മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റിസർവ് ബാങ്കിനു മുന്നിൽ സത്യാഗ്രഹ സമരം; സഹകരണ ബാങ്കിലുള്ളത് പാവപ്പെട്ടവന്റെ പണമെന്ന് പിണറായി

സഹകരണ ബാങ്കുകളിലുള്ളത് പാവപ്പെട്ടവന്റെ പണമാണെന്നും സഹകരണ മേഖലയ്ക്കെതിരെയുള്ള കേന്ദ്ര നീക്കം അസാധാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റിസർവ് ബാങ്കിനു മുന്നിൽ സത്യാഗ്രഹ സമരം; സഹകരണ ബാങ്കിലുള്ളത് പാവപ്പെട്ടവന്റെ പണമെന്ന് പിണറായി

സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നടത്തുന്ന സത്യാഗ്രാഹ സമരം ആരംഭിച്ചു.   തിരുവനന്ത പുരത്തെ റിസർവ് ബാങ്കിനു മുന്നിലാണ് സമരമിരിക്കുന്നത്.  രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പ്രകടനമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹ വേദിയിലെത്തിയത്.രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. കൂടാതെ സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും.
_mg_9346
സഹകരണ ബാങ്കുകളിലുള്ളത് പാവപ്പെട്ടവന്റെ പണമാണെന്നും സഹകരണ മേഖലയ്ക്കെതിരെയുള്ള കേന്ദ്ര നീക്കം അസാധാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും സാധാരണക്കാരുടെയും ആവശ്യങ്ങള്‍ക്ക് എന്നും ഒപ്പം നിന്നത് സഹകരണ ബാങ്കുകളാണ്. ഒറ്റയടിക്ക് ഒരു ബാങ്ക് ഇല്ല എന്ന് പ്രഖ്യാപിക്കലാണോ ഒരു ഭരണാധികാരി ചെയ്യേണ്ടത്. പിണറായി ചോദിച്ചു.

ഗണേഷ് ബീഡി കമ്പനി പൂട്ടിപ്പോയപ്പോള്‍ തൊഴിലാളി സമരമുണ്ടായി. അന്ന് കര്‍ണാടകയിലെ ബീഡി മുതലാളിമാര്‍ക്ക് വേണ്ടി സമരക്കാരെ കായികമായി നേരിടാനാണ് ആര്‍എസ്എസ് ശ്രമിച്ചത്. കേരളത്തിന്റെ വളര്‍ച്ചയില്‍ ഒരു പങ്കും ആര്‍എസ്എസിന് വഹിക്കാനായിട്ടില്ല. എന്നാല്‍ സംസ്ഥാനത്തെ തകര്‍ക്കാനാണ് ആര്‍എസ്എസ് എക്കാലവും ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ponnada

സഹകരണ മേഖലയോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരമിരിക്കുന്നതോടെ വിഷയത്തിന് ദേശീയ ശ്രദ്ധകിട്ടുമെന്നാണ് കരുതുന്നത്. കേന്ദ്രത്തെ രാഷ്ട്രീയമായി നേരിടുകയാണ് സമരത്തിന്റെ ലക്ഷ്യം. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഭ്രാന്തന്‍ തീരുമാനവുമായി മുന്നോട്ടുപോകാന്‍ മോഡിയെയും കൂട്ടരെയും അനുവദിച്ചുകൂട. തുഗ്ലക്കിന്റെ സ്ഥാനംപോലും മോഡി തട്ടിയെടുത്തിരിക്കുകയാണ്. നോട്ട് പിന്‍വലിച്ചത് രാജ്യത്തെ പാര്‍ലമെന്റില്‍ മറുപടി പറയാന്‍ അദ്ദേഹം തയ്യാറാല്ല. മോഡി രാഷട്രഭരണം ഹാസ്യകലാപരിപാടിയായി മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ എടിഎമ്മില്‍ വരി നില്‍ക്കുന്നവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ക്യൂ നില്‍ക്കും. അന്ന് ജനങ്ങള്‍ മോഡിയുടെ നെഞ്ചത്തായിരിക്കും ചാപ്പകുത്തുക. രാജ്യത്തെ ജനങ്ങള്‍ പണത്തിനായി നെട്ടോട്ടമോടുമ്പോള്‍ മോദിക്ക് കുലുക്കമില്ലെന്നും വിഎസ് പറഞ്ഞു.

സാധാരണ ജനങ്ങളുടെ നട്ടെല്ലായ സഹകരണ മേഖലയെ നിശ്ചലമാക്കിയാല്‍ കേരളത്തിന്റെ സാമൂഹിക ജീവിതം താറുമാറാകും. ഇത്തരം നടപടികളെ തുഗ്ലക്കിന്റെ പരിഷ്‌ക്കാരമെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇവിടെ മോദി തുഗ്ലക്കിന്റെ പോലും ആശാനാകാനാണ് ശ്രമിക്കുന്നതെന്നും വിഎസ് പറഞ്ഞു.

_mg_9375
രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണ് അത് വ്യക്തി കേന്ദ്രീകൃതമല്ല. കേന്ദ്രസര്‍ക്കാരിന്റെ തുഗ്ലക് പരിഷ്‌കാരത്തിനെതിരായി രാജ്യത്ത് ആദ്യമായുണ്ടാകുന്ന മുന്നേറ്റമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ നോട്ട് റദ്ദാക്കൽ നടപടിക്ക് ശേഷം സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ 21ന് സർവ്വകക്ഷി യോഗം ചേരും. വൈകിട്ട് മൂന്നുമണിക്കാണ് യോഗം ചേരുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം; വീഡിയോ കാണാംചിത്രങ്ങള്‍: സാബു കോട്ടപ്പുറം

Read More >>