അപ്പന്മാരെ കുഞ്ഞ് അപ്പൂപ്പന്മാരാക്കി അവരുടെ പെണ്‍കുഞ്ഞുങ്ങള്‍

13, 15 വയസുകളില്‍ അച്ഛന്മാരായ രണ്ട് ബ്രിട്ടീഷ് യുവാക്കളെ 28, 29 വയസുകളെത്തിയപ്പോള്‍ അപ്പൂപ്പന്മാരാക്കി രണ്ട് പെണ്‍മക്കള്‍. അവര്‍ അമ്മമാരാകുമ്പോള്‍ പിതാക്കന്മാര്‍ അച്ഛന്മാരായ അതേ പ്രായം!

അപ്പന്മാരെ കുഞ്ഞ് അപ്പൂപ്പന്മാരാക്കി അവരുടെ പെണ്‍കുഞ്ഞുങ്ങള്‍

14 വയസില്‍ അച്ഛനായ ഷെയിം ഡേവിസിനെ മകള്‍ അതേ പ്രായമെത്തിയപ്പോള്‍ അപ്പൂപ്പനാക്കി! ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അപ്പൂപ്പനായി ഷെയ്ന്‍ വിലസുമ്പോഴുണ്ട് അടുത്ത സംഭവം. ജയിലില്‍ കഴിയുന്ന 28 വയസുള്ള  കൊലക്കേസ് പ്രതിയുടെ മകള്‍ 13 വയസില്‍ അമ്മയായെന്ന വിവരം ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു- നിലവില്‍ ആ അച്ഛനാണ് പ്രായം കുറഞ്ഞ അപ്പൂപ്പന്‍.

[caption id="attachment_56968" align="alignright" width="397"]TIA 3 ഷെയ്ന്ർ ഡേവിസും കുടുംബവും[/caption]


സംഭവം നടന്നത് 2011ല്‍: ബ്രിട്ടനില്‍ കൗമാരക്കാരികളുടെ പ്രസവം നിത്യസംഭവമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ ബ്രിട്ടന്‍ ഇക്കാര്യത്തില്‍ ലോകത്ത് നാലാമതാണ്‌.  ലോകത്തിലെ കൗമാരക്കാരികളുടെ പ്രസവത്തില്‍ 19.7 ശതമാനവും ബ്രിട്ടനിലാണ്. ആശുപത്രികള്‍ക്ക് അതൊരു പുതുമയൊന്നുമല്ല.

2011ല്‍ തൊഴിലില്ലാത്ത ഷെയ്ന്‍ ഡേവിസ് എന്ന 29 വയസുകാരന്‍ പ്രിസസ് വെയില്ഡസ് ഹോസ്പിറ്റലിലെ പ്രസവ വാര്‍ഡിലേയ്ക്ക് കയറി ചെന്ന് പ്രഖ്യാപിച്ചു താനാണ് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അപ്പൂപ്പനെന്ന്. ആ വാര്‍ഡില്‍ പ്രസവിച്ചു കിടക്കുന്ന ടിയ ഷെയ്‌ന്റെ മകളാണ്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ അപ്പൂപ്പന്‍ പദവി നല്‍കാമെന്നായി ഹോസ്പിറ്റല്‍ അധികൃതര്‍.

പ്രായം തെളിയിച്ചപ്പോള്‍ ഷെയ്ന്‍ വാര്‍ത്തകളുടെ തലക്കെട്ടായി. കെല്ലിയ്ക്ക് 15 വയസുള്ളപ്പോഴാണ് 14 കാരനായിരുന്ന ഷെയ്‌നില്‍ ടിയ പിറന്നത്. ടിയ ജനിച്ച് മൂന്നു മാസമേ അവര്‍ ഒന്നിച്ചു ജീവിച്ചിട്ടുള്ളു. പിന്നീട് റൂബിനെ വിവാഹം കഴിച്ചു. അമ്മ തനിക്ക് ജന്മം നല്‍കിയ അതേ പ്രായത്തില്‍ പ്രസവിക്കാന്‍ ടിയ ഏറെ കഷ്ടപ്പെടേണ്ടി വന്നു. ഡോക്ടര്‍മാര്‍ പറഞ്ഞതിലും ഏഴാഴ്ച മുന്‍പേ പ്രസവമുണ്ടായി. കുട്ടിയും അമ്മയും മരണത്തെ മുന്നില്‍ കണ്ടു.

