ഐഎഫ്എഫ് കെ: പ്രത്യേക സ്‌ക്രീനിംഗ് മത്സര ചിത്രങ്ങള്‍ക്ക് മാത്രം; പ്രതിനിധികള്‍ക്കായുള്ള ഒരു പ്രദര്‍ശനവും വെട്ടിക്കുറക്കില്ല,  വിഐപികള്‍ക്കായി സീറ്റു പിടിച്ചിടുന്ന പതിവ് ഇനിയുണ്ടാവില്ല- �

ഡെലിഗേറ്റ്‌സിനുള്ള പ്രദര്‍ശനങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത വിധമാണ് ഐ എഫ് എഫ് കെയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍. മത്സര വിഭാഗത്തിലുള്ള എല്ലാ സിനിമകളും ഡെസലിഗേറ്റ്‌സിനെ കാണിക്കും. - കമല്‍ നാരദ ന്യൂസിനോട് സംസാരിക്കുന്നു.

ഐഎഫ്എഫ് കെ: പ്രത്യേക സ്‌ക്രീനിംഗ് മത്സര ചിത്രങ്ങള്‍ക്ക് മാത്രം; പ്രതിനിധികള്‍ക്കായുള്ള ഒരു പ്രദര്‍ശനവും വെട്ടിക്കുറക്കില്ല,  വിഐപികള്‍ക്കായി സീറ്റു പിടിച്ചിടുന്ന പതിവ് ഇനിയുണ്ടാവില്ല- �

കേരളത്തിന്റെ അന്താരാഷ്ട്ര ചലിച്ചിത്രമേളയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രജിസ്‌ട്രേഷന്റെ വിവരങ്ങള്‍ മാത്രമാണ് മേളയുടെ നടത്തിപ്പുകാരായ കേരള ചലച്ചിത്ര അക്കാദമി ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. മേളയില്‍ ചലിച്ചിത്ര പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസ് നല്‍കുമെന്നും അവര്‍ക്ക് പ്രത്യേക തിയേറ്റര്‍ ഉണ്ടാകുമെന്ന വാര്‍ത്ത ഇതിനകം വിവാദമായി. ഇത്തരം നീക്കങ്ങള്‍ മേളയുടെ സ്വഭാവം തന്നെ മാറ്റുമെന്നാണ് പ്രധാന ആക്ഷേപം. മേളയെ കച്ചവട സിനിമയുടെ കേന്ദ്രമാക്കി മാറ്റാനാണ് അക്കാദമി ചെയര്‍മാന്‍ കമല്‍ ശ്രമിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളുണ്ടായി. സംവിധായകന്‍ ഡോക്ടര്‍ ബിജു അടക്കമുള്ള പ്രമുഖര്‍ അക്കാദമിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ അക്കാദമി ചെയര്‍മാന്‍ കമല്‍ നാരദ ന്യൂസിനോട് സംസാരിക്കുന്നു.

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു വേണ്ടി പ്രത്യേകം തിയേറ്റര്‍, എന്താണ് വസ്തുത ?

