പാര്‍ട്ടിയുടെ അഭിപ്രായം ഒരാള്‍ മാത്രമല്ല പറയേണ്ടത്; സുധീരനെ തള്ളി കെ മുരളീധരന്‍

പാര്‍ട്ടി തീരുമാനം ഏതാനും പേര്‍ ഒറ്റയ്‌ക്കെടുക്കേണ്ടതല്ലെന്നും രാഹുല്‍ ഗാന്ധി നിശ്ചയിച്ച ഹൈപവര്‍ കമ്മിറ്റി ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഹൈപവര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. പാര്‍ട്ടിയുടെ അഭിപ്രായം ഏതെങ്കിലും ഒരാള്‍ ഒറ്റയ്ക്ക് പറയുകയല്ല വേണ്ടത്.

പാര്‍ട്ടിയുടെ അഭിപ്രായം ഒരാള്‍ മാത്രമല്ല പറയേണ്ടത്; സുധീരനെ തള്ളി കെ മുരളീധരന്‍തിരുവനന്തപുരം: സഹകരണ വിഷയത്തില്‍ സംയുക്ത സമരമെന്ന നിര്‍ദേശത്തെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ തള്ളിക്കളഞ്ഞതോടെയാണ് കോണ്‍ഗ്രസില്‍ പുതിയ പടലപിണക്കത്തിന് വഴിവെച്ചിരിക്കുന്നത്. മുസ്ലീം ലീഗിന് പുറമേ എ, ഐ വിഭാഗങ്ങള്‍ പരസ്യമായി സുധീരനെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വാര്‍ത്താസമ്മേളനത്തിലൂടെ മുന്നണി തീരുമാനം വ്യക്തമാക്കിയത്. ഇതിന് ശേഷം കെ മുരളീധരനാണ് സുധീരനെതിരെ ശക്തമായ ആക്രമണവുമായി രംഗത്തുവന്നത്.

പാര്‍ട്ടി തീരുമാനം ഏതാനും പേര്‍ ഒറ്റയ്ക്കെടുക്കേണ്ടതല്ലെന്നും രാഹുല്‍ ഗാന്ധി നിശ്ചയിച്ച ഹൈപവര്‍ കമ്മിറ്റി ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഹൈപവര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. പാര്‍ട്ടിയുടെ അഭിപ്രായം ഏതെങ്കിലും ഒരാള്‍ ഒറ്റയ്ക്ക് പറയുകയല്ല വേണ്ടത്. സംയുക്ത സമരം വേണ്ടെന്ന പാര്‍ട്ടിയുടേതായി വന്ന അഭിപ്രായം മാധ്യമങ്ങളിലൂടെയാണ് ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍ തന്നെ അറിഞ്ഞത്. മാധ്യമങ്ങളില്‍ നിന്നും കമ്മിറ്റി അംഗങ്ങള്‍  വിവരം അറിയുന്ന സാഹചര്യം ഉണ്ടാകരുത്. നിര്‍ണായക വിഷയങ്ങള്‍ വരുന്നേരം കമ്മിറ്റി ചേരുകയും സമരരീതിയെക്കുറിച്ച് ഫലപ്രദമായ ചര്‍ച്ച നടത്തുകയും വേണം. ഇക്കാര്യം പറയുന്നത് ഇനി അച്ചടക്ക ലംഘനമായി കാണരുത്. സഹകരണ മേഖലയെ രക്ഷിക്കാന്‍ സംയുക്ത സമരവുമായി മുന്നോട്ടുപോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

സിപിഐഎം സംസ്ഥാന കമ്മിറ്റിയും സംയുക്ത സമരത്തിന് അനുകൂല നിലപാടെടുത്തു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് സംയുക്ത സമരമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചതിനെത്തുടര്‍ന്നായിരുന്നു തീരുമാനം. രമേശ് ചെന്നിത്തല ഇത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. സുധീരന്റെ അഭിപ്രായം മറികടന്ന് സംയുക്ത സമരത്തിന് യുഡിഎഫ് യോഗം തീരുമാനമെടുത്തത് സുധീരന്‍ വിഭാഗത്തെ ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിലാണ് സംയുക്ത സമരം ഇല്ലെന്ന പ്രഖ്യാപനം കെപിസിസി അധ്യക്ഷന്‍ നടത്തിയത്. സുധീരനെ പിന്തുണച്ച് ടിഎന്‍ പ്രതാപനും സംയുക്ത സമരം വേണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. രാവിലെ ചേര്‍ന്ന യുഡിഎഫ് യോഗം സുധീരന്റ ഈ അഭിപ്രായങ്ങള്‍ പൂര്‍ണമായി തള്ളി. തുടര്‍ന്നായിരുന്നു കെ മുരളീധരനും സുധീരനെതിരെ രംഗത്ത് വന്നത്.

Read More >>