''ക്യാമ്പസിൽ അവർ 3000 കോണ്ടങ്ങൾ കണ്ടെത്തി, പക്ഷേ നജീബിനെ ഇതുവരെ കണ്ടത്താനായില്ല''; കനയ്യ കുമാറിന്റെ പരിഹാസം

കഴിഞ്ഞ ഒക്ടോബർ 14 മുതലാണ് ജെഎൻയു പിജി വിദ്യാർത്ഥി നജീബിനെ കാണാതായത്. കാണാതാകുന്നതിന്റെ തലേ ദിവസം നജീബും എബിവിപി പ്രവർത്തകരും തമ്മിൽ വക്കേറ്റമുണ്ടാവുകയും നജീബിന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: ജവഹർലാൽ നെഹ്രു സർവകലാശാല വിദ്യാർത്ഥി നജീബിന്റെ തിരോധാനത്തിൽ ഡൽഹി പോലീസും കേന്ദ്രസർക്കാരും മൗനം പാലിക്കുന്നതിനെ പരിഹസിച്ച് കനയ്യ കുമാർ. ''കേന്ദ്രത്തിന് വലിയ രഹസ്യാന്വേഷണ വിഭാഗമുണ്ട്. സർവകലാശാലയിൽ വിദ്യാർത്ഥികൾ ഉപയോഗിച്ച് ഉപേക്ഷിച്ച കോണ്ടങ്ങളുടെ കണക്ക് കൃത്യമായി എടുക്കാൻ അവർക്ക് കഴിയും. എന്നാൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്താനുള്ള ബുദ്ധി അവർക്കില്ല'' കനയ്യ കുമാർ പരിഹസിച്ചു.

ജയിലനുഭവം വിവരിക്കുന്ന സ്വന്തം പുസ്തകമായ 'ഫ്രം ബീഹാർ ടു തീഹാറി'ന്റെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു കനയ്യ. ജെഎൻ സർവകലാശാലയിൽ ദിനംപ്രദി 3000 ഉപയോഗിച്ച് ഉപേക്ഷിച്ച കോണ്ടവും, ഗർഭച്ഛിദ്ര മരുന്നുകളും മദ്യക്കുപ്പികളും കണ്ടെടുക്കാറുണ്ടെന്ന് ബിജെപി എംഎൽഎ ഗ്യാൻദേവ് അഹൂജ ആരോപിച്ചിരുന്നു. ആ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കനയ്യയുടെ മറുപടി.


കഴിഞ്ഞ ഒക്ടോബർ 14 മുതലാണ് സർവകലാശാലയിലെ പിജി വിദ്യാർത്ഥി നജീബിനെ കാണാതായത്. കാണാതാകുന്നതിന്റെ തലേ ദിവസം നജീബും എബിവിപി പ്രവർത്തകരും തമ്മിൽ വക്കേറ്റമുണ്ടാവുകയും നജീബിന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു.

നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിൽ പങ്കെടുക്കാനെത്തിയ നജീബിന്റെ അമ്മയുൾപ്പെടെയുള്ള ബന്ധുക്കളെ ഡൽഹി പോലീസ് മർദ്ദിച്ചിരുന്നു.

Read More >>