അനധികൃത സ്വത്ത് സമ്പാദനം: കെഎം എബ്രഹാമിനെതിരായ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നല്‍കിയ സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ പുരോഗതി ഇന്ന് കോടതിയെ അറിയിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനം: കെഎം എബ്രഹാമിനെതിരായ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നല്‍കിയ സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ പുരോഗതി ഇന്ന് കോടതിയെ അറിയിക്കുന്നത്. അതേസമയം, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വിജിലന്‍സ് ആവശ്യപ്പെട്ടേക്കും.

മുംബൈയിലും തിരുവനന്തപുരത്തും വസ്തു വാങ്ങിയതിലും 1988-94 കാലയളവിലെ സ്വത്ത് വിവരം വെളിപ്പെടുത്താത്തതിലും കെഎം എബ്രഹാമിനെതിരെ അന്വേഷണം വേണമെന്നുമാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി കെഎം എബ്രഹാമിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത് വിവാദമായിരുന്നു.