കൊച്ചിയിലിന്ന് ബ്ലാസ്‌റ്റേഴ്‌സ് - ഗോവ പോരാട്ടം

എട്ടുകളികളിൽ നിന്നും രണ്ടു ജയവും മൂന്നു സമനിലയും മൂന്നു തോൽവിയുമായി ഒമ്പതു പോയിന്റാണ് കേരളത്തിനുള്ളത്. എന്നാൽ എട്ടു കളികളിൽ നിന്നും രണ്ടു ജയവും ഒരു സമനിലയും അഞ്ചു തോൽവികളുമായി ഏഴു പോയിന്റാണ് ഗോവയുടെ സമ്പാദ്യം. അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ തീപാറുമെന്നുറപ്പ്.

കൊച്ചിയിലിന്ന്  ബ്ലാസ്‌റ്റേഴ്‌സ് - ഗോവ പോരാട്ടം

കൊച്ചി: ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സും എട്ടാം സ്ഥാനത്തുള്ള എഫ്സി ഗോവയും തമ്മിലുള്ള മത്സരം ഇന്നു കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമാണ്.
എട്ടുകളികളിൽ നിന്നും രണ്ടു ജയവും മൂന്നു സമനിലയും മൂന്നു തോൽവിയുമായി ഒമ്പതു പോയിന്റാണ് കേരളത്തിനുള്ളത്. എന്നാൽ എട്ടു കളികളിൽ നിന്നും രണ്ടു ജയവും ഒരു സമനിലയും അഞ്ചു തോൽവികളുമായി ഏഴു പോയിന്റാണ് ഗോവയുടെ സമ്പാദ്യം. അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ തീപാറുമെന്നുറപ്പ്.

ബ്ലാസ്റ്റേഴ്‌സും ഗോവയും തമ്മിൽ നടന്ന കഴിഞ്ഞ മത്സരവും അത്യന്തം ആവേശജനകമായിരുന്നു. ഒരു ഗോളിന് ആദ്യപകുതിയിൽ പിന്നിട്ടു നിന്നശേഷം ഗോവയുടെ ഹോം ഗ്രൗണ്ടിൽ രണ്ടാം പകുതിയിൽ രണ്ടു ഗോളടിച്ചാണ് ബ്‌ളാസ്റ്റേഴ്‌സ് വിജയിച്ചത്. പിന്നീട് നടന്ന രണ്ടു മത്സരങ്ങളിലും ബ്‌ളാസ്റ്റേഴ്‌സിന് വിജയം കണ്ടെത്താനായിട്ടില്ല. ചെന്നൈയിനോട് ഗോൾ രഹിത സമനിലയിൽ പിരിയുകയും ഡൽഹിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽക്കുകയും ചെയ്തു.
തുടർച്ചയായ നാല് എവേ മാച്ചുകൾക്ക് ശേഷമാണ് ബ്‌ളാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടിലേക്ക് എത്തുന്നത്. ഈ നാലു മത്സരങ്ങളിൽ ഒരു തോൽവി മാത്രമേ ഏറ്റുവാങ്ങിയുള്ളൂ. രണ്ടു  മത്സരങ്ങളിൽ സമനില കണ്ടെത്താൻ കഴിഞ്ഞത് കോച്ച് സ്റ്റീവ് കോപ്പലിന് ആശ്വാസം പകരുന്നുണ്ട്. എ.എഫ്.സി കപ്പ് കഴിഞ്ഞ ശേഷം ഇന്നു  ഉച്ചയോടെ സി.കെ. വിനീതും റിനോ ആന്റോയും തിരിച്ചെത്തുമെങ്കിലും
ടീമിനൊപ്പം ചേരില്ല എന്ന് അറിയുന്നു. എന്നാൽ വൈകീട്ട് കളി കാണാൻ ഇവർ
മൈതാനത്തുണ്ടാകുമെന്നാണ് സൂചന.
ഡൽഹിക്കെതിരെ ബ്‌ളാസ്റ്റേഴ്‌സിന്റെ പ്രതിരോധം പാളിയിരുന്നു. മാർക്വീ താരം ആരോൺ ഹ്യൂസ് ഇന്ന് ഉണ്ടാകില്ലെന്നതും ഇന്ന് കളിയിൽ പ്രതിരോധത്തെ ബാധിച്ചേക്കാം. വടക്കൻ അയർലൻഡിനു വേണ്ടി ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ പോവുകയാണ് ഡിഫൻഡറായ ഹ്യൂസ്. ഹെയ്തിക്കാരൻ സ്‌ട്രൈക്കർ ഡുക്കൻസ് നാസോളും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

Read More >>