ചരിത്രം കുറിച്ച് സംസ്ഥാനം; ഇന്ത്യയിലെ ആദ്യത്തെ ഭിന്നലിംഗക്കാർക്കുള്ള സ്കൂൾ കേരളത്തിൽ

ആദ്യഘട്ടത്തില്‍ പത്തുപേരെ പേരെ ഉള്‍പ്പെടുത്തി പത്താം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യം.

ചരിത്രം കുറിച്ച് സംസ്ഥാനം; ഇന്ത്യയിലെ ആദ്യത്തെ ഭിന്നലിംഗക്കാർക്കുള്ള സ്കൂൾ കേരളത്തിൽ

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡറായ ആളുകള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിനായി പുതിയ സ്‌കൂള്‍ വരുന്നു. പൊതു സമൂഹം അകറ്റി നിര്‍ത്തുന്ന ട്രാന്‍സ് ജെന്‍ഡറായ ആളുകളെ വിദ്യാഭ്യാസം നല്‍കി മുഖ്യധാരയിലേക്കെത്തിക്കാന്‍ വേണ്ടിയാണ് പുതിയ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. വിജയരാജ മല്ലികയുടെ നേതൃത്വത്തിലുള്ള ട്രാന്‍ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളാണ് ഈ ആശയവുമായി മുന്നോട്ട് പോകുന്നത്.

"പൊതു സമൂഹം എപ്പോഴും ഞങ്ങളെപ്പോലുള്ളവരോട് അകലം പാലിക്കാറുണ്ട്. ഈ അകലമാണ് ഞങ്ങള്‍ക്ക് വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നതിന് കാരണമായത്. പുതിയ സ്‌കൂളിന്റെ ഉദ്ദേശലക്ഷ്യം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടുകയെന്നതാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചാല്‍ പിന്നീട് ഞങ്ങള്‍ക്ക് പിന്നാലെ വരുന്നവര്‍ക്കും ഞങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറയുവാനും പൊതുസമൂഹത്തില്‍ ധൈര്യസമേതം പ്രത്യക്ഷപ്പെടാനും കഴിയും". വിജയരാജമല്ലിക നാരദ ന്യൂസിനോട് പറഞ്ഞു.


ആദ്യഘട്ടത്തില്‍ പത്തുപേരെ പേരെ ഉള്‍പ്പെടുത്തി പത്താം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യം. കംപ്യൂട്ടര്‍ പരിജ്ഞാനവും സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളും പാഠ്യപദ്ധതിയിലുണ്ടാകും. കൊച്ചിയിലാണ് സ്‌കൂൾ തുടങ്ങാൻ തീരുമനിച്ചിരിക്കുന്നത്.

പദ്ധതി നടപ്പാവുകയാണെങ്കില്‍ ഭിന്നലിംഗക്കാര്‍ക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ റസിഡന്‍സ് സ്‌കൂളായിരിക്കും കൊച്ചിയിലേത്. വിജയരാജ മല്ലിക പറഞ്ഞു.

Read More >>