ഐഎസിന്റെ 'കൈവെട്ടി' ഇറാഖ് പട്ടാളം: മൊസൂളില്‍ ഐഎസിന് അന്ത്യദിനങ്ങള്‍?

ആയുധങ്ങളുടെ അപര്യാപ്തതയും ഐഎസിന്റെ അംഗബലത്തിലുണ്ടായ കുറവും ഐഎസിനെ ഏറെനാള്‍ പിടിച്ചുനിര്‍ത്തില്ലെന്നാണ് സൂചനകള്‍. തലവനായ അബൂബക്കര്‍ അല്‍ ബാഗ്ദാദി പിടിക്കപ്പെട്ടാല്‍ ബിന്‍ ലാദനില്ലാത്ത അല്‍ ഖ്വയ്ദയെ പോലെ, മുല്ലാ ഉമറില്ലാത്ത താലിബാന്‍ പോലെ ചിതറിപ്പോയ മറ്റൊരു ഭീകരസംഘത്തിന്റെ പേരു മാത്രമായി ഐഎസ് അവസാനിക്കും.

ഐഎസിന്റെ

ഇറാഖില്‍ ബാഗ്ദാദ് കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ നഗരമാണ് മൊസൂള്‍. 2014 ജൂലൈയില്‍ മൊസൂളിലെ ഗ്രേറ്റ് മോസ്‌കില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് ഐഎസ് തലവനായ അബൂബക്കര്‍ അല്‍ ബാഗ്ദാദി  ലോകത്തെ മുസ്ലീം വിഭാഗത്തിന്റെ തലവനായുള്ള 'ഖലീഫാ പ്രഖ്യാപനം' നടത്തിയത്.  ടൈഗ്രിസ് നദിയൊഴുകുന്ന മൊസൂള്‍ ചരിത്രശേഷിപ്പുകളുടെയും വ്യവസായങ്ങളുടേയും നഗരമാണ്. സമ്പന്നമായ എണ്ണപ്പാടങ്ങളും മൊസൂളിനെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കി. മൊസൂളിനെ ഐഎസ് തലസ്ഥാനമാക്കി. അബൂബക്കര്‍ അല്‍ ബാഗ്ദാദി മൊസൂളിനെ തന്റെ സുരക്ഷിത താവളമാക്കി.


രണ്ട് വര്‍ഷത്തിന് ശേഷം ഐഎസിനെ മൊസൂള്‍ കൈവിടുകയാണ്. ബാഗ്ദാദി രക്ഷപ്പെട്ടെന്നും ഇറാഖ് സേനയുടെ കുരുക്കില്‍പ്പെട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസിന്റെ അംഗബലം കുറഞ്ഞെന്നും പിടിച്ചു നില്‍ക്കാന്‍ കെല്‍പ്പില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊസൂള്‍ നഷ്ടമാകുന്നത് ഐഎസിന് കൈ വെട്ടിയെടുക്കുന്നതു പോലെയാണ്. ഐഎസിന്റെ തകര്‍ച്ച നിലവില്‍ കലുഷിതമായ മധ്യേഷ്യയുടെ രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റങ്ങളുണ്ടാക്കുമെന്നുറപ്പ്.

girlsc

ഐഎസിനെ സമ്പന്നമാക്കിയ നഗരം

മൊസൂള്‍ തലസ്ഥാനമായ നിനവേ പ്രവിശ്യയിലാണ് രാജ്യത്തെ മൊത്തം ധാന്യ ഉത്പാദനത്തിന്റെ 45 ശതമാനവും. ടൈഗ്രിസ് നദിയുടെ സാന്നിധ്യം 13 ലക്ഷം ഏക്കര്‍ കൃഷി സ്ഥലത്തെ സമ്പന്നമാക്കുന്നു. 22 എണ്ണപ്പാടങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഏഴെണ്ണത്തില്‍ നിന്ന് 12,000 ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. ഐഎസിന്റെ പ്രധാന വരുമാനമാര്‍ഗ്ഗവും എണ്ണപ്പാടങ്ങളില്‍ നിന്നാണ്. 2014-ല്‍ എണ്ണ വിറ്റഴിച്ച് പ്രതിദിനം മൂന്ന് മില്ല്യണ്‍ ഡോളറാണ് ഐഎസ് നേടിയത്. 2015 ല്‍ പ്രതിമാസം 40 മില്യണ്‍ ഡോളറായിരുന്നു എണ്ണയില്‍ നിന്നുള്ള വരുമാനമെങ്കില്‍ ഈ വര്‍ഷം അത് 20 മില്ല്യണ്‍ ഡോളറായി കുറഞ്ഞു. മൊസൂളുമായി അതിര്‍ത്തി പങ്കിടുന്ന സിറിയയിലെ ഐഎസ് കീഴടക്കിയ പ്രദേശങ്ങളിലൂടെയാണ് എണ്ണ കടത്തിയിരുന്നത്. സിറിയയില്‍ സഖ്യസേനയും റഷ്യയും നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം ഈ പ്രദേശങ്ങളില്‍ ഐഎസിന് പഴയ സ്വാധീനമില്ല.

