സംഘപരിവാർ ഭീഷണി വിലപ്പോയില്ല; കർണാടക ടിപ്പു ജയന്തി ആഘോഷിച്ചു

ആഘോഷ പരിപാടികൾക്കിടെ അക്രമ സംഭവങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയായിരുന്ന സംസ്ഥാനത്തുടനീളം ഒരുക്കിയത്. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും അവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്

സംഘപരിവാർ ഭീഷണി വിലപ്പോയില്ല; കർണാടക ടിപ്പു ജയന്തി ആഘോഷിച്ചു

ബംഗലുരു: സംഘപരിവാർ സംഘടനകളും നിരവധി ഹിന്ദു സംഘടനകളും ഉയർത്തിയ ഭീഷണി തള്ളിക്കളഞ്ഞ് കർണാടക ടിപ്പു ജയന്തി ആഘോഷിച്ചു. ആർഎസ്എസ്, വിവിധ ക്രിസ്ത്യൻ സംഘടനകൾ, കൊടവ നാഷണൽ കൗൺസിൽ തുടങ്ങിയ സംഘടനകൾ ടിപ്പു ജയന്തി ആഘോഷങ്ങൾ എന്തു വിലകൊടുത്തും തടയുമെന്ന് നേരത്തെ തന്ന പ്രഖ്യാപിച്ചിരുന്നു. എന്നാൽ എതിർപ്പുകൾ കാര്യമാക്കുന്നില്ലെന്നും ആഘോഷ പരിപാടികളുമായി മുന്നോട്ടു പോകുമെന്നുമായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുെട നിലപാട്.


ആഘോഷ പരിപാടികൾക്കിടെ അക്രമ സംഭവങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയായിരുന്ന സംസ്ഥാനത്തുടനീളം ഒരുക്കിയത്. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും അവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിർത്തികളിൽ വാഹന പരിശോധന കർശനമായി നടപ്പാക്കി. മാത്രമല്ല സംഘർഷ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.

കഴിഞ്ഞ വർഷം മുതലാണ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി ടിപ്പു ജയന്തി ആഘോഷിക്കാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സംഘപരിവാർ നടത്തിയ ബന്ദ് അക്രമാസക്തമായിരുന്നു. കുടക് മേഖലയിൽ നടന്ന സംഘർഷത്തിൽ വിഎച്ച്പി ജില്ലാ നേതാവ് ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെടുകയും പോലീസുകാർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More >>