ജയലളിതയെ ഐസിയുവില്‍ നിന്നും മാറ്റി; ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍

ഐസിയുവില്‍ നിന്ന് ജയലളിതയെ മാറ്റിയെന്ന് എഐഎഡിഎംകെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. ജയലളിതയെ ഐസിയുവില്‍ നിന്ന് മാറ്റിയതറിഞ്ഞ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരം ചെയ്തും പാട്ടുപാട്ടിയും തെരുവിലിറങ്ങി.

ജയലളിതയെ ഐസിയുവില്‍ നിന്നും മാറ്റി; ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ തീവ്ര പരിചരണവിഭാഗത്തില്‍ നിന്നും മാറ്റി. അപ്പോളോ ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലേക്കാണ് ജയലളിതയെ മാറ്റിയത്. ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അപ്പോളോ ആശുപത്രിയുടെ രണ്ടാം നിലയില്‍ തന്നെയാണ് ജയലളിതയ്ക്കായി പ്രത്യേക മുറിയൊരുക്കിയിട്ടുള്ളത്. ഐസിയുവിന്റെ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ഈ മുറിയിലുണ്ട്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ മുടങ്ങാതെ ജയലളിതയെ പരിചരിക്കാനുണ്ടാകും.


ഐസിയുവില്‍ നിന്ന് ജയലളിതയെ മാറ്റിയെന്ന് എഐഎഡിഎംകെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. ജയലളിതയെ ഐസിയുവില്‍ നിന്ന് മാറ്റിയതറിഞ്ഞ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരം ചെയ്തും പാട്ടുപാട്ടിയും തെരുവിലിറങ്ങി.ഭരണപരമായ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ജയലളിതയ്ക്ക് തടസ്സമുണ്ടാകില്ലെന്ന് എഐഎഡിഎംകെ നേതാക്കള്‍ പറയുന്നു

എന്നാല്‍ എപ്പോള്‍ ആശുപത്രി വിടും എന്ന കാര്യം അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പോഷകാംശം കൂടുതലുള്ള ഭക്ഷണമാണ് ജയലളിതയ്ക്ക് നല്‍കുന്നതെന്നും തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിയെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ആരോഗ്യം വീണ്ടെടുക്കാന്‍ ഏഴ് ആഴ്ച സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പനിയും നിര്‍ജ്ജലീകരണവും മൂലം സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷവും ജയലളിതയുടെ ആരോഗ്യസ്ഥതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പോളോ ആശുപത്രിയും പാര്‍ട്ടിയും പുറത്ത് വിടാത്തതിനാല്‍ ജയലളിതയുടെ രോഗാവസ്ഥയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Read More >>