എഴുത്തുകാരെ വഴികാട്ടികളാക്കരുത്; ഗാന്ധിയെ ആത്മാവായി അറിയുന്നു: ചാരുനിവേദിത

കലഹം എന്നാൽ നമ്മൾ ദസ്തേവ്സ്കിയെ ഓർമ്മിക്കും. കാരണം, അദ്ദേഹം ഒരു മദ്യപാനിയും കൂത്താടിയും ആയിരുന്നു. അങ്ങിനെയുള്ള ജീവിതമാണ് കലാപം എന്ന ഒരു മനോഭാവം നമുക്കുണ്ട്. എന്നാൽ കലഹം അതല്ല; - എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ചാരു നിവേദിതയുമായി അഭിമുഖം

എഴുത്തുകാരെ വഴികാട്ടികളാക്കരുത്; ഗാന്ധിയെ ആത്മാവായി അറിയുന്നു: ചാരുനിവേദിതപണ്ടൊക്കെ ചാരു എന്നാൽ വഴക്കാളി എന്ന ബിംബം ഉണ്ടായിരുന്നു. ഇപ്പോൾ ചാരുവിന് പഴയ കോപമോ വഴക്കോ ഇല്ല. എല്ലാം അങ്ങിനെയൊക്കെയുണ്ടാകും; നമുക്ക് ഒന്നും ചെയ്യാനില്ല എന്ന മട്ടിലെത്തിയത് പോലെയുണ്ടല്ലോ, എന്തുകൊണ്ട്?

എന്നെ അറിയാവുന്ന എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. അതിനെ ഞാൻ മുഴുവനായും നിരസിക്കുന്നു. ആദ്യമെല്ലാം എന്റെ പ്രവർത്തികളിൽ സാഹസികത ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. പക്ഷേ സാഹസികത എന്നാൽ കലഹമല്ല. ഗാന്ധിയുടെ കാര്യത്തിൽ കലഹം ഇല്ലായിരുന്നു. എന്നാൽ അദ്ദേഹം ചെയ്തതെല്ലാം കലഹം തന്നെ. ഒരാൾ അഹിംസാവാദി ആയത് കൊണ്ട് കലഹത്തിനെ ഉപേക്ഷിച്ചു എന്നില്ല. പണ്ട് പെരിയാറിന്റെ വഴിയ്ക്ക് പോകുന്നവനായിരുന്നു ഞാൻ. ഇപ്പോൾ ഗാന്ധിയെ എന്റെ ആത്മാവായി അറിയുന്നു. ഇത് പെരിയാറാണോ ഗാന്ധിയാണോ എന്ന ഒറ്റ നോട്ടത്തിൽ കാണാൻ പറ്റിയ വിഷയമല്ല. പണ്ട് എനിക്ക് നായകളെ ഇഷ്ടമല്ലായിരുന്നു; ഇപ്പോൾ നായ മാത്രം അല്ല; എല്ലാ മൃഗങ്ങളേയും സ്നേഹിക്കുന്നവൻ ആയി മാറി. ഞാനിപ്പോൾ അഞ്ച് നായകളേയും മൂന്ന് പൂച്ചകളേയും വളർത്തുന്നുണ്ട്. മുപ്പത് കാക്കകൾ രാവിലെ എന്റെയടുത്ത് വന്ന് ആഹാരം കഴിച്ച് പോകുന്നുണ്ട്.


charu 2

എപ്പോൾ ഒരു എഴുത്തുകാരൻ -- ശരി, എഴുത്തുകാരനെ വിടൂ, മനുഷ്യൻ എന്ന് പൊതുവായി പറയാം – സന്ധി ചെയ്യാൻ ആരംഭിക്കുന്നുവോ അപ്പോൾ അയാളുടെ പതനം തുടങ്ങിയെന്ന് അർഥം. എന്റെ ജീവിതത്തിലെ ഒരു സന്ദർഭത്തിലും ഞാൻ സന്ധി ചെയ്തിട്ടില്ല. ഞാനും എന്റെ ഭാര്യ ആവന്തികയും ഇതിനായി വളരെ കഷ്ടപ്പെട്ടിട്ടുണ്ട്.

