പുലിമുരുകനെ വെല്ലാന്‍ ‘കടമ്പന്‍’ വരുന്നു; ടീസര്‍ പുറത്തിറങ്ങി

50 ആനകളോട് ഏറ്റുമുട്ടുന്ന യുവാവിന്‍റെ കഥ പറയുന്ന 'കടമ്പന്‍' ഉടന്‍ തീയറ്ററുകളിലെത്തുന്നു

പുലിമുരുകനെ വെല്ലാന്‍ ‘കടമ്പന്‍’  വരുന്നു; ടീസര്‍ പുറത്തിറങ്ങി

പുലിയോട് ഏറ്റുമുട്ടി പുലിമുരുകന്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി ജൈത്രയാത്ര തുടരുന്നതിനിടെ 50 ആനകളോട് ഏറ്റുമുട്ടുന്ന യുവാവിന്‍റെ കഥ പറയുന്ന 'കടമ്പന്‍' ഉടന്‍ തീയറ്ററുകളിലെത്തുന്നു.

രാഘവ സംവിധാനം ചെയ്തു ആര്യ നായകനായി എത്തുന്ന ഈ തമിഴ് ചിത്രത്തിന്റെ  ടീസറും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. കാതറിന്‍ ട്രീസയാണ് ചിത്രത്തിലെ നായിക. തായ്‌ലാന്റിലും, തമിഴ്‌നാട്ടിലും, കേരളത്തിലുമായി ചിത്രീകരിച്ച സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്താണ് ആര്യ 50 ആനകളുമായി ഏറ്റുമുട്ടുന്നത്. ഈ രംഗത്തിന് മാത്രമായി 5 കോടി രൂപ ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://youtu.be/SEtrA0dQh28