ആയിരത്തോളം സിമന്റ് ഫാക്ടറികളും മൊസൂള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ പലതും യുദ്ധത്തില്‍ തകര്‍ന്നു. മാര്‍ബിള്‍, സെറാമിക് എന്നിവയുടെ ഉയര്‍ന്ന ഉത്പാദനവും മൊസൂളിനെ സമ്പന്നമാക്കുന്നു. ഇറാഖിലെ വലിയ പഞ്ചസാര ഫാക്ടറികളിലൊന്ന് മൊസൂളിലാണ് പ്രവര്‍ത്തിക്കുന്നത്. 10 ലക്ഷം ടണ്‍ സള്‍ഫര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള നിനവേയിലെ പ്ലാന്റ് സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഐഎസിനെ സഹായിച്ചിരുന്നു.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികളും എണ്ണപ്പാടങ്ങളും ബാങ്കുകളും ഐഎസിന്റെ അധീനതയിലായി. ജനങ്ങളില്‍ നിന്ന് പണവും സ്വര്‍ണ്ണവും ഉള്‍പ്പെടെ കൊള്ളയടിച്ച് ഐഎസ് സമ്പത്തിന്റെ ശേഖരം കൂട്ടി.

[caption id="attachment_57467" align="aligncenter" width="545"]5653364-3x2-700x467 മൊസൂളിന് സമീപമുളള പുരാതനമായ നിനവേ മതില്‍[/caption]

ഇല്ലാതാക്കിയ ചരിത്രനഗരം

ബിസി 6000ല്‍ സ്ഥാപിക്കപ്പെട്ടെന്ന് കരുതുന്ന നഗരമാണ് നിനവേ. ബിസി 612 വരെ ലോകത്തെ ഏറ്റവും വലിയ നഗരമായ നിനവേ, നിയോ അസീറിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ബൈബിളില്‍ പലവട്ടം പരാമര്‍ശിക്കുന്ന നിനവേയ്ക്ക് ജൂത-ക്രിസ്തുമതങ്ങള്‍ നല്‍കുന്ന പ്രാധാന്യമേറെയാണ്. 19-ാം നൂറ്റാണ്ടില്‍ നടത്തിയ ഉത്ഖനനത്തില്‍ കണ്ടെത്തിയ പാല്‍മിറയടക്കമുള്ള പ്രാചീന നഗരങ്ങളുടെ ശേഷിപ്പുകള്‍ ഐഎസ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഏവരേയും ഞെട്ടിച്ചിരുന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും പുറമേ നിരവധി മോസ്‌ക്കുകളും ഭീകരര്‍ തകര്‍ത്തിരുന്നു.

ബൈബിളില്‍ സൂചിപ്പിക്കുന്ന പ്രവാചകന്‍മാരില്‍ പലരുടേയും ശവകുടീരങ്ങള്‍ ഈ നഗരത്തിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. യോനാ പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണിതെന്ന് കരുതപ്പെടുന്നു. ഇറാഖില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതലുളള നഗരമായിരുന്നു മൊസൂള്‍. ഷിയ, കുര്‍ദ്, ജൂതര്‍, യസീദി തുടങ്ങിയ മതവിഭാഗത്തില്‍പ്പെട്ടവര്‍ മൊസൂളിലുണ്ടായിരുന്നു. കല്‍ദായ സഭ, അസീറിയന്‍ സഭ, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ,  കോപ്റ്റിക് ചര്‍ച്ച് തുടങ്ങിയ പൗരസ്ത്യ ഓർത്തഡോക്സ് വിശ്വാസധാരകൾക്കും പ്രൊട്ടസ്റ്റന്റ് വിഭാഗത്തിനും ഏറെ സ്വാധീനമുള്ള നഗരമായിരുന്നു മൊസൂള്‍. ചര്‍ച്ച് ഓഫ് മാര്‍ത്തോമ്മ, മാര്‍ തഹീറാ ചര്‍ച്ച്, മാര്‍ ബഹന്നാന്‍ ദയറ , സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ കീഴിലുളള മാര്‍ മത്തായി ദയറ, തുടങ്ങിയ പുരാതന ദേവാലയങ്ങളും ദയറായപ്പള്ളികളും മൊസൂളിലുണ്ട്.