മുന്‍വര്‍ഷങ്ങളിലൊക്കെ സംഭവിച്ചിട്ടുള്ളതെന്താന്നുവെച്ചാല്‍ ജൂറി ഡെലിഗേറ്റ്‌സിന്റെ ഒപ്പം ഇടിച്ചു കേറി പടം കണ്ട്, അവര്‍ മൊത്തം പരാതി പറഞ്ഞിട്ടാണ് പോകാറുള്ളത്. കാരണം ജൂറിയെ സ്വസ്ഥമായി പടം കാണാന്‍ അനുവദിക്കുന്നില്ല. നമ്മുടെ ഉത്തരാവാദിത്വമാണു ജൂറിക്കു സ്വസ്ഥമായി പടം കാണാന്‍ അവസരം ഉണ്ടാക്കുകയെന്നത്. ജൂറിയിലുള്ള പത്തുപേര്‍ക്ക് വേണ്ടി മാത്രം സിനിമ സ്‌ക്രീന്‍ ചെയ്യാന്‍ കഴിയില്ല. നമ്മളെന്താ ചെയ്യാന്‍ പോകുന്നതെന്നുവെച്ചാല്‍, ഈ ചലച്ചിത്ര പ്രവര്‍ത്തകരെന്നാല്‍ ഡെലിഗേറ്റ്‌സിന്റെ കൂടെയുള്ളവര്‍ തന്നെയാണ്. അവര്‍ക്കും മീഡിയയ്ക്കും സെപ്പറേറ്റ് പാസുകളു കൊടുക്കുന്നു എന്നു മാത്രമേയുള്ളു. ഈ പാസ് കൊടുക്കുന്നു എന്നത് മാത്രമാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്നൊരു സംഭവം. അവിടെ ഫിലിം പ്രൊഫഷണല്‍സിനും ജൂറിക്കും പടം കാണാം. ഫിസിക്കലി ചലഞ്ചഡ് ആയ ആള്‍ക്കാര്‍ക്കും പടം കാണാം അത്രയേ ഉള്ളു. ഇവിടെ മത്സര ഇനത്തിലുള്ള സിനിമകള്‍ മാത്രമേയുള്ളു. അത് മാത്രമല്ല, ഡെലിഗേറ്റ്‌സിന്റെ സിനിമകളെ ഒന്നും ഡിസ്റ്റര്‍ബ് ചെയ്യുന്നുമില്ല. ഇപ്പോ മൂന്ന് സ്‌ക്രീന്‍ ഉള്ള പടങ്ങളാണെങ്കില്‍ മൂന്നു സ്‌ക്രീനും ഡെലിഗേറ്റ്‌സിനെ കാണിക്കും. മത്സര വിഭാഗത്തിലുള്ള എല്ലാ സിനിമകളും ഡെസലിഗേറ്റ്‌സിനെ കാണിക്കും. ഡെലിഗേറ്റ്‌സിന്റെ ഒരു സിനിമകളും തിയേറ്ററുകളും കട്ട് ചെയ്തിട്ടില്ല. പുതിയ ഒരു തിയേറ്റര്‍ കൂടി അധികമായി ഏര്‍പ്പാട് ചെയ്തുവെന്നെയുള്ളു.കാണികളെ ഇങ്ങനെ രണ്ടായി തിരിക്കേണ്ടതുണ്ടോ ?


