മോദിയ്ക്കെതിരെ നോട്ടു കത്തിച്ചു പ്രതിഷേധം; ദേശീയ മാധ്യമങ്ങളിൽ താരമായി മാറിയ യഹിയയെ അറസ്റ്റു ചെയ്യാൻ പോലീസ്...

യഹിയയുടെ ജീവിതവും പ്രതിഷേധവും നാരദാ ന്യൂസും വിശദമായി റിപ്പോർട്ടു ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലുയർന്ന ചർച്ച ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ പ്രശ്നം അന്വേഷിക്കാൻ പോലീസിനുമേൽ സമ്മർദ്ദം ശക്തമായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ രാത്രിയോടെ യഹിയയുടെ ചായക്കടയിലെത്തി.

മോദിയ്ക്കെതിരെ നോട്ടു കത്തിച്ചു പ്രതിഷേധം; ദേശീയ മാധ്യമങ്ങളിൽ താരമായി മാറിയ യഹിയയെ അറസ്റ്റു ചെയ്യാൻ പോലീസ്...

ഇരുപത്തി മൂവായിരം രൂപയുടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കത്തിച്ചും പകുതി തല വടിച്ചും മോദിയ്ക്കെതിരെ പ്രതിഷേധിച്ച് ദേശീയ മാധ്യമങ്ങളിലടക്കം താരമായതിനു പിന്നാലെ കടയ്ക്കൽ മുക്കുന്നം സ്വദേശി യഹിയയ്ക്ക് അറസ്റ്റു ഭീഷണി. നോട്ടു കത്തിക്കൽ നിയമവിരുദ്ധ പ്രവൃത്തിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. കടലാസിന്റെ വില പോലുമില്ലെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമായി തളളിപ്പറഞ്ഞ നോട്ടുകൾ കത്തിക്കുന്നത് എങ്ങനെ നിയമവിരുദ്ധമാകുമെന്ന മറുചോദ്യമുയരുന്നതോടെ വലിയൊരു നിയമപ്രശ്നത്തിനുമേലാണ് യഹിയ തീപ്പെട്ടിക്കൊളളിയുരച്ചത്.


ഫിനാൻഷ്യൽ എക്സ്പ്രസ്, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ഹഫിംഗ്ടൺ പോസ്റ്റ് തുടങ്ങിയ ദേശീയ മാധ്യമങ്ങളും ഇംഗ്ലീഷ് ന്യൂസ് പോർട്ടലുകളും യഹിയയുടെ പ്രതിഷേധം വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. പാമരനായ മലയാളി വൃദ്ധന്റെ അനന്യമായ പ്രതിഷേധം രാജ്യവ്യാപകമായി ശ്രദ്ധ നേടി. വിവരം പുറത്തുകൊണ്ടുവന്ന അഷ്റഫ് കടയ്ക്കലിന്റെ ഫേസ് ബുക്ക് പോസ്റ്റു സഹിതമാണ് ചില ഇംഗ്ലീഷ് പോർട്ടലുകൾ വാർത്ത നൽകിയത്.

യഹിയയുടെ ജീവിതവും പ്രതിഷേധവും നാരദാ ന്യൂസും വിശദമായി റിപ്പോർട്ടു ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലുയർന്ന ചർച്ച ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ പ്രശ്നം അന്വേഷിക്കാൻ പോലീസിനെ നിയോഗിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ രാത്രിയോടെ യഹിയയുടെ ചായക്കടയിലെത്തി.വായിക്കുക:
മിസ്റ്റര്‍ മോഡി, നോട്ട് കത്തിച്ച യഹിയ കാത്തിരിക്കുന്നു; തല പാതി വടിച്ച്…...

നവംബർ എട്ടിനു രാത്രി നോട്ടു പിൻവലിക്കപ്പെടുമ്പോൾ ഇരുപത്തിമൂവായിരം രൂപയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് യഹിയയുടെ പക്കലുണ്ടായിരുന്നത്. പണം മാറാൻ രണ്ടുദിവസം ക്യൂവിൽ നിന്നിട്ടും കഴിയാതെ വന്നതിന്റെ അമർഷത്തിലാണ് നോട്ടുകൾ അദ്ദേഹം കത്തിച്ചു കളഞ്ഞത്. പിന്നാലെ തല പകുതി വടിച്ചു കളയുകയും ചെയ്തു. നരേന്ദ്ര മോദിയെ ജനങ്ങൾ അധികാരഭ്രഷ്ടനാക്കിയാലേ മുടി വളർത്തൂ എന്ന ശപഥവുമെടുത്തു. ഇക്കാര്യം ചരിത്രാധ്യാപകനായ അഷ്റഫ് കടയ്ക്കലാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ജനശ്രദ്ധയിലേയ്ക്കു കൊണ്ടുവന്നത്.