ആയിരം ഗുണ്ടകളേ വരൂ അര ചുംബനം തരാം!

കിസ് ഓഫ് ലവ് ചരിത്രത്തെ ചുംബിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. സമരം ചെയ്ത് ചുംബിച്ചവരും അടിച്ചോടിക്കാന്‍ വന്ന ഗുണ്ടകളും ഇപ്പോള്‍ എവിടെയാണ്? ഈ രണ്ടുവര്‍ഷം എന്താണ് സംഭവിച്ചത്?

ആയിരം ഗുണ്ടകളേ വരൂ അര ചുംബനം തരാം!

ഡൗണ്‍ടൗണ്‍ ചത്തില്ല: ചുംബന സമരത്തിന്റെ, നിസ്സാരമായ ഒരു വിജയം പറയട്ടെ- സദാചാര ഗുണ്ടകള്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ച ഡൗണ്‍ ടൗണ്‍ കഫേ അതേസ്ഥാനത്ത് യാതൊന്നും സംഭവിക്കാതെ പ്രവര്‍ത്തിക്കുന്നു. അവിടെ ചുംബനം നടക്കുന്നു എന്ന പേരിലായിരുന്നല്ലോ അക്രമം. യുവമോര്‍ച്ചക്കാരാണ് അടിച്ചു തകര്‍ത്തത്. പിന്നീട് ഒരു യുവമോര്‍ച്ചയും അങ്ങോട്ട് മാര്‍ച്ച് ചെയ്തില്ല. ഒരു ഭീഷണിയും ഉണ്ടായിട്ടുമില്ല.

[caption id="attachment_55361" align="alignright" width="406"]kiss kochi

കൊച്ചിയിലെ സമരം[/caption]

സമരക്കാര്‍ ചത്തോ: സത്യത്തില്‍ ഒരാഹ്വാനത്തെ തുടര്‍ന്ന് പരസ്പരം അറിയാത്ത കുറേ ആളുകള്‍ കൊച്ചിയിലും ഹൈദ്രബാദിലും കോഴിക്കോടും തിരുവനന്തപുരത്തും ആലപ്പുഴയിലുമെല്ലാം നടന്ന സമരങ്ങളില്‍ കണ്ടുമുട്ടുകയായിരുന്നു. ഗുണ്ടകളുടെയും പോലീസിന്റെയും ഭീഷണിക്കും മര്‍ദ്ദനത്തിനും അവരെ പിരിച്ചുവിടാനായിട്ടില്ല. അവര്‍ കൂടുതല്‍ സംഘടിക്കുകയും തുടര്‍ന്ന് രണ്ടുവര്‍ഷമായി അനേകം സമരമുഖങ്ങളില്‍ ഉറച്ചു നില്‍ക്കുകയുമാണ്. നില്‍പ്പ് സമരം, ഇരിക്കല്‍ സമരം, ചലോ മുതലമട, എന്റെ വക 500, നാപ്കിന്‍ പ്രൊട്ടസ്റ്റ്, മനുഷ്യസംഗമങ്ങള്‍, എല്‍ജിബിടി ക്വിയര്‍പ്രൈഡ് ഐക്യദാര്‍ഢ്യങ്ങള്‍, പൂണെ ഫിലിം ഇന്‍സ്റ്റ്യൂട്ട്, രോഹിത് വെമുല, ജെഎന്‍യു തുടങ്ങി ഒടുവില്‍ ജിഷവധമടക്കമുള്ള അനേകം നവജനാധിപത്യ സമരങ്ങളില്‍ ഈ സമരക്കാര്‍ ഉണ്ടായിരുന്നു. ഒപ്പവും മുന്നിലും.

