക് പ്രഖ്യാപനം ഉണ്ടാകുക. യാത്രാസുഖം, സമയലാഭം എന്നിവ കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള മറ്റു യാത്രാ സംവിധാനങ്ങളുടെ യാത്രാച്ചെലവിനേക്കാള്‍ മെച്ചപ്പെട്ട നിരക്കുകളാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നു കെഎംആര്‍എല്‍ അറിയിച്ചു. മെട്രോ സ്റ്റേഷന്‍ പരിസരം നവീകരിക്കാന്‍ 100 കോടി അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.

കെഎംആര്‍എല്‍ ആവിഷ്‌കരിക്കുന്ന കൊച്ചി വണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കുകളില്‍ ഇളവു നല്‍കുമെന്ന് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ എലിയാസ് ജോര്‍ജ് പറഞ്ഞു.

Story by
Read More >>