നോട്ടുക്ഷാമം മൂലം വലയുന്ന നാട്ടുകാര്‍ക്കുവേണ്ടി നേര്‍ച്ചപ്പെട്ടി തുറന്നു നല്‍കി തേവയ്ക്കല്‍ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളി

മിക്കവരും വീട്ടിലേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും വാങ്ങാനാണ് ഈ സംവിധാനം ഉപയോഗിച്ചത്. ബാങ്കില്‍ നിന്നും പണം എടുക്കാന്‍ കഴിയാത്തവരും എടിഎം കാര്‍ഡില്ലാത്തവരും പള്ളിയിലെത്തിയിരുന്നു. എന്നാല്‍ നേര്‍ച്ചപ്പെട്ടിയിലുണ്ടായിരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ക്ക് ആവശ്യക്കാരുണ്ടായിരുന്നില്ല.

നോട്ടുക്ഷാമം മൂലം വലയുന്ന നാട്ടുകാര്‍ക്കുവേണ്ടി നേര്‍ച്ചപ്പെട്ടി തുറന്നു നല്‍കി തേവയ്ക്കല്‍ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളി

ചില്ലറയില്ലാതെ വലയുന്ന നാട്ടുകാര്‍ക്കുവേണ്ടി പള്ളിയിലെ നേര്‍ച്ചപ്പെട്ടി തുറന്നു നല്‍കി പള്ളി വികാരി. കാക്കനാട് തേവയ്ക്കല്‍ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയിലെ നേര്‍ച്ചപ്പെട്ടികളാണ് സാധാരണക്കാര്‍ക്കു വേണ്ടി തുറന്നു നല്‍കിയത്. പള്ളി വികാരിയും സിറോ മലബാര്‍ സഭയുടെ വക്താവുമായ ഫാ. ജിമ്മി പൂച്ചക്കാട്ടാണ് ഈ നീക്കത്തിനു പിന്നില്‍.

അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും ചെറിയ നോട്ടുകള്‍ കിട്ടാനില്ലെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പള്ളിയിലെ രണ്ടു നേര്‍ച്ചപ്പെട്ടികള്‍ തുറന്നു നല്‍കിയതെന്ന് ഫാ. ജിമ്മി പൂച്ചക്കാട്ടില്‍ പറഞ്ഞു. പള്ളിയുമായി ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനപ്രകാരം കഴിഞ്ഞ ദിവസം രാവിലെ 6 മണിക്ക് നേര്‍ച്ചപ്പെട്ടികള്‍ തുറന്നുവെയ്ക്കുകയായിരുന്നു. പെട്ടിയില്‍ നിന്നും അത്യാവശ്യക്കാര്‍ക്ക് തങ്ങള്‍ക്കു വേണ്ട തുകയെടുക്കമെന്നും പിന്നീട് പണം കയ്യില്‍ വരുമ്പോള്‍ നേര്‍ച്ചപ്പെട്ടിയില്‍ തിരികെ നിക്ഷേപിക്കാമെന്നുമാണ് പള്ളി അധികൃതര്‍ പൊതുജനങ്ങളെ അറിയിച്ചിരുന്നത്. ഈ സംവിധാനം സാധാരക്കാരായ പലരും ഉപയോഗപ്പെടുത്തുകയും ചെയ്തു.

മിക്കവരും വീട്ടിലേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും വാങ്ങാനാണ് ഈ സംവിധാനം ഉപയോഗിച്ചത്. ബാങ്കില്‍ നിന്നും പണം എടുക്കാന്‍ കഴിയാത്തവരും എടിഎം കാര്‍ഡില്ലാത്തവരും പള്ളിയിലെത്തിയിരുന്നു. എന്നാല്‍ നേര്‍ച്ചപ്പെട്ടിയിലുണ്ടായിരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ക്ക് ആവശ്യക്കാരുണ്ടായിരുന്നില്ല.

പള്ളിയുടെ സമീപത്തെ ഇരുന്നൂറോളം കുടുംബങ്ങള്‍ നേര്‍ച്ചപ്പെട്ടിയിലെ പണം ഉപയോഗപ്പെടുത്തിയതായി പള്ളി വികാരി പറഞ്ഞു. ബാങ്കില്‍ പോയി പണം ലഭിക്കാത്തവരും പള്ളിയിലെത്തി ആവശ്യം വേണ്ട പണം എടുക്കുന്നതു കാണാമായരുന്നു. കഴിഞ്ഞ ദിവസം മുഴുവന്‍ പ്രസ്തുത നേര്‍ച്ചപ്പെട്ടികള്‍ തുറന്നുതന്നെയിരുന്നു.

Read More >>