സന്ധിയില്ലാത്ത ജീവിതം സമരം തന്നെ. മഹാത്മാവിന്റെ ഗുരുവായിരുന്നു ടോൾസ്റ്റോയ്. കോടീശ്വരൻ. അദ്ദേഹത്തിന്റെ അന്നാ കരിനീന എന്ന കഥയോ? വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞായതിനു ശേഷം അന്ന വേറൊരാളെ പ്രണയിക്കുന്നു. ഭർത്താവിനേയും മകളേയും പിരിഞ്ഞ് വേറൊരാളുടെ കൂടെ പോകുന്നു. അത് കലാപം അല്ലേ? എന്റെ എക്സൈൽ എന്ന നോവലിലും ഇതേ കഥ തന്നെ. എക്സൈൽ, രാസലീല എന്നിങ്ങനെയുള്ള എന്റെ നോവലുകൾ എല്ലാം തന്നെ കലഹം ആണ്.

പൊതുവായി, കലഹം എന്നാൽ നമ്മൾ ദസ്തേവ്സ്കിയെ ഓർമ്മിക്കും. കാരണം, അദ്ദേഹം ഒരു മദ്യപാനിയും കൂത്താടിയും ആയിരുന്നു. അങ്ങിനെയുള്ള ജീവിതമാണ് കലാപം എന്ന ഒരു മനോഭാവം നമുക്കുണ്ട്. എന്നാൽ കലഹം അതല്ല; നിങ്ങളുടെ മൂർദ്ദാവിൽ തോക്ക് ചൂണ്ടിയാലും എന്റെ അഭിപ്രായം മാറ്റാൻ കഴിയില്ല എന്ന് പറയുന്നതാണ് കലഹം.

വേറൊരു ഉദാഹരണം പറയാം. വിശാരണൈ വന്നപ്പോൾ എല്ലാവരും പുകഴ്ത്തി. അതുവരെ ഞാൻ വെട്രിമാരന്റെ എല്ലാ സിനിമകളേയും പുകഴ്ത്തിയിട്ടേയുള്ളൂ. എന്നാൽ വിശാരണൈ ഒരു വിജയ് സിനിമയാണ്. തുപ്പാക്കി പോലെ ഒരു സിനിമ. ഇത് വിശാരണൈ സിനിമയെ പുകഴ്ത്തുന്ന ഒരു ചടങ്ങിൽ വച്ച് ഭാരതീരാജ, വെട്രിമാരൻ എന്നിവരുടെ മുന്നിൽ വച്ച് ഞാൻ പറഞ്ഞിരുന്നു. ആയിരം ആരാധകർ ഉണ്ടായിരുന്നു അവിടെ. ബഹളമുണ്ടായിരുന്നെങ്കിൽ എന്റെ എല്ല് പോലും ബാക്കിയുണ്ടാവില്ലായിരുന്നു. അങ്ങിനെ പറയാൻ ആർക്ക് ധൈര്യം ഉണ്ടോ അവരെ കലഹത്തരം നഷ്ടപ്പെട്ടവൻ എന്ന് പറയാൻ കഴിയില്ല.

ലോകം മുഴുവനും എഴുത്തുകാർ നാടോടികളായി അലഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ തമിഴിൽ എഴുത്തുകാർ സുഖമായി ജീവിക്കുന്നു. അങ്ങിനെയൊരു ജീവിതം വച്ച് എങ്ങിനെ ലോകതലത്തിലുള്ള സാഹിത്യം എഴുതാൻ കഴിയും?


പ്രധാനപ്പെട്ട ചോദ്യം. എന്നാൽ തമിഴ് ഒരു എഴുത്തുകാരനും സുഖമായി ജീവിക്കുന്നില്ല. ഒനുരണ്ട് എഴുത്തുകാർ സുഖമായി ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം, അവർ സിനിമയ്ക്ക് വേണ്ടി എഴുതുന്നത് കൊണ്ടാണ്. അല്ലെങ്കിൽ എഴുത്തിനെ മാത്രം വിശ്വസിച്ചിരുന്നാൽ ആത്മഹത്യ ചെയ്യുക തന്നെ വഴി. എഴുത്തിനെ ജീവശ്വാസം ആയി കരുതിയിരിക്കുന്ന അശോകമിത്രനോട് ചോദിക്കുകയാണെങ്കിൽ നിങ്ങളുടെ കണ്ണിൽ നിന്ന് ചോര വരും. പക്ഷേ അദ്ദേഹം പറയില്ല.

