കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷത്തില്‍നിന്നും ഗവര്‍ണറെ മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഇപ്പോള്‍തന്നെ വേദിയില്‍ അറുപത് പേരോളമുണ്ട്. ഗവര്‍ണര്‍കൂടി പങ്കെടുത്താല്‍ വേദിയിലിരിക്കുന്നവരുടെ എണ്ണം കുറയ്‌ക്കേണ്ടിവരും. എതിനാല്‍ പ്രതിപക്ഷവുമായി കൂടിയാലോചിച്ചശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷത്തില്‍നിന്നും ഗവര്‍ണറെ മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണ്ണറെ ഞങ്ങള്‍ മറന്നുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ പ്രോട്ടോക്കോള്‍ പ്രശ്‌നങ്ങളുള്ളതിനാലാണ് ഗവര്‍ണ്ണറെ പരിപാടിയിലേക്ക് ക്ഷണിക്കാഞ്ഞതെന്നാണ് പിണറായി വിജയന്റെ വിശദീകരണം.

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷം സര്‍ക്കാര്‍ ഒറ്റദിവസംകൊണ്ട് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നല്ലെന്ന് പിണറായി വിജയന്‍ പ്രസംഗാരംഭത്തില്‍ പറഞ്ഞു. ഇത് നിയമസഭയുടെ പരിപാടിയാണ് പ്രതിപക്ഷ നേതാക്കളോടുകൂടി ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.


ഇപ്പോള്‍തന്നെ വേദിയില്‍ അറുപത് പേരോളമുണ്ട്. ഗവര്‍ണര്‍കൂടി പങ്കെടുത്താല്‍ വേദിയിലിരിക്കുന്നവരുടെ എണ്ണം കുറയ്‌ക്കേണ്ടിവരും. എതിനാല്‍ പ്രതിപക്ഷവുമായി കൂടിയാലോചിച്ചശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അറുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനാല്‍ തുടര്‍ന്നുവരുന്ന പരിപാടിയില്‍ ഗവര്‍ണറെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യന്ത്രി പറഞ്ഞു. ഗവര്‍ണറെ കേരളപ്പിറവി ആഘോഷങ്ങളില്‍നിന്നും മാറ്റിനിറുത്തിയെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More >>