തൃശൂര്‍ കേരളവര്‍മ്മയിലെ ബീഫ് ഫെസ്റ്റിവലിനൊപ്പം നിന്ന  ദീപാ നിശാന്തിനെ പിന്തുണച്ചും പരിഭാഷകയായ ശ്രീദേവിയെ സ്ത്രീയെന്ന പേരില്‍ ഒഴിവാക്കിയ പുസ്തകപ്രകാശനം മുടക്കിയും സമരക്കാര്‍ ഇവിടെ കൂടുതല്‍ ശക്തമായി. ഡിങ്കമത പ്രചാരകരാണ് അവരില്‍ പലരും. ട്രോളുകൊണ്ട് സാമൂഹ്യവിമര്‍ശനം നടത്തുന്നവരായി അവരുണ്ട്. അവരെങ്ങും പോയിട്ടില്ല. ഇവടെ നമുക്കു ചുറ്റുമുണ്ട്. അവരെയെല്ലാം നമുക്കിന്ന് വ്യക്തമായി അറിയാം. അവരുടെ ഇടപെടലുകളും.

[caption id="attachment_55367" align="alignleft" width="352"]b
കോഴിക്കോട്ടെ സമരം[/caption]

അടിച്ചോടിക്കാന്‍ വന്നവരോ: ആദ്യം വന്നത് യുവമോര്‍ച്ചയായിരുന്നല്ലോ. കൊച്ചിയിലെ അടിതുടങ്ങാറായപ്പോള്‍ ഹനുമാന്‍ സേനയായി അക്കൂട്ടം മാറി. യുവമോര്‍ച്ച ചെയ്ത സദാചാരഗുണ്ടായിസത്തിന് പിന്തുണയുമായി സുഡാപ്പികള്‍ എന്ന് പിന്നീട് കുപ്രസിദ്ധി നേടിയ മുസ്ലിം സംഘടനകളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരെത്തി. അക്കാര്യത്തില്‍ മതസൗഹാര്‍ദ്ദം കാത്ത് അവര്‍ ഒന്നിച്ച് അടിച്ചു. അവരോടൊപ്പം കെഎസ്‌യു (ഹൈബി ഈഡന്‍ പക്ഷം), ചിന്തജെറോമിനെ പോലുള്ള ഇടതന്മാര്‍ തുടങ്ങിയവരും ചേര്‍ന്നു.

വാനരസേനക്കാരെ ക്വട്ടേഷന്‍ അക്രമങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത വാര്‍ത്ത പിന്നീട് വായിച്ചതൊഴികെ പിന്നീടെവിടെയും അവരെ കണ്ടില്ല. സുഡാപ്പി ചങ്ങാതിമാരെ കണ്ടില്ലെന്നു പറയാനാവില്ല. അവസാനം കണ്ടത് സൗദിരാജകുമാരി ശിരോവസ്ത്രം ഉപേക്ഷിച്ച പോസ്റ്റ് സംവിധായകന്‍ ആഷിക്ക് അബു ഷെയര്‍ ചെയ്തപ്പോള്‍ അതിനടിയില്‍ തെറിവിളിക്കുന്നവരായാണ്. പാക് സൈനിക മേധാവിയുടെ പോസ്റ്റിനടിയില്‍ തെറിവിളി നടത്തിയ കൂട്ടത്തില്‍ വാനരസേനക്കാരും ഉണ്ടായിരുന്നിരിക്കണം.

[caption id="attachment_55371" align="alignright" width="363"]kiss tvm തിരുവനന്തപുരത്തെ സമരം[/caption]

