കേരളത്തില്‍ നോട്ട് ക്ഷാമത്തിന് കാരണം ആഡംബരവും ധൂര്‍ത്തും; നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരെ ബാധിച്ചിട്ടില്ല;കുമ്മനം

500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്തെ സാധാരണക്കാരെ ബാധിച്ചിട്ടില്ല. 80 ശതമാനം ജനങ്ങളും ഉപയോഗിക്കുന്നത് 100 രൂപ നോട്ടാണ്. കേരളത്തിലെ പ്രശ്‌നം പ്രധാനമന്ത്രി നരേന്ദ്ര മോദി സഹാനുഭൂതിയോടെയാണ് നോക്കികാണുന്നത്.

കേരളത്തില്‍ നോട്ട് ക്ഷാമത്തിന് കാരണം ആഡംബരവും ധൂര്‍ത്തും; നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരെ ബാധിച്ചിട്ടില്ല;കുമ്മനം

കോഴിക്കോട്‌: നോട്ടു പിന്‍വലിച്ചതിന് ശേഷം കേരളത്തിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായത് ആഡംബരവും ധൂര്‍ത്തും കാരണമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സുഖലോലുപതയില്‍ മുഴുകിയ നാടാണ് കേരളം. അദ്ദേഹം പറഞ്ഞു.

500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്തെ സാധാരണക്കാരെ ബാധിച്ചിട്ടില്ല. 80 ശതമാനം ജനങ്ങളും ഉപയോഗിക്കുന്നത് 100 രൂപ നോട്ടാണ്. കേരളത്തിലെ പ്രശ്‌നം പ്രധാനമന്ത്രി നരേന്ദ്ര മോദി സഹാനുഭൂതിയോടെയാണ് നോക്കികാണുന്നത്. എന്‍ഡിഎ ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെയാണ് കുമ്മനം പ്രസ്താവന നടത്തിയത്.

Read More >>