കണ്ണൂര്‍ സംഘര്‍ഷം; അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കും; വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കപ്പെടില്ലന്ന് ഉറപ്പ് വരുത്തും- മുഖ്യമന്ത്രി

കണ്ണൂരില്‍ പൊലീസ് നിരന്തരമായി ഇടപെട്ടതിന്റെ ഭാഗമായി ധാരാളം ബോംബുകള്‍ കണ്ടെടുത്തിരുന്നു. ബോംബ് നിര്‍മ്മാണവും ആയുധ നിര്‍മ്മാണവും നടക്കുന്നത് കണ്ടെത്താനുളള തീവ്രമായ നടപടികള്‍ പൊലീസ് സ്വീകരിക്കും. ആരാധനാലയങ്ങള്‍ ചില പ്രത്യേക രാഷ്ട്രീയ കക്ഷികള്‍ കൈവശം വെക്കുന്നതും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതും അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കണ്ണൂര്‍ സംഘര്‍ഷം; അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കും; വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കപ്പെടില്ലന്ന് ഉറപ്പ് വരുത്തും- മുഖ്യമന്ത്രിതിരുവനന്തപുരം: കണ്ണൂര്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തും. ഒരുകാലത്ത് ഏറ്റവും സുരക്ഷിതമായ കേന്ദ്രങ്ങളായിരുന്ന പാര്‍ട്ടി ഓഫിസുകള്‍ എന്നാല്‍ ഇന്ന് സംഘര്‍ഷത്തിന്റെ ഭാഗമായി വീടുകളും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി അക്രമിക്കപ്പെടുന്ന സംഭവവും ഉണ്ടായിട്ടുണ്ട്‌. കൂടാതെ വീടുകള്‍ തകര്‍ത്ത് നിരപരാധികളെ ആക്രമിക്കുന്നു. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സര്‍വകക്ഷി യോഗത്തിനുശേഷം തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

സര്‍വകക്ഷി യോഗത്തിന്റെ ഭാഗമായി കൈക്കൊണ്ട തീരുമാനങ്ങളില്‍ നിന്നും വിരുദ്ധമായി ഏതെങ്കിലും കൂട്ടര്‍ അക്രമം നടത്തിയാല്‍ അവരെ ബന്ധപ്പെട്ട പാര്‍ട്ടി തള്ളിപ്പറയുമെന്നാണ് യോഗത്തിലെ ധാരണയെന്നും മുഖ്യമന്ത്രി വിശദമാക്കി. സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുളള നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പ്രാദേശികമായി ബന്ധപ്പെട്ടുണ്ടാകുന്ന രാഷ്ട്രീയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടിടങ്ങളില്‍ ചര്‍ച്ചയ്ക്കുളള വേദിയൊരുക്കും. നേതൃത്വങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് ഉഭയകക്ഷി ചര്‍ച്ചയ്ക്കുളള അവസരങ്ങളും ഉണ്ടാക്കും. പൊലീസ് സ്റ്റേഷനുകളില്‍ കയറിച്ചെന്ന് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ആള്‍ബലത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളില്‍ സമ്മര്‍ദ്ദം ചെലുത്തി ആളുകളെ മോചിപ്പിക്കുന്നത് ശരിയല്ലെന്നും യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരില്‍ പൊലീസ് നിരന്തരമായി ഇടപെട്ടതിന്റെ ഭാഗമായി ധാരാളം ബോംബുകള്‍ കണ്ടെടുത്തിരുന്നു. ബോംബ് നിര്‍മ്മാണവും ആയുധ നിര്‍മ്മാണവും നടക്കുന്നത് കണ്ടെത്താനുളള തീവ്രമായ നടപടികള്‍ പൊലീസ് സ്വീകരിക്കും. ആരാധനാലയങ്ങള്‍ ചില പ്രത്യേക രാഷ്ട്രീയ കക്ഷികള്‍ കൈവശം വെക്കുന്നതും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതും അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Read More >>