charu 3

പുതുമൈപ്പിത്തനെപ്പോലെയുള്ള എഴുത്തുകാർ ദാരിദ്ര്യം കൊണ്ട് മരിച്ചിട്ടുണ്ട്. അത് കണ്ട അടുത്ത തലമുറ എഴുത്തുകാരായ ഞങ്ങൾ സർക്കാർ ജോലിയ്ക്ക് പോയി. ഞങ്ങൾക്ക് കിട്ടിയതോ ഗുമസ്തപ്പണി. ഗുമസ്തനായി ജീവിക്കുന്ന ഒരാൾക്ക് എങ്ങിനെ നാടോടിയാകാൻ കഴിയും? കാനഡ, അമേരിക്ക, ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങളിൽ പോകാൻ എനിക്ക് വിസ കിട്ടുന്നില്ല, കാരണം എന്റെ ബാങ്കിൽ ആവശ്യമുള്ള പണം ഇല്ല. വിദേശം എന്നാൽ തായ്ലാന്റും സിംഗപ്പൂരും മാത്രമേയുള്ളൂ എനിക്ക്. സിനിമയിൽ എത്തിയിരുന്നെങ്കിൽ പെറുവിലെ മാച്ചു പിച്ചുവിന്റെ നടുക്ക് രജനിയും ഐശ്വര്യാ റായും നൃത്തം ചെയ്യുമ്പോൾ ഒരോരത്തിൽ ഇരുന്ന് സംഭാഷണം എഴുതാം.

എന്റെ രചനകൾ ഇംഗ്ലീഷിലും വന്നിട്ടുള്ളത് കൊണ്ട് എനിക്ക് ചില വിദേശ എഴുത്തുകാരുമായി ബന്ധം ഉണ്ട്. അവർ ഒരോ മാസവും ഓരോ ദേശത്തിൽ നിന്നും എന്നോട് സംസാരിക്കും. വേറൊരു കാര്യം, പണ്ടൊക്കെ വീടുകളിൽ വറളി അടുക്കി വയ്ക്കില്ലേ? അതുപോലെയാണ് എന്റെയടുത്തുള്ള 7000 പുസ്തകങ്ങളേയും ഒന്നിനുമേലെ ഒന്നായി അടുക്കിവച്ചിരിക്കുന്നത്. ഒരെണ്ണം എടുത്താൽ എല്ലാം വീഴും. ഷെൽഫ് വാങ്ങിക്കാം, പക്ഷേ അത് വയ്ക്കാൻ ഇടമില്ല വീട്ടിൽ. Drawing Blood എന്ന ഒരു പുസ്തകം, Molly Crabapple എഴുതിയത്. വില 2000 രൂപ. എല്ലാം അങ്ങിനെയുള്ള പുസ്തകങ്ങൾ. ഈ അവസ്ഥയിൽ നാടോടിയായി എങ്ങിനെ ജീവിക്കും? നാടോടിയാവണമെങ്കിലും പണം വേണമല്ലോ?

എന്നാൽ ഇങ്ങിനെയുള്ള അവസ്ഥയിലും നമ്മുടെ മുൻ ഗാമികൾ ലോകത്തിലെ ഏത് തൊഴിലിലും ഉണ്ടാകുന്ന കഷ്ടപ്പാടുകളെപ്പറ്റി എഴുതിയിട്ടുണ്ട്. ഏകദേശം 50 പേരെ പറയാൻ പറ്റും.

വേറൊരു പ്രധാനപ്പെട്ട പ്രശ്നം, എഴുത്തുകാരൻ എന്ന ഒരു അടയാളം ഉണ്ടെങ്കിലല്ലേ അവന് റേയിൽ വേ സ്റ്റേഷനിൽപ്പോലും തറയിൽ കിടക്കാൻ പറ്റുള്ളൂ? ചാൾസ് ബുക്കോസ്വ്സ്ക്കി അങ്ങിനെ എഴുതിയയാളാണ്. പക്ഷേ ഇവിടെ എങ്ങിനെ എഴുതിയാൽ പോലീസ് പിടിക്കും. പിന്നെ ഞാൻ ലോക്കൽ കൌൺസിലറിന്റെ ശുപാർശയിലേ പുറത്ത് വരാൻ പറ്റൂ. പിന്നെ കൌൺസിലർ എന്റെ ഭാര്യയോട് പറയും, നിങ്ങളുടെ ഭർത്താവിനെ ഒന്ന് ഉപദേശിച്ച് വിട് എന്ന്. ചുരുക്കത്തിൽ, ഇവിടേ സിനിമാക്കാർക്ക് ഉള്ള മര്യാദയുടെ പത്തിലൊന്ന് പോലും എഴുത്തുകാർക്ക് ഉണ്ടെങ്കിൽ എന്തും സാധ്യം.

