സിമി-പോലീസ് ഏറ്റുമുട്ടല്‍; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ ജയില്‍ വാര്‍ഡന്‍ അടക്കം ജയില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

സിമി-പോലീസ് ഏറ്റുമുട്ടല്‍; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഭോപ്പാല്‍: ഭോപ്പാല്‍ സെന്റ്രല്‍ ജയിലില്‍നിന്നും 'തടവുചാടിയ' സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ജയില്‍ വാര്‍ഡന്‍ അടക്കം ജയില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. അതേസമയം, ഇവര്‍ ജയില്‍ ചാടിയ സംഭവത്തില്‍ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലത്തോട് ആവശ്യപ്പെട്ടതായി ശിവരാജ് സിംഗ് ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.


ഭോപ്പാലിലെ ഈന്ത്‌ഗേദി ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്തെ പാറക്കെട്ടുകള്‍ക്ക് മുകളില്‍ വെച്ചാണ് സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നത്. ഈന്ത്‌ഗേദിയില്‍ ഇവര്‍ വെടിയേറ്റ് കിടക്കുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇവരുടെ സമീപത്ത് ആയുധങ്ങളൊന്നും തന്നെ കിടക്കുന്നതായി ദൃശ്യങ്ങളില്‍ കാണുന്നില്ല. ഒരു സിമി പ്രവര്‍ത്തകരെ ദേഹത്ത് നിന്നും ഒരു വെട്ടുകത്തി കണ്ടെടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാജീവനക്കാരനെ വധിച്ചാണ് മുജീബ് ഷെയ്ഖ്, മജീദ്, അക്വീല്‍, ഖാലിദ്, ജാക്കിര്‍, മെഹബൂബ് ഷെയ്ഖ്, അംജാദ്, മൊഹമ്മദ് ഷെയ്ഖ് എന്നീ സിമി പ്രവര്‍ത്തകര്‍ തടവ് ചാടിയത്. സുരക്ഷാ ഗാര്‍ഡിനെ സ്റ്റീല്‍ പ്ലേറ്റ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി പുതപ്പുപയോഗിച്ചാണ് ഇവര്‍ ജയില്‍ ചാടിയതെന്നാണ് പോലീസ് ഭാഷ്യം.

https://youtu.be/NF_GIFoJQJg

Story by
Read More >>