മൂന്ന് അഴിമതി കേസുകളിൽ കെഎം മാണിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ്

കെഎസ്എഫ്ഇ നിയമനം, കേരളാ കോണ്‍ഗ്രസ് നടത്തിയ സമൂഹ വിവാഹം, ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ നിയമനം എന്നീ അഴിമതി കേസുകളിലാണ് മാണിക്ക് ക്ലീൻ ചിറ്റ് ലഭിച്ചത്.

മൂന്ന് അഴിമതി കേസുകളിൽ കെഎം മാണിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: മൂന്ന് അഴിമതി കേസുകളിൽ മുൻ ധനമന്ത്രി കെ എം മാണിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് ത്വരിതാന്വേഷണത്തിൽ കണ്ടെത്തി. കെഎസ്എഫ്ഇ നിയമനം, കേരളാ കോണ്‍ഗ്രസ് നടത്തിയ സമൂഹ വിവാഹം, ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ നിയമനം എന്നീ അഴിമതി കേസുകളിലാണ് മാണിക്ക് ക്ലീൻ ചിറ്റ് ലഭിച്ചത്.

കേരള കോൺഗ്രസിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു സമൂഹ വിവാഹം നടത്തിയത്. ഇതിനായി അഞ്ചു കോടി രൂപ ചെലവഴിച്ചതിനെ കുറിച്ചായിരുന്ന ആരോപണം ഉയർന്നത്. കോഴവാങ്ങി ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിച്ചതിലും കെഎസ്എഫ്ഇയില്‍ നിയമനം നടത്താന്‍  മാണി കൈക്കൂലി വാങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.

എന്നാൽ ഈ ആരോപണങ്ങളിൽ മാണിക്കെതിരെ തെളിവില്ലെന്നാണ് വിജിലൻസിന്റെ ത്വരിതാന്വേഷണത്തിൽ കണ്ടെത്തിയത്.

Read More >>