സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഷൊർണൂരിൽ തുടങ്ങി

തത്സമയ പ്രവൃത്തി പരിചയ മേളയ്ക്കായി 60 ,000 ചതുരശ്രയടിയിലുള്ള പന്തൽ നിർമ്മാണം പൂർത്തിയാകുന്നുണ്ട് . ഒരേ സമയം 1200 പേർക്കിരിക്കാവുന്ന പന്തൽ നിർമ്മാണവും പൂർത്തിയായി. 100 പ്രദർശന സ്റ്റാളുകളും ഒരുക്കുന്നുണ്ട് .

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഷൊർണൂരിൽ തുടങ്ങി

പാലക്കാട്:  സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളക്ക് ഷൊര്‍ണൂരില്‍ തുടക്കമായി. ഇന്ന് രാവിലെ കെ വി ആര്‍ സ്‌കൂളില്‍ പൊതു വിദ്യാഭ്യാസഅഡീഷണല്‍ ഡയറക്ടര്‍  പതാക ഉയര്‍ത്തി. ഈ മാസം 7 ന് മേള അവസാനിക്കും.  ഷൊർണൂരിലെ വിവിധ സ്കൂളുകളിലാണ് ശാസ്ത്രോത്സവം നടക്കുന്നത്

24 ന് രാവിലെ ഒമ്പതിന് കെ വി ആർ ഹൈസ്ക്കൂളിൽ വിദ്യഭ്യാസ മന്ത്രി പ്രൊഫ കെ.രവീന്ദ്രനാഥ് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യും . എം ബി രാജേഷ് എം പി ,എം എൽ എ മാരായ പി കെ ശശി ,വി ടി ബൽറാം എന്നിവർ പങ്കെടുക്കും . സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി 8000 വിദ്യാർത്ഥികൾ ശാസ്ത്ര മേളയിൽ പങ്കെടുക്കും .

തത്സമയ പ്രവൃത്തി പരിചയ മേളയ്ക്കായി 60 ,000 ചതുരശ്രയടിയിലുള്ള പന്തൽ നിർമ്മാണം പൂർത്തിയാകുന്നുണ്ട് . ഒരേ സമയം 1200 പേർക്കിരിക്കാവുന്ന പന്തൽ നിർമ്മാണവും പൂർത്തിയായി. 100 പ്രദർശന സ്റ്റാളുകളും ഒരുക്കുന്നുണ്ട് .
27 ന് വൈകീട്ട് സമാപന സമ്മേളനം കെ.വി .ആർ സ്കൂളിൽ മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും .

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പാചകപ്പുര ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഊട്ടുപുരയുടെ പാലു കാച്ചല്‍ നടി മീന ഗണേഷ് നിര്‍വ്വഹിച്ചു. വിവിധ ജില്ലകളില്‍ നിന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ സംഘത്തിന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം കണ്‍വീനര്‍ സൈനുല്‍ ആബിദ്ദീനെ വിളിക്കാം. നമ്പര്‍ 9946284665.

Read More >>