ആനക്കൊമ്പ് വിവാദം: മോഹന്‍ലാലിനെ രക്ഷിക്കാന്‍ എംകെ ദാമോദരന്‍ ഹൈക്കോടതിയിൽ; അന്വേഷണത്തിനു സ്റ്റേ ഇല്ല

തന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ നിയമവിധേയമായി സൂക്ഷിക്കാന്‍ തന്നെ അനുവദിക്കണമെന്ന് മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് 2015 ഫെബ്രുവരി 19ന് കത്തയച്ചിരുന്നു. നിലവില്‍ താന്‍തന്നെ ചെയ്‌തെന്നു സമ്മതിച്ച കുറ്റമുള്ളതോ, വസ്തു തിരിച്ചേല്‍പ്പിക്കാനുള്ള രണ്ടവസരങ്ങള്‍ താന്‍ വിനിയോഗിക്കാതെ കളഞ്ഞതോ പരാമര്‍ശിക്കാതെയാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

ആനക്കൊമ്പ് വിവാദം: മോഹന്‍ലാലിനെ രക്ഷിക്കാന്‍ എംകെ ദാമോദരന്‍ ഹൈക്കോടതിയിൽ; അന്വേഷണത്തിനു സ്റ്റേ ഇല്ല

കൊച്ചി: ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണം സ്റ്റേ ചെയ്യണമെന്ന നടന്‍ മോഹന്‍ലാലിന്റെ ഇടക്കാല ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. ആനക്കൊമ്പ് സൂക്ഷിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെന്നായിരുന്നു മോഹന്‍ലാലിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ എം കെ ദാമോദരന്റെ വാദം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെയാണ് ആനക്കൊമ്പ് കൈവശം വെച്ചിരിക്കുന്നതെന്നാണ് മോഹന്‍ലാലിന്റെ വാദം. എന്നാല്‍ 2011 ജൂലൈയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി ആനക്കൊമ്പുകള്‍ കണ്ടെത്തിയപ്പോല്‍ അത്തരമൊരു അനുമതി മോഹന്‍ലാലിന് ഉണ്ടായിരുന്നില്ലെന്നുള്ളതാണ് വാസ്തവം. മലയാറ്റൂര്‍ ഡിഎഫ്ഒയുടെ കീഴിലുള്ള മേക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷനില്‍ OR-14/2012 എന്ന കേസ് രജിസ്റ്റര്‍ ചെയ്ത് വനംവകുപ്പ് അന്വേഷണവും ആരംഭിച്ചിരുന്നു. ആനക്കൊമ്പുകള്‍ അനധികൃമാണെന്ന് വനംവകുപ്പിന് ബോധ്യമായിട്ടും തെറ്റായ കീഴ്‌വഴക്കങ്ങളിലൂടെ അവ കൈവശം വെക്കാനുള്ള അനുമതി മോഹന്‍ലാല്‍ നേടിയെടുക്കുകയായിരുന്നു.


ഇതിനെതിരെ എറണാകുളം ഏലൂര്‍ സ്വദേശി എ എ പൗലോസ് നല്‍കിയ പരാതിയിലാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുളള മോഹന്‍ലാലിന്റെ ആവശ്യത്തില്‍ വെള്ളിയാഴ്ച വാദം നടക്കും. ഇക്കാര്യത്തില്‍ നടന്‍ മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോടും വിജിലന്‍സിനോടും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ ഹാജരാകും. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഡിസംബര്‍ 16ന് തന്നെ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിജിലന്‍സ് ഡിവൈഎസ്‌പി എംഎന്‍ രമേശ്‌കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു. വനംവകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചു എന്ന കേസിലാണ് ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മുന്‍ വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ലാലിന് ആനക്കൊമ്പുകള്‍ നല്‍കിയ തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി പി എന്‍ കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് ഫോര്‍ട്ട് ഗേറ്റില്‍ കെ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരേയും വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

തന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ നിയമവിധേയമായി സൂക്ഷിക്കാന്‍ തന്നെ അനുവദിക്കണമെന്ന് മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് 2015 ഫെബ്രുവരി 19ന് കത്തയച്ചിരുന്നു. നിലവില്‍ താന്‍തന്നെ ചെയ്‌തെന്നു സമ്മതിച്ച കുറ്റമുള്ളതോ, വസ്തു തിരിച്ചേല്‍പ്പിക്കാനുള്ള രണ്ടവസരങ്ങള്‍ താന്‍ വിനിയോഗിക്കാതെ കളഞ്ഞതോ പരാമര്‍ശിക്കാതെയാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

കേന്ദ്രത്തിനു മുന്നില്‍ ഇത്തരം വേറെയും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും മോഹന്‍ലാലിന്റെ അപേക്ഷ അവയ്‌ക്കൊപ്പം പരിഗണിക്കാമെന്നുമായിരുന്നു മറുപടിക്കത്ത്. കൂടാതെ തന്റെ കൈവശമുള്ള കൊമ്പിന്റെ വിവരം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനായിരുന്നു മറുപടിക്കത്തിലെ നിര്‍ദ്ദേശം. ഇതെതുടര്‍ന്ന് മോഹന്‍ലാല്‍ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കും അപേക്ഷ നല്‍കി. അപേക്ഷയില്‍ 'Pls see this and do needful positively' എന്നാണ് ഉമ്മന്‍ചാണ്ടി കുറിച്ചത്. ഇതിന് പിന്നാലെ ആനക്കൊമ്പ് ജോഡികളുടെ കൈവശാവകാശം മോഹന്‍ലാലിന് നല്‍കി വനംവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരുമായി ഉമ്മന്‍ചാണ്ടി നടത്തിയ ഒത്തുകളിയിലൂടെയാണിതെന്ന് നാരദാന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Read More >>