ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിനെ അലിഗഡില്‍ കണ്ടതായി യുവതി

തന്നെ അപായപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും തന്നെ സഹായിക്കണമെന്നും നജീബ് ആവശ്യപ്പെട്ടുവെന്നാണ് യുവതിയുടെ കത്തിലെ വെളിപ്പെടുത്തല്‍.

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിനെ അലിഗഡില്‍ കണ്ടതായി യുവതി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥി നജീബിനെ കണ്ടതായി യുവതിയുടെ കത്ത്. നജീബിനെ അലിഗഡിലുള്ള മുസ്ലീം പള്ളിക്ക് സമീപം കണ്ടെന്നാണ് കത്തിലെ പരാമര്‍ശം.തന്നെ അപായപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും തന്നെ സഹായിക്കണമെന്നും നജീബ് ആവശ്യപ്പെട്ടുവെന്നാണ് യുവതിയുടെ കത്തിലെ വെളിപ്പെടുത്തല്‍.

ഹോസ്റ്റല്‍ വിലാസത്തില്‍ നവംബര്‍ 14നാണ് കത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ പോലീസ് സഹായം ആവശ്യപ്പെടാനൊരുങ്ങിയപ്പോഴേയ്ക്കും നജീബ് തിരക്കില്‍ അപ്രത്യക്ഷമായെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. കത്തില്‍ പറഞ്ഞിരിക്കുന്ന വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.


കഴിഞ്ഞ ഒക്ടോബര്‍ 14നാണ് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് നജീബിനെ ജെഎന്‍യു ക്യാമ്പസില്‍നിന്നും കാണാതായത്. എന്നാല്‍ നജീബിന്റെ തിരോധാനത്തില്‍ പോലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് വന്‍ പ്രക്ഷോഭം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്നിരുന്നു.

Read More >>