ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍

ഭീകരര്‍ കൂടുതലും ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധങ്ങളാണെങ്കിലും മറ്റ് 34 രാജ്യങ്ങളില്‍ നിന്നുള്ള ആയുധങ്ങളും അവയ്‌ക്കൊപ്പമുണ്ട്. മൊസൂളില്‍ ഇറാഖ് സേനയുടെ മുന്നേറ്റം ഭീകരര്‍ തടുക്കുന്നത് അമേരിക്കന്‍ നിര്‍മിത ആയുധങ്ങളും വാഹനങ്ങളും ഉപയോഗിച്ചാണ്.

ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍

ഭീകര സംഘടനയായ ഐഎസിലെ അംഗങ്ങള്‍ ഉപമയാഗിക്കുന്നതില്‍ ഭൂരിഭാഗവും അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎസ് ഭീകരര്‍ക്ക് അമേരിക്ക രഹസ്യമായി ആയുധം വില്‍ക്കുന്നുണ്ടെന്ന വിക്കിലീക്‌സ് രേഖകള്‍ പുറത്തുവന്നത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഹിലാരി ക്ലിന്റനെതിരെ വന്ന ആരോപണം ഏറെകുറെ ശരിവക്കുന്നതായിരുന്നു വിക്കിലിക്‌സ് രേഖകള്‍.

സദ്ദാമിന്റെ ഭരണക്കാലത്ത് ഇറാഖ് സംഭരിച്ച ആയുധങ്ങള്‍ ഐഎസ് പിടിച്ചെടുക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് നാറ്റോ സഖ്യരാജ്യങ്ങള്‍ ഈ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. എന്നാല്‍ പുതിയ റോക്കറ്റ് ലോഞ്ചറുകളും യന്ത്രതോക്കുകളും ടാങ്കുകളുമാണ് ഐഎസ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയൊന്നും സദ്ദാമിന്റെ കാലത്ത് നിലവിലില്ലാത്തവയായിരുന്നുവെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.


ഭീകരര്‍ കൂടുതലും ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധങ്ങളാണെങ്കിലും മറ്റ് 34 രാജ്യങ്ങളില്‍ നിന്നുള്ള ആയുധങ്ങളും അവയ്‌ക്കൊപ്പമുണ്ട്. മൊസൂളില്‍ ഇറാഖ് സേനയുടെ മുന്നേറ്റം ഭീകരര്‍ തടുക്കുന്നത് അമേരിക്കന്‍ നിര്‍മിത ആയുധങ്ങളും വാഹനങ്ങളും ഉപയോഗിച്ചാണ്. അമേരിക്കയെ കൂടാതെ റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നൂറോളം വ്യത്യസ്ത ആയുധങ്ങളും ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

അമേരിക്കയുടെ ബുഷ്മാസ്റ്റര്‍ എക്സ്15-എ2എസ്, റഷ്യന്‍ നിര്‍മിത എകെ, റഷ്യന്‍ എസ്‌കെഎസ്, എവിഡി സെമി-ഓട്ടോമാറ്റിക് റൈഫിള്‍, അത്യാധുനിക ടാങ്കുകള്‍, യുഎസ് എം 16 എന്നിവയാണ് ഭീകരരുടെ പ്രസധാന ആയുധങ്ങള്‍. കൂട്ടത്തില്‍ ചൈനയുടെ സിക്യു റൈഫിള്‍സും ഭീകരര്‍ ഉപയോഗിക്കുന്നുണ്ട്.

Read More >>