ജിഷ വധക്കേസ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പ്രതിഭാഗം

കേസന്വേഷണം നടത്തിയപ്പോള്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും പിന്നീട് പ്രോസിക്യൂട്ടറാകുകയും ചെയ്ത രീതി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ഹര്‍ജി നല്‍കിയത്.

ജിഷ വധക്കേസ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പ്രതിഭാഗം

കൊച്ചി: ജിഷ വധക്കേസില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍. കേസന്വേഷണം നടത്തിയപ്പോള്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും പിന്നീട് പ്രോസിക്യൂട്ടറാകുകയും ചെയ്ത രീതി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ഹര്‍ജി നല്‍കിയത്.
പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച ഇക്കാര്യത്തില്‍ കോടതി വിധി പറയും. പൊലീസിന് നിയമോപദേശം നല്‍കുകയും ചാര്‍ജ് ഷീറ്റ് വരുന്നതിന് മുമ്പ് ചാര്‍ജ്ജെടുത്ത ആളുമാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ ആള്‍. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ പോയ ദൃശ്യങ്ങളുണ്ടെന്നും അഡ്വ ആളൂര്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം അടിസ്ഥാന രഹിതമാണെന്നായിരുന്നു പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു .ഈ മാസം ഒന്നു മുതലാണ് ജിഷ വധക്കേസിന്റെ വിചാരണ ആരംഭിച്ചത്.