മൊസൂള്‍ പിടിക്കാനുള്ള ഇറാഖി സേനയുടെ മുന്നേറ്റം; 'ഐഎസ് വന്‍തോതില്‍ രാസായുധം ശേഖരിക്കുന്നു'

മൊസൂള്‍ പിടിക്കാനുളള പോരാട്ടം ദിവസങ്ങള്‍ പിന്നിടുകയാണ്. മൊസൂളില്‍ യുഎസ് പിന്തുണയുളള സര്‍ക്കാരും കുര്‍ദീഷ് സേനയും പ്രവേശിക്കാതിരിക്കാന്‍ ഐഎസ് രാസായുധങ്ങള്‍ പ്രയോഗിക്കുന്നതായി ഐക്യരാഷ്ട്രസഭ.

മൊസൂള്‍ പിടിക്കാനുള്ള ഇറാഖി സേനയുടെ മുന്നേറ്റം;

മൊസൂള്‍ പിടിക്കാനുളള പോരാട്ടം ദിവസങ്ങള്‍ പിന്നിടുകയാണ്. മൊസൂളില്‍ യുഎസ് പിന്തുണയുളള സര്‍ക്കാരും കുര്‍ദീഷ് സേനയും പ്രവേശിക്കാതിരിക്കാന്‍ ഐഎസ് രാസായുധങ്ങള്‍ പ്രയോഗിക്കുന്നതായി ഐക്യരാഷ്ട്രസഭ. മൊസൂളില്‍ ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശത്ത് വന്‍തോതില്‍ അമോണിയയും സള്‍ഫറും ശേഖരിക്കുന്നതായും യുഎന്‍ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച നാല്‍പതോളം ഗ്രാമീണരെ ഐഎസ് വെടിവെച്ചു കൊന്നിരുന്നു. കൊലപ്പെടുത്തിയ ശേഷം വഴിയരികിലെ വൈദ്യുത പോസ്റ്റുകളില്‍ കെട്ടിത്തുക്കുകയായിരുന്നു. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരാളെ വധിച്ചത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനായിരുന്നു. മൊസൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഐഎസ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് അറിയാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് ഒരാളെ വെടിവച്ചു കൊന്നതെന്ന് യുഎന്‍ വ്യക്തമാക്കിയിരുന്നു.


നിരപരാധികളെ കൊന്നൊടുക്കിയാണ് ഐഎസ് പ്രതിരോധം തീര്‍ക്കുന്നത്. 2003 ല്‍ അമേരിക്ക നടത്തിയ യുദ്ധത്തിനുശേഷമുളള വന്‍പോരാട്ടമാണ് നടക്കുന്നത്.
മൊസൂളില്‍ കഴിഞ്ഞ ദിവസം 100 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാത്രി വടക്കന്‍ മൊസൂളില്‍ 20 ഓളം പൗരന്‍മാരെ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്തീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തിയാണ് ഐഎസ് പ്രതിരോധം തീര്‍ക്കുന്നത്. ടൈഗ്രിസ് നദിക്കു സമീപം 10, ഉം 14 വയസുളള കുട്ടികള്‍ തദ്ദേശീയരെ വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ സഖ്യസേന പുറത്തു വിട്ടിരുന്നു.

മൊസൂള്‍ നഗരം പിടിക്കാന്‍ ഇറാഖ് സൈന്യത്തെ അനുവദിക്കരുതെന്ന് ഐഎസ് തലവന്‍ അബുബക്കര്‍ ബാഗ്ദാദി അനുയായികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നു പിന്‍മാറിയ ഐഎസ് സമീപ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സൈന്യം വിജയം അവകാശപ്പെടുമ്പോള്‍ മറുഭാഗത്ത് കുരുതി തുടരുന്നതായി മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിരുന്നു.

Read More >>