[caption id="attachment_57468" align="aligncenter" width="545"]6fa5e0ee-38f4-4eb1-b143-1e9d6881defe മൊസൂളിലെ പുരാതനമായ ക്രിസ്ത്യന്‍ ശവകുടീരം തകര്‍ക്കപ്പെടുന്നു.[/caption]

പാല്‍മിറയ്ക്ക് പുറമെ അസ്സീറിയന്‍ ദേവാലയവും രണ്ടായിരത്തോളം വര്‍ഷം പഴക്കമുളള 'ഗേറ്റ് ഓഫ് ഗോഡ്', മൊസൂളിലെ കുന്നിന്‍ മുകളില്‍ കോട്ട പോലെ 27,000 ചതുരശ്ര അടി വിസ്തീര്‍ണിതിയില്‍ വ്യാപിച്ചു കിടന്നിരുന്ന സെന്റ് ഏലിയ ദയറ അടക്കമുള്ളവ ഐഎസ് നശിപ്പിച്ചിരുന്നു. നശിപ്പിക്കുന്ന ചരിത്ര സ്മാരകങ്ങളില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ വലിയ വിലയ്ക്കാണ് തീവ്രവാദികള്‍ വില്‍പന നടത്തുന്നത്. ഓണ്‍ലൈനിലൂടെയും മറ്റും പുരാവസ്തുപ്രേമികള്‍ക്ക് ഇത് വിറ്റഴിച്ചെന്നും മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.

[caption id="attachment_57469" align="aligncenter" width="561"]20150528170408 ഭീകരര്‍ തകര്‍ത്ത അസീറീയന്‍ ദേവാലയം[/caption]

മൊസൂളിലെ രക്തച്ചൊരിച്ചില്‍


സദ്ദാം ഹുസൈന്റെ ഭരണകാലത്ത് മൊസൂളില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തിന് നല്ല കാലമായിരുന്നു. 25 ലക്ഷം ജനസംഖ്യയുണ്ടായിരുന്ന മൊസൂളിള്‍ ഇപ്പോഴത് 10 ലക്ഷത്തിലും താഴെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ് മൊസൂള്‍ പിടിച്ചെടുത്തതോടെ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഇവിടെ നിന്ന് കൂട്ടപ്പലായനം നടത്തുകയുണ്ടായി. മൊസൂളില്‍ നിന്നും 20 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ക്യൂറോക്വേഷ് എന്ന സ്ഥലത്തേക്കാണ് പലായനം ചെയ്തവര്‍ പിന്‍വാങ്ങിയത്. ഇവിടെ ഇവര്‍ക്ക് സംരക്ഷണമൊരുക്കുന്നത് കുര്‍ദിഷ് വിഭാഗക്കാരാണ്. രണ്ടു ലക്ഷത്തിലേറെ ക്രൈസ്തവർ ഇവിടെ നിന്നു പലായനം ചെയ്തിരുന്നു.

dc-Cover-gf5cu546qh4ek8ub5ssiec5go4-20160915024409.Medi

ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് മൊസൂളില്‍ ആധിപത്യം സ്ഥാപിച്ചത്. പരസ്യമായി തലയറുത്തും സ്വവര്‍ഗാനുരാഗികളെ വന്‍കിട കെട്ടിടങ്ങളില്‍ നിന്നും എറിഞ്ഞു കൊന്നും താടി വളര്‍ത്താത്ത പുരുഷന്‍മാരെയും പര്‍ദ്ദയും ശിരോവസ്ത്രവും ധരിക്കാത്ത സ്ത്രീകളെയും തടവുകാരാക്കിയുമാണ് ഐഎസ് ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്തിയത്. തെരഞ്ഞെടുക്കുന്ന സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് ഇരകളാക്കിയും ഭീതിയുടെ നിഴല്‍ വ്യാപിപ്പിച്ചു. യസീദി വിഭാഗത്തില്‍പ്പെട്ടവരെ നിരനിരയായി നിര്‍ത്തി വെടിവച്ചു കൊല്ലുന്ന ചിത്രങ്ങള്‍ ലോകമനസാക്ഷിയെ ഞെട്ടിച്ചിരുന്നു.