സമരം ചെയ്തവരെല്ലാം മാവോയിസ്റ്റുകളല്ലേ: കൊച്ചിയില്‍ സമരം നടക്കന്നതിനു തൊട്ടു മുന്‍പ് ഒരു പോസ്റ്ററിലൂടെയാണ് ആ കഥ തുടങ്ങുന്നത്. പോസ്റ്റര്‍ പതിച്ചത് മാവോയിസ്റ്റുകളാണത്രേ. കൊച്ചി സമരത്തിന്റെ പിറ്റേന്ന് പോലീസ് കമ്മീഷണര്‍ നിശാന്തിനി സമരത്തില്‍ മാവോയിസ്റ്റുകള്‍ പങ്കെടുത്തു എന്നങ്ങ് കീച്ചി. കോഴിക്കോടും തിരുവനന്തപുരത്തും അത് ആവര്‍ത്തിച്ചു. പിന്നീട് കേരളമെമ്പാടും സമരത്തില്‍ പങ്കെടുത്ത എല്ലാവരുടേയും വീടുകളില്‍ പോലീസുകാര്‍ കയറിയിറങ്ങി. ഓരോ സമരക്കാരുടേയും നാടുകളില്‍ മാവോയിസ്റ്റാണ് പ്രസ്തുത സമരക്കാരി/ സമരക്കാരന്‍ എന്ന 'പരദൂഷണം' പോലീസായി പറഞ്ഞു പരത്തി - അതിനാണല്ലോ പോലീസിന് ശമ്പളം കൊടുക്കുന്നത്. വാടകയ്ക്ക് താമസിക്കുന്ന പലര്‍ക്കും വീട് നഷ്ടമായി. സമരത്തില്‍ പങ്കെടുത്തവര്‍ പൊന്മുടിയില്‍ യാത്ര പോയപ്പോള്‍ വനാന്തരത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം എന്ന് വാര്‍ത്ത കൊടുത്തു - ആ കോമഡി ഇപ്പോള്‍ ഏതാണ്ട് തീര്‍ന്ന മട്ടാണ്.

[caption id="attachment_55370" align="alignleft" width="375"]kiss alappuzha ആലപ്പുഴയിലെ സമരം[/caption]

സമരം വിജയിച്ചോ: സമരം വിജയിച്ചോ എന്നല്ല, സമരം തുടരുകയാണ് എന്നതാണ് സത്യം. സദാചാരഗുണ്ടായിസത്തിന് എതിരെ ജാഗ്രതയുള്ള ഒരു സമൂഹമായി കേരളം മാറുന്നുണ്ട്. തൃപ്പൂണിത്തുറ ഹില്‍പാലസില്‍ സദാചാര ഗുണ്ടായിസം നടത്തി പണം തട്ടിയ രണ്ടു പോലീസുകാര്‍ അറസ്റ്റിലായത് ഉള്‍പ്പടെയുള്ള പ്രതിഫലനങ്ങളുണ്ടായി. കത്തിന്റെ പേരില്‍ സദാചാരഗുണ്ടായിസം നടത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിലെ ഇടുക്കിയിലെ പ്രഥമ അധ്യാപികയും കൂട്ടുകാരന്‍ കാണാന്‍ വന്നതിന് സദാചാരഗുണ്ടായിസം നടത്തിയ കൊടുങ്ങല്ലൂരെ കൊച്ചച്ചനും നിയമത്തിന്റെ മുന്നിലെത്തി.

മോടി ഡിം:
നരേന്ദ്ര മോഡി അധികാരത്തിലെത്തി നൂറു ദിനം തികയും മുന്‍പ്, ഫാസിസമാണ് യുവമോര്‍ച്ച നടത്തിയത് എന്ന് തിരിച്ചറിഞ്ഞാണ് കിസ് ഓഫ് ലവ് പ്രഖ്യാപിക്കുന്നത്. മോഡിയ്‌ക്കെതിരായ ഇന്ത്യന്‍ യുവത തെരുവിലിറങ്ങിയ ആദ്യസമരം. പിന്നീട് സമരം രാജ്യമാകെ പടര്‍ന്നു. മുംബെയില്‍ ആര്‍എസ്എസ് ആസ്ഥാനത്തിന്റെ മുന്നില്‍ വരെ ചുംബിച്ചു സമരമെത്തി. ഇന്നിപ്പോള്‍ ഫാസിസത്തിനെതിരായ സമരങ്ങളാണ് ചുറ്റും. എഗൈൻസ്റ്റ് ഫാസിസം എന്ന പേരിട്ടു തന്നെയാണ് തിരുവനന്തപുരത്തും ആലപ്പുഴയിലും സദാചാര ഗുണ്ടായിസത്തിനെതിരെ സമരങ്ങള്‍ നടന്നത്. കോഴിക്കോട് കിസ് ഇന്‍ ദി സ്ട്രീറ്റ് എന്ന പേരിലാണ് സമരം നടത്തിയത്.