നിങ്ങൾ ലൈംഗികതയെപ്പറ്റി ധാരാളം എഴുതുന്നു. ഇപ്പോൾ പലരും അത് എഴുതുന്നുണ്ട്. കൂടുതൽ എഴുതുന്നു. അത് ഒരു ട്രെൻഡ് ആയിത്തീർന്നിരിക്കുന്നു. അതിനെപ്പറ്റി എന്താണ് അഭിപ്രായം?


സമകാലിക എഴുത്തിൽ ലൈംഗികത എന്നാൽ അത്ഭുതം എന്ന മട്ടിലാണ് എഴുതുന്നതെന്ന് തോന്നുന്നു. ഞാൻ പറയുന്നത് തെറ്റായിരിക്കാം. എന്നാൽ ഇവയൊന്നും എന്നെ ആകർഷിച്ചിട്ടില്ല. അമേരിക്കയിലെ കാത്തി ആക്കർ (Kathy Acker) ന്റെയടുത്ത് അറിഞ്ഞ വേദനയൊന്നും ഇവരുടെ എഴുത്തിൽ അനുഭവിച്ചിട്ടില്ല. അല്ലെങ്കിൽ, വളരെ പച്ചയ്ക്ക് എഴുതുന്നു. എത്ര പച്ചയ്ക്കും എഴുതാം. ജോർജ്ജ് ബത്തായ്(Georges Bataille) എഴുതാത്ത സെക്സ് ഇല്ല. അദ്ദേഹത്തിന്റെ കണ്ണിന്റെ കഥ എന്ന കഥ നമ്മുടെ സരോജാദേവിയുടെ ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. എന്നാൽ അത് ഒരു മഹത്തായ സാഹിത്യസൃഷ്ടിയായി കൊണ്ടാടപ്പെടുന്നു. സെക്സ് എന്നാൽ കലയാകുന്ന മാജിക് ഇപ്പോഴത്തെ തമിഴ് എഴുത്തുകാർക്ക് ഇല്ല. ഇതിനെ എം വി വെങ്കട് റാമും, തഞ്ചൈ പ്രകാശും ഒന്നാന്തരമായി എഴുതും.

Charu_Nivedita

ആത്മകഥ എഴുതാൻ മാത്രം എത്രയോ സംഭവങ്ങളും അനുഭവങ്ങളും നിങ്ങൾക്കുണ്ട്. എന്താണ് ആത്മകഥ എഴുതാത്തത്?


അടുത്തിടെ മുറാകാമിയുടെ നോർവീജിയൻ വുഡ് എന്ന നോവൽ വായിച്ചിരുന്നു. അദ്ദേഹത്തിന്റെ 17 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള കോളജ് ജീവിതത്തിലെ അനുഭവങ്ങളാണ് അവ. തമിഴിലും ശി. ശു ചെല്ലപ്പാ, ക. നാ. തി. ജാനകീരാമൻ, എം വി വെങ്കട്രാം എന്നിവരെപ്പോലെ പലരും അവരുടെ ജീവിതം തന്നെയാണ് കഥയായി എഴുതിയിട്ടുള്ളത്. അവരുടെ ജീവിതം അവരുടെ ജീവിതം നോക്കിയാൽ അത് തന്നെയാണ് അവരുടെ കഥകളിലും ഉള്ളതെന്ന് കാണാം. അങ്ങിനെ എഴുതാൻ വലിയ ത്യാഗം ചെയ്യേണ്ടി വരും. നിങ്ങളുടെ ജീവിതത്തിനെ, നിങ്ങളുടെ അടുത്തുള്ളവരുടെ ജീവിതത്തിനെ ബലി കൊടുക്കണം. അതിന് ഇപ്പൊഴത്തെ എഴുത്തുകാർ തയ്യാറല്ല. അതിൽ ന്യായമുമുണ്ട്. എഴുത്തിനായി നിങ്ങളുടെ കുടുംബത്തിനെ ബലി കൊടുക്കുന്നത് ന്യായമാണോ? ഉദാഹരണത്തിന്, എസ് സമ്പത്തിന്റെ ഇടൈവെളി എന്ന നോവൽ വീണ്ടും പ്രസിദ്ധീകരിക്കരുതെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർ തന്നെ തടഞ്ഞിരിക്കുന്നു.

വിദേശങ്ങളിൽ ഒരു രചനയെ സർക്കാർ തടയിടും. അല്ലെങ്കിൽ തീവ്രവാദികളിൽ നിന്നും ഭീഷണി വരും. എന്നാൽ ഇവിടെ എഴുത്തുകാരന്റെ കുടുംബം തന്നെ അത് ചെയ്യും. എന്താണെന്ന് വച്ചാൽ, സമ്പത്ത് ആ നോവലിൽ തന്നേയും തന്റെ കുടുംബത്തിനേയും ബലി കൊടുത്തിരിക്കുന്നു.

ഇങ്ങനെ തന്നേയും താനുമായി ബന്ധപ്പെട്ടിരിക്കുന്നവരേയും ബലി കൊടുത്ത മറ്റൊരു എഴുത്തുകാരൻ ഞാനാണ്. എന്റെ രചനകൾ എല്ലാം എന്റെ ആത്മകഥയാണ്. പ്രത്യേകിച്ച് എഴുതേണ്ട ആവശ്യമില്ല.

ആദ്യം നിത്യാനന്ദയെ ആദരിച്ചിരുന്നു നിങ്ങൾ. പിന്നീട് വിമർശിച്ചു. ആദരിച്ചിരുന്നപ്പോൾ നിങ്ങളുടെ എഴുത്തിനെ ബഹുമാനിച്ചിരുന്നവരും അയാളുടെ പിന്നാലെ പോയി. നിങ്ങളെപ്പോലെ ഒരു എഴുത്തുകാരന് ഇതെല്ലാം വേണമായിരുന്നോ?


കേസ് കോടതിയിലായതിനാൽ എനിക്ക് തുറന്നൊന്നും പറയാൻ പറ്റില്ല. എന്നാൽ സന്യാസം എന്നത് സാധാരണ വിഷയമല്ല. നമ്മൾ നമ്മുടെ ജീവനേക്കാൾ മതിയ്ക്കുന്നത് നമ്മുടെ അവകാശികളെയാണ്. ഭാര്യ, അമ്മ, കുട്ടികൾ എല്ലാം അങ്ങിനെ തന്നെ. എന്നാൽ സന്യാസി ഇതെല്ലാം ഉപേക്ഷിച്ചവനാണ്. സ്വന്തബന്ധങ്ങൾ ഇല്ല. കണ്ണ് മൂടി അങ്ങിനെയൊരു മനോനില നിങ്ങൾക്ക് സാധിക്കുമോയെന്ന് ആലോചിച്ച് നോക്കൂ. ഈ ലൌകീകജീവിതവും, സ്വന്തബന്ധങ്ങളും അവകാശികളേയും എല്ലാം ഞാൻ നമിക്കുന്നു. അങ്ങിനെയാണ് എല്ലാ സൂഫികളേയും സന്യാസികളേയും മാനിക്കുന്നത്, വഴി തെറ്റിപ്പോയാൽ തിരിച്ച് വരും ഞാൻ. Image result for CHARU NIVEDITHA


ശരി, എത്രയോ ആയിരക്കണക്കിന് ബുദ്ധിജീവികൾ, എഴുത്തുകാർ മാർക്സിനെ തങ്ങളുടെ വഴിയായി എടുത്തിരിക്കുന്നു. സോവിയറ്റിന്റെ പതത്തിന് ശേഷം കമ്യൂണിസം അവിടെ എങ്ങിനെ തകർന്നെന്ന് അറിഞ്ഞശേഷം ബുദ്ധിജീവികൾ എല്ലാവരും തങ്ങളുടെ തെറ്റ് മനസിലാക്കി. അതിന് അവരാരേയും കുറ്റവാളികൾ എന്ന് വിളിച്ചില്ലല്ലോ? എഴുത്തുകാർ എടുത്തുചാട്ടക്കാരാണ്. അവരെ വായിക്കുക എന്നല്ലാതെ വഴികാട്ടികളായി കണക്കാക്കരുത്. എല്ലാ കലാകാരന്മാർക്കും ഇത് യോജിക്കും. ഒരു ശരാശരി മനുഷ്യന് വാൻ ഗോഗിനെപ്പോലെ പ്രണയിക്കാൻ പറ്റുമോ? രണ്ട് മലകൾക്ക് നടുവിൽ കയർ കെട്ടി അതിലൂടെ നടക്കുന്നവരെപ്പോലെയാണ് എഴുത്തുകാർ. അവർ ചെയ്യുന്നതിനെ മറ്റുള്ളവർ പിന്തുടരാൻ പാടില്ല.