ഡോക്ടര്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റാണ്. കാരണം ലോകത്ത് പലയിടത്തും ഫിലിം പ്രൊഫഷണല്‍സിനും ജൂറികള്‍ക്കുമായി പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കാണികളെ രണ്ടായി തരംതിരക്കുന്നു എന്നതൊക്കെയുള്ള വാദവും തെറ്റാണ്. കാണികള്‍ക്ക് ഉണ്ടായിരുന്ന സൗകര്യം നിലനിര്‍ത്തി തന്നെയാണ് പുതിയ സൗകര്യം ഉണ്ടാക്കിയത്. കഴിഞ്ഞ ഫെസ്റ്റിവെലില്‍ ഡെലിഗേറ്റ്‌സിന്റെ ഒരു ഷോ കട്ട് ചെയ്തിട്ട് ഫിലിം പ്രൊഫഷണല്‍സിനും ജൂറിക്കും കാണിച്ച് കൊടുത്തിട്ടുണ്ടല്ലോ. നമ്മളിപ്പോ ഷോ കട്ട് ചെയ്യുന്നില്ലല്ലോ. പ്രധാനമായും നമ്മളുദ്ദേശിക്കുന്നത് ജൂറിയെ തന്നെയാണ്. പിന്നെ വിദേശ അതിഥികള്‍. ഒരു ഉദാഹരണത്തിന്് ഫെസ്റ്റിവലില്‍ മത്സരിക്കുന്ന സിനിമയുടെ സംവിധായകന് മറ്റൊരു മത്സര സിനിമ കാണണമെന്ന് തോന്നിയാല്‍ അതിനുള്ള സൗകര്യം നമ്മള്‍ ചെയ്തുകൊടുക്കേണ്ടതല്ലേ. അത് പലപ്പോഴും തിക്കും തിരക്കും ബഹളവും കാരണം നടക്കാറില്ല. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സിനിമ കാണാനുള്ള അവസരം നമ്മള്‍ നിഷേധിക്കേണ്ട കാര്യമില്ലല്ലോ. ഡെലിഗേറ്റ്‌സിന്റെ ഒപ്പം പടം കാണണമെന്ന് വിചാരിക്കുന്ന സംവിധായകര്‍ക്ക് അങ്ങനെയും പടം കാണാം.ഫിസിക്കലി ചലഞ്ച്ഡ് ആയ ആളുകള്‍ക്ക് ക്യൂ നില്‍ക്കാന്‍ പറ്റില്ല. അവര്‍ക്ക് തിരക്കില്‍ അകത്ത് കേറാന്‍ പറ്റില്ല. പിന്നെ ഏറ്റവും വല്യ കാര്യമെന്താണുന്നുവെച്ചാല്‍ ഒരു വാളണ്ടിയറും വന്ന് വിഐപികള്‍ക്കോ ഗസ്റ്റുകള്‍ക്കോ വേണ്ടി സീറ്റ് പിടിക്കുന്ന പരിപാടി ഇത്തവണ ഉണ്ടായിരിക്കില്ല. ഡെലിഗേറ്റിസിന് ഓണ്‍ലൈന്‍ റിസര്‍വേഷനിലൂടെയും ക്യൂ നിന്നും സിനിമ കാണാം. അല്ലാതെ ഏറ്റവും പിറകില്‍ 10 സീറ്റ് വിഐപികള്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന പരിപാടി ഇത്തവണ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഇപ്പോഴുണ്ടായ വിവാദം കാര്യങ്ങളറിയാതെ എടുത്തു ചാടി അഭിപ്രായം പറഞ്ഞതുകൊണ്ടുണ്ടായതാണ്. മറ്റുകാര്യങ്ങളൊന്നും അനൗണ്‍സ് ചെയ്തിട്ടില്ല. റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് പുറത്തറിയിച്ചിട്ടുള്ളു. കച്ചവട സിനിമക്കാര്‍ക്ക് കാണാന്‍ വേണ്ടി മാത്രം വേറെ തിയേറ്റര്‍ എന്നാണ് പ്രതികരിച്ചവര്‍ തെറ്റിദ്ധരിച്ചിത്. അങ്ങനെയല്ല. ഡോക്ടര്‍ ബിജുവിന് മറ്റേതെങ്കിലും മത്സര വിഭാഗത്തിലുള്ള സിനിമ കാണണമെങ്കില്‍ അദ്ദേഹത്തിന് സുഖമായിട്ടിരുന്ന് കാണാം. ഓരോ വര്‍ഷം കൂടുംതോറും ഡെലിഗേറ്റ്‌സിന്റെ എണ്ണം കൂടുക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് തിയേറ്റര്‍ സൗകര്യങ്ങളില്ല.ചലച്ചിത്ര അവാര്‍ഡ് താരനിശയാക്കി, സിനിമ മേളയുടെയും അക്കാദമിയുടെയും സ്വഭാവം മാറുകയാണെന്ന് ആരോപണം ഉയരുന്നു?


സിനിമകള്‍ മാറുകയല്ലേ, അതനുസരിച്ച് സിനിമമേളകളും മാറേണ്ടതല്ലേ. ചലച്ചിത്ര അവാര്‍ഡിനെ താരനിശ ആക്കിയതല്ല. അത് തെറ്റിദ്ധാരണയാണ്. സിനിമ അവാര്‍ഡ് ജനകീയമാക്കണമെന്നത് മന്ത്രിയുടെ തീരുമാനമാണ്. ഞാന്‍ ചലച്ചിത്ര അക്കാദമായുടെ ചെയര്‍മാന്‍ ആകുന്നതിന് മുമ്പുള്ള തീരുമാനമാണ്. ആ തീരുമാനം ഏകദേശം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ അക്കാദമിയുടെ തലപ്പത്ത് വരുന്നത്. മന്ത്രിയുടെ ഒരു തീരുമാനത്തെ എനിക്ക് മാറ്റാന്‍ കഴിയില്ലല്ലോ. സാംസ്‌കാരിക വകുപ്പ് തീരുമാനിക്കുന്നത് നടപ്പിലാക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം.