നിലമ്പൂരില്‍ നടന്നത് കൊലപാതകമാണെന്ന് കെകെ രമ

നിലമ്പൂരില്‍ ഒരു സ്ത്രീ അടക്കം രണ്ട് പേരെ പോലീസ് സേന വെടിവെച്ചു കൊന്ന വാര്‍ത്ത തീര്‍ച്ചയായും നടുക്കമുളവാക്കുന്നതാണെന്നും ഇത്തരം 'ഏറ്റുമുട്ടല്‍ വധ'ങ്ങളുടെ വിശ്വാസ്യത, ഒട്ടേറെ മുന്‍ അനുഭവങ്ങള്‍ ഓര്‍മ്മയിലുള്ളവര്‍ക്ക് മുന്നില്‍ തീര്‍ച്ചയായും സംശയാസ്പദമാണെന്നും കെകെ രമ സൂചിപ്പിച്ചു.

നിലമ്പൂരില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടു എന്ന പൊലീസ് ഭാഷ്യത്തിനെതിരെ പ്രതികരണവുമായി ആര്‍എംപി നേതാവ് കെകെ രമ. മാവോയിസ്റ്റ് മുദ്ര ചാര്‍ത്തിയാല്‍ പിന്നെ ഒരാളെ എവിടെ വെച്ചും എങ്ങിനെയും കൊന്നുകളയാമെന്ന ഭരണകൂടധാര്‍ഷ്ട്യം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ലെന്ന് രമ പറഞ്ഞു.

Read More >>