മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് കേന്ദ്രഫണ്ട് തട്ടാന്‍; കേരളത്തില്‍ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമം: കാനം രാജേന്ദ്രന്‍

ഇത്തരം ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി നിര്‍ദേശമെന്നും അത് പാലിക്കപ്പെടണമെന്നും കാനം വ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടലാണ് നടന്നിരിക്കുന്നതെന്നുള്ള ആരോപണം ഉയരുന്നതിനിടയിലാണ് ഏറ്റുമുട്ടലിനെളതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് കേന്ദ്രഫണ്ട് തട്ടാന്‍; കേരളത്തില്‍ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമം: കാനം രാജേന്ദ്രന്‍

നിലമ്പൂര്‍ കരുളായിയില്‍ പോലീസ് മാവോയിസ്റ്റുകളെ വധിച്ചതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് കേന്ദ്രഫണ്ട് തട്ടാനെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു വരുത്തിതീര്‍ക്കാനാനാണ് ശ്രമമെന്നും ഇത്തരത്തില്‍ ലഭിക്കുന്ന കേന്ദ്രഫണ്ട് തട്ടിയെടുക്കുന്നതിനായി കേരളത്തില്‍ ഐപിഎസ് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാനം ആരോപിച്ചു.


ഇത്തരം ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി നിര്‍ദേശമെന്നും അത് പാലിക്കപ്പെടണമെന്നും കാനം വ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടലാണ് നടന്നിരിക്കുന്നതെന്നുള്ള ആരോപണം ഉയരുന്നതിനിടയിലാണ് ഏറ്റുമുട്ടലിനെളതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്.

ആന്ധ്ര കൃഷ്ണഗിരി സ്വദേശി ചെട്ടിയാമ്പട്ടി അംബേദ്കര്‍ കോളനി സ്വദേശി ദുരൈസ്വാമിയുടെ മകന്‍ കുപ്പു ദേവരാജ് (60), ചെന്നൈ പുത്തൂര്‍ സ്വദേശിനി കാവേരി എന്ന അജിത (46) എന്നിവരാണ് കഴിഞ്ഞദിവസം പോലീസ് തണ്ടര്‍ബോള്‍ട്ട് ടീമിന്റെ വെടിയേറ്റു മരിച്ചത്. വനത്തില്‍ പോലീസ് പരിശോധനയ്ക്കിടെ പ്രത്യാക്രമണത്തിലാണു മാവോയിസ്റ്റുകള്‍ വെടിയേറ്റു കൊല്ലപ്പെട്ടതെന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ വിശദീകരിച്ചിരുന്നു.

യന്ത്രത്തോക്കില്‍നിന്നുള്ള വെടിയേറ്റ് ഇരുവരും തത്ക്ഷണം മരിച്ചതായാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് ടീമിന്റെ പ്രാഥമിക കണ്ടെത്തല്‍.

Read More >>