സൗമ്യ വധക്കേസ്: കട്ജു ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും

തന്റെ വാദത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്നും ജഡ്ജിമാർ മനുഷ്യരാണെന്നും അവർക്കും തെറ്റു പറ്റാമെന്നും കട്ജു പ്രതികരിച്ചു.

സൗമ്യ വധക്കേസ്:  കട്ജു ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകും. പ്രതി ഗോവിന്ദ ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയ നടപടി കട്ജു ചോദ്യം ചെയ്തിരുന്നു. നടപടിയിൽ പിഴവുണ്ടെന്നും കട്ജു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി കട്ജുവിന് നോട്ടീസ് അയച്ചിരുന്നു.

തന്റെ വാദത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്നും ജഡ്ജിമാർ മനുഷ്യരാണെന്നും അവർക്കും തെറ്റു പറ്റാമെന്നും കട്ജു പ്രതികരിച്ചു.

ഗോവിന്ദ ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും സുപ്രീംകോടതിയിൽ പുനഃപരിശോധാന ഹർജി സമർപ്പിച്ചിരുന്നു.

Read More >>