[caption id="" align="alignleft" width="301"]Image result for kiss of love hyderabad ഹൈദ്രബാദിലെ സമരം[/caption]

രാഹുലും രശ്മിയും ചതിച്ചല്ലേ: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി എന്ന നിലയില്‍ എസ്‌ഐ നിയമനത്തില്‍ അഴിമതി നടത്തി എന്ന ആരോപണം ഉയര്‍ന്നതിനു തൊട്ടടുത്ത ദിവസമായിരുന്നല്ലോ ആ വാര്‍ത്തകളെ മായ്ച്ച് രാഹുലിന്റേയും രശ്മിയുടേയും അറസ്റ്റ് വാര്‍ത്ത വന്നത്. രാഹുലും രശ്മിയും സമരത്തില്‍ വഹിച്ച പങ്ക് സമരത്തില്‍ പങ്കെടുത്ത ആരും തള്ളിപ്പറഞ്ഞില്ല. അവര്‍ കുറ്റം ചെയ്‌തെങ്കില്‍ നിയമനടപടിക്ക് വിധേയരാകട്ടെ എന്നു തന്നെയായിരുന്നു നിലപാട്. അവര്‍ കുറ്റം ചെയ്തു എന്നു പറഞ്ഞ് പോലീസുണ്ടാക്കിയ കഥകള്‍ വിളമ്പിയ മാധ്യമങ്ങള്‍ അവര്‍ അറസ്റ്റിലായി ഒരു വര്‍ഷം കഴിഞ്ഞിട്ടും അവരുടെ പേരിലുള്ള കുറ്റപത്രത്തെ കുറിച്ച് മിണ്ടുന്നില്ല. സമരം ചെയ്തവരും അവരോട് ഭരണകൂടം അനീതി പ്രവര്‍ത്തിച്ചോ എന്ന് അന്വേഷിച്ചില്ല എന്നതാണു സത്യം. അവരിപ്പോള്‍ എവിടെയാണെന്ന് തിരക്കാന്‍ 'നാരദ'യടക്കം ഒരു മാധ്യമവും തയ്യാറായിട്ടുമില്ല - പോലീസ് കഥ വിശ്വസിച്ചവരായി എല്ലാവരും. സത്യത്തില്‍ ചതിക്കപ്പെട്ടത് അവരാണോ?

[caption id="attachment_55373" align="alignright" width="387"]kiss resmi ചാനല്‍ ചര്‍ച്ചയ്ക്കിടെ രശ്മിയും രാഹുലും സമരം ചെയ്യുന്നു[/caption]

പൊസസീവ് ഗുണ്ടായിസം: പ്രണയികള്‍ക്കിടയില്‍ ഭയങ്കര പൊസസീവ്‌നെസുകള്‍ ഉണ്ടാകുമെന്നത് കാല്‍പ്പനികമായി കണ്ടകാലം എന്തായാലും ഈ രണ്ടുവര്‍ഷത്തിനിടയില്‍ മാഞ്ഞു പോവുകയാണ് സൂര്‍ത്തുക്കളെ. പൊസസീവ്‌നെസല്ല, സത്യത്തില്‍ വ്യക്തിജീവിതത്തിലെ സദാചാരഗുണ്ടായിസം തന്നെയാണ് അതെന്ന് തിരിച്ചറിയപ്പെടുകയും വിളിച്ചുപറയപ്പെടുകയും ചെയ്യുകയാണ് ഇന്ന്. വിവാഹമോചനത്തിന് എത്തുന്നവര്‍ മോറല്‍പോലീസിങ് നടത്തുന്നു എന്നു തന്നെ കാരണമായി പറയുന്നു. പ്രണയങ്ങള്‍ വേര്‍പെടുമ്പോള്‍ കാരണമായി അവള്‍/ അവന്‍ മോറല്‍ പോലീസിങ് നടത്തി എന്നു തന്നെ പറയുന്നു; അതേ, സമരം ചെയ്തവരും അല്ലാത്തവരും അവരവരുടെ സദാചാരഗുണ്ടായിസം കൂടി തിരിച്ചറിയുകയായിരുന്നു, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍.

