ഷൂട്ടിംഗിനിടെ പുഴയില്‍ വീണു കാണാതായ നടന്‍മാരില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു

കഴിഞ്ഞ ദിവസമാണ് മസ്തിഗുഡി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഇരു നടന്‍മാരേയും വെള്ളത്തില്‍ വീണ് കാണാതായത്.

ഷൂട്ടിംഗിനിടെ പുഴയില്‍ വീണു കാണാതായ നടന്‍മാരില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു

സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ കന്നട നടന്‍മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. രാഘവ് ഉദയ് എന്ന യുവനടന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഷൂട്ടിംഗിനിടെ തിപ്പഗൊണ്ടനഹള്ളി പുഴയിലേക്കാണ് ഉദയും അനില്‍ എന്ന മറ്റൊരു യുവനടനും ഹെലികോപ്റ്ററില്‍ നിന്ന് ചാടിയത്. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വെള്ളത്തില്‍ വീണ ഇരുവരും ഒലിച്ചുപോകുകയായിരുന്നു. പുറകെ ചാടിയ നായക നടന്‍ ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു.

Read More >>