കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ 'ചാണകസംഘി' പ്രയോഗം; പരിഹാസവുമായി സൈബര്‍ ലോകം

സംഘപരിവാര്‍ പ്രവര്‍ത്തകരെ രാഷ്ട്രീയ എതിരാളികള്‍ കടുത്ത ഭാഷയില്‍ പരിഹസിക്കുന്ന 'ചാണകസംഘികള്‍' എന്ന പ്രയോഗമാണ് സുരേന്ദ്രന്‍ ഫെയസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍

സംഘപരിവാര്‍ പ്രവര്‍ത്തകരെ രാഷ്ട്രീയപ്രതിയോഗികള്‍ 'സംഘികള്‍' എന്നും ചില ഘട്ടങ്ങളില്‍ 'ചാണകസംഘികള്‍' എന്നുമൊക്കെയാണ് പരിഹസിക്കാറുള്ളത്. സംഘികള്‍ എന്നത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറെക്കുറെ സ്വീകരിച്ച മട്ടാണ്.

suraഎന്നാല്‍ 'ചാണകസംഘികള്‍' എന്ന് കേട്ടാല്‍ അവര്‍ക്കാര്‍ക്കും രസിക്കാറില്ല. അതിനിടെയാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തന്നെ 'ചാണകസംഘികള്‍' എന്ന അഭിസംബോധനയോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. 'ചാണകസംഘികള്‍ കാരണം KYC എങ്കില്‍ KYC. ഞങ്ങള്‍ സംസ്ഥാന നിയമേ അനുസരിക്കൂ എന്നൊക്കെ പറഞ്ഞവര് ഒന്നയഞ്ഞ മട്ടുണ്ട്. ഇതു നേരത്തെ ചെയ്തിരുന്നെങ്കില്‍ പാവപ്പെട്ട നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു' എന്നാണ് സുരേന്ദ്രന്‍ പോസ്റ്റിട്ടത്. ആക്ഷേപ ഹാസ്യം ഉദ്ദേശിച്ചാകാം സുരേന്ദ്രന്‍ പോസ്റ്റിട്ടതെങ്കിലും പോസ്റ്റ് തിരിഞ്ഞുകൊത്തുകയാണുണ്ടായത്. പോസ്റ്റില്‍ നിരവധിപ്പേരാണ് പരിഹാസ കമന്റുകളിട്ടിരിക്കുന്നത്.
suras

surass

Read More >>