[caption id="attachment_55374" align="alignleft" width="348"]kiss delhi ഡല്‍ഹിയിലെ സമരം[/caption]

ഹൃദ്യമായ ചുംബനങ്ങള്‍: 2014 നവംബര്‍ 2 വരെ സോഷ്യല്‍ മീഡിയയില്‍ പലരേയും സംബന്ധിച്ച് ഇന്‍ബോക്‌സില്‍ രഹസ്യമായി നല്‍കിയതായിരുന്നു ചുംബനവും ചുംബന ഇമോജികളും. പക്ഷെ ഇന്നതല്ല, വാട്‌സാപ്പില്‍ ഏറ്റവും കൂടുതല്‍ പ്രയോഗിക്കപ്പെടുന്ന ഇമോജി ചുണ്ടിന്റെ അറ്റത്തു നിന്നും ലവ് ചിഹ്നം തെറിക്കുന്ന ആ ഇമോജിയാണ്. ഫേസ്ബുക്കിലും.
umma
എന്ന് എത്രയോ സ്വാഭാവികമായി പറയാനാകുന്നു എല്ലാവര്‍ക്കും. ചുംബനം എത്രമാത്രം ലളിതമായൊരു പ്രയോഗമാണെന്ന് തിരിച്ചറിയപ്പെടുകയായിരുന്നു ഈ രണ്ടു വര്‍ഷങ്ങളില്‍... കാണുമ്പോള്‍ കെട്ടിപ്പിടിച്ച് പരസ്യമായി ചുംബിക്കുന്ന മലയാളികളെ കേരളത്തില്‍ കാണാനാവുന്നു. ചുംബനം ബെഡ്‌റൂമില്‍ മാത്രം നടക്കേണ്ടതല്ലെന്ന് ചുംബിച്ച് പറയുകയാണ് മലായാളി യൗവ്വനം പ്രത്യേകിച്ചും.

[caption id="attachment_55377" align="alignright" width="300"]kiss kolkata കൊല്‍ക്കത്തയിലെ സമരം[/caption]

ആകെമൊത്തം പറഞ്ഞാല്‍: സമരം കഴിഞ്ഞിട്ട് ഇന്നേയ്ക്ക് രണ്ടുവര്‍ഷമായി. സദാചാര ഗുണ്ടകള്‍ മാര്‍ച്ചും നടത്തി ഒരു ഡൗണ്‍ ടൗണ്‍ കഫേയും പിന്നീട് അടിച്ചു പൊളിച്ചിട്ടില്ല. ആണിനേയും പെണ്ണിനേയും ഒന്നിച്ചു കണ്ടാല്‍ പോലീസുകാര്‍ക്കായിരുന്നു കൂടുതല്‍ അസുഖം. സദാചാര ഗുണ്ടായിസം കുറ്റകരമാണ് എന്നും ശിക്ഷിക്കപ്പെടാവുന്ന വകുപ്പുകള്‍ അതിലുണ്ടെന്നും ഓരോ പോലീസുകാരനും കൃത്യമായി അറിയാം; 'നാട്ടുകാര്‍'ക്കും.(ആയിരം ഗുണ്ടകള്‍ക്ക് അരചുംബനം: വരികള്‍- വിജയ് ജോസ്, ചിത്രീകരണം- ഷെഫീക്ക് സുബൈദ ഹക്കിം)

Read More >>