[caption id="attachment_57470" align="aligncenter" width="525"]b4673bf3f4992597c970a51a0dce63cc5ff66034 ഐഎസിന്റെ രണ്ടു വര്‍ഷത്തെ ആധിപത്യത്തിനിടയില്‍ആദ്യമായി 2016 ഒക്ടോബര്‍ 30ന് മൊസൂളിലെ അമലോത്ഭവ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന[/caption]

നഗരം പിടിച്ചെടുത്തതിന് പിന്നാലെ മതം മാറുകയോ മൊസൂളില്‍ നിന്ന് ഒഴിഞ്ഞു പോകുകയോ ചെയ്യണമെന്ന് ഇറാഖിലെ ക്രൈസ്തവര്‍ക്ക്  ഐഎസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇറാഖിലെ സുരക്ഷിത നഗരങ്ങളായ ഇര്‍ബിലേയ്ക്കും ദോഹുക്കിലേയ്ക്കുമാണ് ക്രൈസ്തവര്‍ അന്നു സ്ഥലംമാറിയിരുന്നത്. ഐഎസ് മൊസൂള്‍ കീഴടക്കിയതോടെ സെന്റ് എഫ്രേം സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മോസ്‌ക്കാക്കി മാറ്റിയിരുന്നു. മതം മാറിയില്ലെങ്കില്‍ ജിസ്‌യ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനു തുടര്‍ന്ന് രണ്ടു ലക്ഷത്തില്‍പ്പരം ക്രൈസ്തവരാണ് ഇവിടെ നിന്നു പലായാനം ചെയ്തത്. പലായനം ചെയ്ത ക്രൈസ്തവരുടെ 40 വീടുകളും സ്ഥലങ്ങളും 167 വ്യാപാര സ്ഥാപനങ്ങളും ഐഎസ് ലേലം ചെയ്തിരുന്നു.

GettyImages-616059826.0

ചെറുത്തു നില്‍പ്പ് ഇനിയെത്രനാള്‍...

സ്ത്രീകളേയും പത്തു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെയും കവചമാക്കിയാണ് നഗരത്തിലേയ്ക്ക് പ്രവേശിക്കുന്ന വഴികളില്‍ ഐഎസ് പ്രതിരോധമൊരുക്കിയത്. നഗരത്തിലെ പ്രധാന നഗരങ്ങളെല്ലാം ഭീകരര്‍ അടച്ചു. എണ്ണപ്പാടങ്ങള്‍ക്ക് തീയിട്ടും വന്‍ തോതില്‍ അഗ്നിഗോളവും പുകയും സൃഷ്ടിച്ചും സൈന്യത്തിന്റെ മുന്നേറ്റത്തെ തടയാനുളള ശ്രമത്തിലാണ് ഭീകരര്‍.

fencec

എന്നാല്‍ ആയുധങ്ങളുടെ അപര്യാപ്തതയും ഐഎസിന്റെ അംഗബലത്തിലുണ്ടായ കുറവും ഐഎസിനെ ഏറെനാള്‍ പിടിച്ചുനിര്‍ത്തില്ലെന്നാണ് സൂചനകള്‍. തലവനായ അബൂബക്കര്‍ അല്‍ ബാഗ്ദാദി പിടിക്കപ്പെട്ടാല്‍ ബിന്‍ ലാദനില്ലാത്ത അല്‍ ഖ്വയ്ദയെ പോലെ, മുല്ലാ ഉമറില്ലാത്ത താലിബാന്‍ പോലെ ചിതറിപ്പോയ മറ്റൊരു ഭീകരസംഘത്തിന്റെ പേരു മാത്രമായി ഐഎസ് അവസാനിക്കും.