സ്‌കൂളിലെ റഗ്ബി ക്യാപ്റ്റനായിരുന്ന ജോര്‍ദ്ദാനാണ് ടിയയുടെ കുട്ടിയുടെ അച്ഛന്‍. പ്രായം 15 വയസ് തന്നെ. മകള്‍ തന്നെ അപ്പൂപ്പാക്കിയപ്പോള്‍ ഷെയ്‌ന് സന്തോഷമായി - 'മോള് എന്നെ ആശ്ചര്യകരമായ അഭിമാനത്തിലാക്കി. മരുമോന്‍ മിടുക്കനാണ്. കിടിലന്‍ യുവാവായി അവന്‍ രൂപപ്പെടും' ഐവ എന്നാണ് പേരക്കുട്ടിയുടെ പേര്. എല്ലാവരും ചേര്‍ന്നുള്ള ഫോട്ടോ ഷെയ്ന്‍ തന്നെയാണ് പുറത്തു വിട്ടത്. അമ്മ കെല്ലിക്കൊപ്പം ടിയയും കുഞ്ഞും താമസമാക്കിയിരിക്കുകയാണ്.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ തന്നെയായിരുന്നു പ്രസവ സമയത്തും ടിയയുടെ ആഗ്രഹം. അവള്‍ പ്രസവിച്ചു തൊട്ടടുത്ത ആഴ്ചയായിരുന്നു  പതിനഞ്ചാം പിറന്നാള്‍. കെല്ലിയും ഷെയ്‌ന്റെ ഭാര്യയും ടിയയും കുഞ്ഞുമെല്ലാം ചേര്‍ന്ന് ക്രിസ്തുമസ് ആഘോഷിച്ചപ്പോള്‍ രണ്ടു ഭാര്യമാരും കൂടി ഷെയ്‌ന് ഒരു മോട്ടോര്‍ സൈക്കിള്‍ സമ്മാനമായി നല്‍കി. പുതിയ ഭാര്യയില്‍ ഒരു വയസുള്ള ഒരു മകനുമുണ്ട്. ഷെയ്‌ന്റെ  കുട്ടിക്കളി 29- വയസിലും തുടരുകയും ജീവിതത്തില്‍ പണിയൊന്നും ചെയ്യാതെ ബിയറടിച്ചു നടക്കുകയും ചെയ്തതോടെ റൂബിന്‍ ഉപക്ഷിച്ചു പോയി. ഇതാണ് ഷെയ്‌നെ കുറിച്ച് അവസാനം കേട്ടത്. ഷെയ്‌ന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ അപ്പോഴേയ്ക്കും ഒരാള്‍ ജയിലില്‍ 'ജനിച്ചിരുന്നു'.

[caption id="attachment_56969" align="alignleft" width="394"]TIA 2 ഷെയ്‌നും കുടുംബവും[/caption]

സംഭവം നടന്നത് 2014ല്‍: പിടിച്ചുപറിക്കാരനെ കത്തിക്ക് കുത്തിക്കൊന്നതിന് ജയില്‍ ശിക്ഷയനുഭവിക്കുന്ന 27 വയസുകാരന്റെ 13 വയസുള്ള മകളാണ് ഫേസ്ബുക്കിലൂടെ തന്റെ പിതാവ് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അപ്പൂപ്പനാകുന്ന വിവരം ലോകത്തെ അറിയിച്ചത്. അവള്‍ മറ്റൊന്നുമല്ല ചെയ്തത്, അഞ്ചുമാസം ഗര്‍ഭിണിയായതിന്റെ സ്‌കാനിങ്ങ് ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടു.

'14 വയസ്സിലാണ്  സാം അച്ഛനായത്'. സാമിന്റെ അമ്മ സരസമായി പറഞ്ഞു- 'അവന് വലിയ എതിര്‍പ്പായിരുന്നു. പക്ഷെ അവന്‍ ചെയ്തതു തന്നെയല്ലേ മോളും ചെയ്തത്... കൂടുതലെന്തു പറയാനാണവന്‍'. 47 വയസുള്ള അമ്മ അങ്ങനെ രാജ്യത്തെ പ്രായം കുറഞ്ഞ മുതുമുത്തശ്ശിയായി.

28 വയസുള്ള, കുട്ടിയുടെ അമ്മയ്ക്ക് മകള്‍ പ്രസവിക്കുന്നതില്‍ എതിര്‍പ്പില്ല. കുട്ടി ജനിക്കട്ടെ. രണ്ടാളെയും താന്‍ വളര്‍ത്തിക്കോളാമെന്നായിരുന്നു അമ്മയുടെ നിലപാട്.

11 വര്‍ഷത്തെ ശിക്ഷകഴിഞ്ഞ് ജയില്‍ മോചിതനാകാന്‍ നില്‍ക്കെ തടവുചാടാന്‍ ശ്രമിച്ചു പിടിക്കപ്പെട്ട സാമിന്റെ ശിക്ഷ ഒരു വര്‍ഷം കൂടി നീട്ടി. മോള്‍ സാമിനെ ജയിലില്‍ പോയി മാത്രമെ ജീവിതത്തില്‍ കണ്ടിട്ടുള്ളു. പേരക്കിടാവിനെയും ജയിലില്‍ വച്ചു തന്നെ കണ്ടു. പെണ്‍കുട്ടി പ്രസവിക്കാന്‍ പോകുന്നതറിഞ്ഞ് കൂട്ടുകാര്‍ ആഹ്ലാദത്തിലായി. ആ- ഒന്നു വേഗമാകട്ടെ... കുട്ടിയെ പുറത്തേയ്ക്ക് വേഗമെത്തിക്കൂ എന്നവര്‍ പ്രതികരിച്ചു. സമപ്രായക്കാരനാണ് അച്ഛന്‍. കൂട്ടുകാര്‍ അഭിമാനിക്കുന്നുവെന്നും ഇരുവരും നല്ല അപ്പനും അമ്മയുമാകുമെന്നും അവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

ബ്രിട്ടനിലെ ഈ അച്ഛന്മാര്‍ തന്നെയാകും ലോകത്തിലെയും പ്രായം കുറഞ്ഞ അപ്പൂപ്പന്മാര്‍. ഫ്രാന്‍സ്, നെതര്‍ലന്റ്, സ്‌പെയിന്‍ എന്നിവിടങ്ങളിലെക്കാളും അഞ്ചുമടങ്ങാണ് ബ്രിട്ടനിലെ കൗമാര പ്രസവങ്ങളുടെ വര്‍ദ്ധനവ്.