ഇന്ധനം നിറയ്ക്കാന്‍ പണമില്ല; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പ്രതിസന്ധി

ഐഒസി ഇന്ധനം നല്‍കുന്നത് നിര്‍ത്തിവച്ചതോടെ കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പല പമ്പുകളും പ്രവര്‍ത്തനരഹിതമായിത്തുടങ്ങി. കുടിശ്ശിക കൂടിയ സാഹചര്യത്തില്‍ ഇന്ധനം വിതരണം നിര്‍ത്തിവയ്ക്കുകയാണെന്ന് ചൂണ്ടികാട്ടി എറണാകുളം സോണല്‍ ഓഫീസര്‍ക്ക് ഐഒസി കത്ത് നല്‍കി.

ഇന്ധനം നിറയ്ക്കാന്‍ പണമില്ല; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പ്രതിസന്ധി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും കടുത്ത പ്രതിസന്ധി. കുടിശിക തീര്‍ക്കാത്തതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ചു. 93 കോടി 56 ലക്ഷം രൂപയാണ് ഐഒസിക്ക് കെഎസ്ആര്‍ടിസി നല്‍കാനുള്ളത്. ഒന്നരമാസത്തെ കുടിശികയാണിത്. ഇതിനെത്തുടര്‍ന്ന് സ്വകാര്യ പമ്പില്‍ നിന്നും ഡീസല്‍ നിറക്കാനാണ് ഡിപ്പോകള്‍ക്ക് കെഎസ്ആര്‍ഡിസി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഐഒസി ഇന്ധനം നല്‍കുന്നത് നിര്‍ത്തിവച്ചതോടെ കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പല പമ്പുകളും പ്രവര്‍ത്തനരഹിതമായിത്തുടങ്ങി. കുടിശ്ശിക കൂടിയ സാഹചര്യത്തില്‍ ഇന്ധനം വിതരണം നിര്‍ത്തിവയ്ക്കുകയാണെന്ന് ചൂണ്ടികാട്ടി എറണാകുളം സോണല്‍ ഓഫീസര്‍ക്ക് ഐഒസി കത്ത് നല്‍കി. കഴിഞ്ഞ മാസം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഐഒസിക്ക് നല്‍കേണ്ട തുക ഉപയോഗിച്ചതിനാലാണ് കുടിശിക വര്‍ധിക്കാന്‍ കാരണമായത്.


എന്നാല്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ബസുകളും സ്വാകാര്യ പമ്പുകളെ ആശ്രയിക്കുക എന്നത് ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പ്രായോഗികമല്ല. കഴിഞ്ഞ മാസം ഐഒസിക്ക് കൊടുക്കേണ്ടിയിരുന്ന 50 കോടി രൂപ എടുത്താണ് എംപാനല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും മറ്റ് ആനൂകൂല്യങ്ങളും വിതരണം ചെയ്തത്. ഈ മാസം എംപാനല്‍ ജീവനക്കാരുള്ള ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. അതിനിടെ, സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരന്‍ ഇന്ന് ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജീവനക്കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Story by