ജേക്കബ് തോമസിന് അനുകൂലമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍; കേസ് യുഡിഎഫ് മന്ത്രിമാര്‍ക്കെതിരായ അഴിമതി കേസുകളില്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ പ്രതികാരം

സംസ്ഥാന സര്‍ക്കാരോ കോടതികളോ ഏതെങ്കിലും കേസ് ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ നിരവധി തടസ്സങ്ങള്‍ അറിയിക്കുന്ന സിബിഐ ജേക്കബ് തോമസിനെതിരായ പരാതി കോടതി ഫയലില്‍ സ്വീകരിക്കുന്നതിനു മുന്‍പ് കേസ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതു ദുരൂഹമാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

ജേക്കബ് തോമസിന് അനുകൂലമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍; കേസ് യുഡിഎഫ് മന്ത്രിമാര്‍ക്കെതിരായ അഴിമതി കേസുകളില്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ പ്രതികാരം

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് അനുകൂലമായി സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍. ജേക്കബ് തോമസിനെതിരായ സിബിഐ അന്വേഷണം ദുരൂഹമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. യുഡിഎഫ് മന്ത്രിമാര്‍ക്കെതിരായ അഴിമതി കേസുകളില്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ പ്രതികാരമാണ് അന്വേഷണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തതിന്റെ പേരില്‍ ജേക്കബ് തോമസ് ശമ്പളം വാങ്ങിയെന്ന ആരോപണം ശരിയല്ല. ശമ്പളമല്ല, ഓണറേറിയമാണ് അദ്ദേഹം സ്വീകരിച്ചതെന്നും പിന്നീട് ആ പണം മടക്കി നല്‍കിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. പരാതിയില്‍ ജേക്കബ് തോമസിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമായ വസ്തുതകളില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരോ കോടതികളോ ഏതെങ്കിലും കേസ് ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ നിരവധി തടസ്സങ്ങള്‍ അറിയിക്കുന്ന സിബിഐ ജേക്കബ് തോമസിനെതിരായ പരാതി കോടതി ഫയലില്‍ സ്വീകരിക്കുന്നതിനു മുന്‍പ് കേസ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത് ദുരൂഹമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. കേസ് അടുത്ത മാസം 14ന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

Read More >>