അടുത്ത കാലത്തായി നിങ്ങൾ നിങ്ങളുടെ കൂട്ടുകാരെ വളർത്തിയെടുക്കുന്നുണ്ടെന്ന് തോന്നുന്നു. അത് ശരിയാണോ?

എന്റെ ജീവിതത്തിൽ ഒത്തുതീർപ്പിന് ഇടമില്ലെന്ന് പറഞ്ഞിരുന്നു. എന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം തെക്കേ അമേരിക്കയിൽ യാത്ര ചെയ്യണമെന്നാണ്. കുറഞ്ഞത് 50 ലക്ഷം വേണം. ഈ ചിലവ് ഒരാൾ ഏൽക്കുന്നു എന്ന് വയ്ക്കുക. അയാൾ എഴുതിയ നോവൽ എനിക്ക് തന്ന് അഭിപ്രായം പറയാൻ ആവശ്യപ്പെടുന്നു. അത് നല്ലതെങ്കിൽ നല്ലത്, ചവറെങ്കിൽ ചവറ്. ഇതിൽ ഒത്തുതീർപ്പ് ഇല്ല. അങ്ങിനെ ചെയ്താൽ എനിക്ക് ഈ 64 വയസ്സിലും ഇത്രയ്ക്ക് ഊർജ്ജത്തോടെ ഇരിക്കാൻ പറ്റില്ല. ഇത്രയ്ക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല.
കള്ളം പറഞ്ഞാൽ ഉറങ്ങാൻ പറ്റില്ല. നിങ്ങളോട് കടപ്പെട്ടിരിക്കുന്നെങ്കിൽ, നിങ്ങളുടെ ഇളം വയസ്സിന് വഴി കാട്ടിത്തരും. എനിക്ക് അറിയാവുന്ന വിലമതിക്കാനാവാത്ത രഹസ്യങ്ങൾ പറഞ്ഞ് തരും. അങ്ങിനെ സഹായിക്കും എന്നല്ലാതെ എഴുത്ത് നന്നായിട്ടുണ്ട് എന്ന് കള്ളം പറയില്ല.

എന്നാൽ, എന്റെ കൂട്ടുകാർ ആയതുകൊണ്ട് അവർ നന്നായി എഴുതിയിരുന്നാലും വായ മൂടിയിരിക്കില്ല.

നിങ്ങളുടെ രചനകൾ നൂറ് വർഷങ്ങൾ കഴിഞ്ഞും ഓർമ്മിക്കപ്പെടും എന്ന് തോന്നുന്നുണ്ടോ?

[caption id="" align="alignleft" width="233"]Image result for Sappho sappho[/caption]

Sappho എന്ന ലെസ്ബിയൻ കവി 2500 വർഷങ്ങൾക്ക് മുമ്പേഎഴുതിയിരുന്നു. ഇന്നും അവളുടെ കവിതകൾ വായിക്കപ്പെടുന്നു. സംഘസാഹിത്യത്തിൽ 473 കവികളുടെ കവിതകൾ ഉണ്ട്. അതിൽ 102 കവികളുടെ പേർ അറിയില്ല. എന്നാലും എന്താ? കവിത ഉണ്ടല്ലോ.

7000 പുസ്തകങ്ങൾ വറളി പോലെ അടുക്കി വച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അത് എഴുത്തുകാരന്റെ ശാപം ആണ്. എന്നാൽ, ഇനിയും 7000 വർഷങ്ങൾ എന്റെ എഴുത്ത് ജീവിക്കും.

(നാ. കതിർവേലനും ചാരു നിവേദിതയും തമ്മിൽ സംസാരിക്കുന്നു. ദിനമലർ ദീപാവലി പതിപ്പിൽ വന്ന അഭിമുഖം. പരിഭാഷ: ജയേഷ്)

Read More >>