കറുപ്പെന്താ മോശം നിറമാണോ മനോരമേ? കുമ്മനത്തിനു വേണ്ടി മന്ത്രി മണിയേയും കുഞ്ചുക്കുറുപ്പില്‍ വെളുപ്പിച്ചു

കുമ്മനത്തേയും മണിയേയും അവരുടെ യഥാര്‍ഥ നിറത്തില്‍ അവതരിപ്പിക്കുകയാണു വേണ്ടിയിരുന്നതെന്ന്, കുഞ്ചുക്കുറുപ്പിനെ പ്രശസ്തനാക്കിയ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍.

കറുപ്പെന്താ മോശം നിറമാണോ മനോരമേ? കുമ്മനത്തിനു വേണ്ടി മന്ത്രി മണിയേയും കുഞ്ചുക്കുറുപ്പില്‍ വെളുപ്പിച്ചു

കൊച്ചി: കറുത്ത നിറമുള്ള മന്ത്രി എംഎം മണിയേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനേയും ഒടുവില്‍ മനോരമ വെളുപ്പിച്ചു. മലയാള മനോരമയുടെ പോക്കറ്റ് കാര്‍ട്ടൂണ്‍ ആയ കുഞ്ചുക്കുറുപ്പില്‍ എംഎം മണിയെ കറുപ്പിച്ചും കുമ്മനം രാജശേഖരനെ വെളുപ്പിച്ചും വരച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എംഎം മണിയോടു മനോരമ വംശീയത കാണിച്ചുവെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആരോപണം.

mm-mani-kummanam

ഒരേ നിറത്തിലുള്ള രണ്ടു പേരെ ചിത്രീകരിക്കാന്‍ രണ്ടു നിറങ്ങളുപയോഗിച്ചതു മനോരമ കാര്‍ട്ടൂണിസ്റ്റിന്റെ വംശീയ ഭാവനയാണെന്ന സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം കുമ്മനത്തെ കറുപ്പിച്ചല്ല, മണിയെക്കൂടി വെളുപ്പിച്ചാണു 'പരിഹരിച്ചത്' എന്നതു പുതിയ ചോദ്യമുയര്‍ത്തുന്നു - എന്താ കറുപ്പു മോശം നിറമാണോ? കുമ്മനം രാജശേഖരനെ വെളുപ്പിച്ചു സ'വര്‍ണനാക്കി'യ മനോരമ മണിയെ വെളുപ്പിക്കുന്നതിനു പകരം കുമ്മനത്തെക്കൂടി കറുപ്പിച്ച് 'പ്രശ്‌നം' പരിഹരിച്ചില്ല എന്നതു വിമര്‍ശന വിധേയമാകും.


[caption id="" align="alignleft" width="297"] കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍[/caption]

കുമ്മനത്തേയും മണിയേയും അവരുടെ യഥാര്‍ഥ നിറത്തില്‍ അവതരിപ്പികുകയാണു വേണ്ടിയിരുന്നതെന്ന് കുഞ്ചുക്കുറുപ്പിനെ പ്രശസ്തനാക്കിയ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പറഞ്ഞു. കുമ്മനത്തെ വെളുത്തയാളായി വരയില്‍ നിലനിര്‍ത്താന്‍ മണിയെക്കൂടി വെളുപ്പിച്ച്, കുഞ്ചു'ക്കുറുപ്പ്' ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നു. കറുപ്പെന്താ മോശം നിറമാണോ എന്നു മനോരമയോടു ചോദിക്കാതെ വയ്യാ.

മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ ജനകീയമാക്കിയതിന് യേശുദാസന്‍ എന്ന കാര്‍ട്ടൂണിസ്റ്റിനു വലിയ പങ്കാണുള്ളത്. എന്നാല്‍ മനോരമയോടുള്ള കൂട്ടു മതിയാക്കി യേശുദാസന്‍ ഇന്നു ദേശാഭിമാനിയിലാണ്. കുഞ്ചുക്കുറുപ്പിന്റെ വംശീയത ചര്‍ച്ചയാകുന്നതൊക്കെ അറിയുന്നുണ്ട്, യേശുദാസന്‍. ഇരുണ്ട നിറമുള്ളവരെ ഇരുണ്ടതായി ചിത്രീകരിക്കണമെന്ന പക്ഷക്കാരനാണ്, അദ്ദേഹം. എന്നാല്‍ വംശീയമായി കാര്‍ട്ടൂണ്‍ വരച്ച നടപടി തെറ്റായിപ്പോയി. പുതിയ കാര്‍ട്ടൂണിസ്റ്റുകള്‍ക്കു വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ലെന്ന് യേശുദാസന്‍ പറഞ്ഞു.