എബിവിപി പ്രവർത്തകൻ വിക്രാന്ത്‌ കുമാർ നജീബിനെ മർദ്ദിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍

ഒക്‌ടോബർ 14 നു എബിവിപി പ്രവർത്തകൻ വിക്രാന്ത്‌ കുമാർ നജീബിനെ മർദ്ദിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തതായും ഇത് അച്ചടക്കമില്ലായ്‌മയും ദുഃസ്വഭാവവുമാണെന്നും അന്വേഷണത്തിനുശേഷം സർവ്വകലാശാല ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

എബിവിപി പ്രവർത്തകൻ വിക്രാന്ത്‌ കുമാർ നജീബിനെ മർദ്ദിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍

കാണാതായ നജീബിനെ എബിവിപി പ്രവർത്തകൻ വിക്രാന്ത്‌ കുമാർ മർദ്ദിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എബിവിപി പ്രവർത്തകൻ വിക്രാന്ത്‌ കുമാറുമായുള്ള കലഹത്തിനു പിന്നാലെ ഒക്‌ടോബർ 15 നാണു ഉത്തർപ്രദേശുകാരനായ നജീബിനെ കാണാതാവുന്നത്.

നജീബിന്റെ തിരോധാനത്തെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ സർവ്വകലാശാല നിർദ്ദേശിച്ചിരുന്നു. ഒക്‌ടോബർ 14 നു എബിവിപി പ്രവർത്തകൻ വിക്രാന്ത്‌ കുമാർ നജീബിനെ മർദ്ദിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തതായും ഇത് അച്ചടക്കമില്ലായ്‌മയും ദുഃസ്വഭാവവുമാണെന്നും അന്വേഷണത്തിനുശേഷം സർവ്വകലാശാല ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.


എന്നാൽ എന്തുകൊണ്ട് നജീബിനെതിരെ നടപടി എടുക്കുന്നില്ലെന്നാണ് വിക്രാന്ത്‌ കുമാറിന്റെ ചോദ്യം. അന്വേഷണം പക്ഷപാതപൂര്‍ണ്ണമായെന്നാണ് വിക്രാന്തിന്റെ ആരോപണം. വിക്രാന്ത്‌ കുമാറിന് പിന്തുണയുമായി എബിവിപി ഘടകവും എത്തിയിട്ടുണ്ട്. എന്നാൽ അന്വേഷണം പക്ഷപാതപൂര്‍ണ്ണം മാത്രമല്ല ഭരണാധികാരികളെല്ലാം ഇടതു വിദ്യാർത്ഥി യൂണിയന്റെ കൂടെയാണെന്നും എബിവിപി നേതാവും മുൻ ജെഎൻഎസ്‌യു അംഗം കൂടിയായ സൗരബ ശർമ ആരോപിച്ചു.

കാണാതായ വിദ്യാർത്ഥിയെ കണ്ടുപിടിക്കാൻ ശ്രമിക്കാത്തതിൽ സർവ്വകലാശാല അധികാരികൾക്കെതിരേയും ഡൽഹി പോലീസിനെതിരേയും സർവ്വകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രക്ഷോഭത്തിലാണ്. പ്രതിഷേധക്കാർ വൈസ് ചാൻസിലറേയും സീനിയർ ഉദ്യോഗസ്ഥരേയും മണിക്കൂറുകളോളം സർവ്വകലാശാല ആസ്ഥാനത്ത് തടഞ്ഞുവെച്ചു.
നജീബിനെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രി രാജ് നാഥ് സിങിന്റെ നിർദേശപ്രകാരം ഡൽഹി പോലീസ് അഡീഷണൽ ഡിസിപി മനിഷി ചന്ദ്ര തലവനായ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചിരുന്നു. എന്നാൽ ആ അന്വേഷണം പരാജയമായിരുന്നു. പിന്നീട് അന്വേഷണം ഡൽഹി പോലീസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചു.

Read More >>