ഇസ്രായേലില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അണക്കാന്‍ ട്രക്കുകള്‍ വിട്ടുനല്‍കിയ പലസ്തീന് ഇസ്രായേല്‍ നന്ദി അറിയിച്ചു

കഴിഞ്ഞചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീ ഇന്നലെയാണു പൂര്‍ണമായും അണയ്ക്കാനായത്. ഇസ്രയേലും വെസ്റ്റ്ബാങ്കുമുള്‍പ്പെടെ എല്ലാ സ്ഥലത്തെയും തീ അണച്ചെന്ന് അധികൃതര്‍ പറഞ്ഞു.

ഇസ്രായേലില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അണക്കാന്‍ ട്രക്കുകള്‍ വിട്ടുനല്‍കിയ പലസ്തീന് ഇസ്രായേല്‍ നന്ദി അറിയിച്ചു

പലസ്തീന് ഇസ്രായേലിന്റെ നന്ദി. ഇസ്രയേലില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാന്‍ അഗ്‌നിശമനസേനാംഗങ്ങളെയും ട്രക്കുകളും അയച്ചതിനാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ നന്ദി അറിയിച്ചത്.

ഇസ്രേലി നഗരമായ ഹൈഫായില്‍ പടര്‍ന്ന തീ അണയ്ക്കുന്നതിനായി പലസ്തീന്‍ അതോറിട്ടി എട്ടു ട്രക്കുകളാണ് അയച്ചുകൊടുത്തത്. കാട്ടുതീയില്‍ ഹൈഫയില്‍ 9880 ഏക്കര്‍ സ്ഥലം കത്തിനശിച്ചവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്നി ഭീകണിയെ തുടര്‍ന്നു നഗരത്തിലെ ജനങ്ങളില്‍ പകുതിയോളം പേരെ ഇസ്രായേല്‍ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു.


അധിനിവേശ വെസ്റ്റ്ബാങ്കില്‍ രമല്ലയ്ക്കു സമീപമുള്ള ഹലാമിഷ് യഹൂദ പാര്‍പ്പിട കേന്ദ്രത്തിലെ തീ അണയ്ക്കാനായി രണ്ടു ട്രക്കുകള്‍ പലസ്തീന്‍ അയച്ചു. ഹലാമിഷിലെ 40 യഹൂദ പാര്‍പ്പിടങ്ങള്‍ കത്തി നശിക്കുകയും നാലുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രീസ്, തുര്‍ക്കി, റഷ്യ, സൈപ്രസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ വിമാനങ്ങളും തീഅണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇസ്രായേലിനെ സഹായിച്ചു.

കഴിഞ്ഞചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീ ഇന്നലെയാണു പൂര്‍ണമായും അണയ്ക്കാനായത്. ഇസ്രയേലും വെസ്റ്റ്ബാങ്കുമുള്‍പ്പെടെ എല്ലാ സ്ഥലത്തെയും തീ അണച്ചെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനിടെ ചില സ്ഥലങ്ങളില്‍ മനപ്പൂര്‍വം തീകൊളുത്തിയതാണെന്ന് ആരോപിച്ച് 23 പേരെ ഇസ്രേലി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Read More >>